ലോക്ക്‌ഡൗൺ കാലത്ത് പുതിയ കാര്യങ്ങൾ പഠിച്ചും പരിശീലിച്ചും സ്വയം ബിസിയായി ഇരിക്കാനുള്ള ശ്രമങ്ങളിലാണ് നടി സാമന്ത. പാചകം, മൈക്രോ ഫാമിങ് പഠനത്തിന്റെ വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ സാമന്ത ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, യോഗ പഠനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ് സാമന്ത. യോഗ ചെയ്യുന്നതിന്റെ ഏതാനും ചിത്രങ്ങളാണ് താരമിപ്പോൾ പങ്കുവച്ചിരിക്കുന്നത്.

ഇഷ ഫൗണ്ടേഷന്റെ യോഗയാണ് സാമന്ത പ്രാക്റ്റീസ് ചെയ്യുന്നത്. 48 ദിവസം നീളുന്ന ‘ഇഷ ക്രിയ’ ഇന്നുമുതൽ ആരംഭിക്കുന്നു എന്നാണ് സാമന്ത കുറിക്കുന്നത്.

യോഗയിൽ മുഴുകിയിരിക്കുന്ന സാമന്തയ്ക്ക് അരികെ കാവലായി വളർത്തുനായ ഹാഷിനെയും കാണാം. മൃഗസ്നേഹികളായ സാമന്തയുടെയും നാഗ ചൈതന്യയുടെയും വളർത്തുനായകളായ ഹാഷും ഡ്രോഗോയും ഇരുവരുടെയും ആരാധകർക്ക് ഏറെ പരിചിതമായ മുഖങ്ങളാണ്. ഇൻസ്റ്റഗ്രാമിലൂടെ ഹാഷിന്റെയും ഡ്രോഗ്രോയുടെയും വിശേഷങ്ങൾ സാമന്ത പങ്കുവയ്ക്കാറുണ്ട്. ഹാഷ് അക്കിനേനി, ഡ്രോഗോ അക്കിനേനി എന്നിങ്ങനെയാണ് ഇരുവരും തങ്ങളുടെ വളർത്തു നായകൾക്ക് പേരു നൽകിയിരിക്കുന്നത്.

View this post on Instagram

Going on a grand adventure…………almost…… #tbt

A post shared by Samantha Akkineni (@samantharuthprabhuoffl) on

View this post on Instagram

Perfection …. (especially the snoring )

A post shared by Samantha Akkineni (@samantharuthprabhuoffl) on

View this post on Instagram

Back from my long sleep .. #stayhome #staysafe #prayingforyou

A post shared by Samantha Akkineni (@samantharuthprabhuoffl) on

തെലുങ്കിലെ സൂപ്പർതാരം അക്കിനേനി നാഗാർജുനയുടെയും ആദ്യഭാര്യ ദഗ്ഗുബാട്ടി ലക്ഷ്മിയുടെയും മകനാണ് മുപ്പതിമൂന്നുകാരനായ നാഗ ചൈതന്യ അക്കിനേനി. 2017 ലാണ് നാഗ ചൈതന്യയും തെന്നിന്ത്യൻ താരമായ സാമന്തയും തമ്മിൽ വിവാഹിതരായത്. ഏഴുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

Read more: പുതിയ സന്തോഷങ്ങൾ; ലോക്ക്ഡൗൺകാല കൃഷി, വിളവെടുപ്പു നടത്തി സാമന്ത

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook