നൂറുകണക്കിന് ഗോസിപ്പുകൾ, എവിടെ നിന്നാണ് ഇതൊക്കെ വരുന്നത്; പ്രതികരിച്ച് സാമന്ത

നാഗചൈതന്യയുടെ ഭാര്യയും തെന്നിന്ത്യൻ താരവുമായ സാമന്ത അക്കിനേനി, തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്

samantha, actress, ie malayalam

സാമന്തയും നാഗചൈതന്യയും വേർപിരിയുന്നുവെന്ന തരത്തിൽ ഗോസിപ്പുകൾ പ്രചരിക്കാൻ തുടങ്ങിയിട്ട് ആഴ്ചകളായി. ഇതുസംബന്ധിച്ച് ഔദ്യോഗികമായി ഇരുവരും പ്രതികരിച്ചിട്ടില്ല. ഇതിനുപിന്നാലെയാണ് സാമന്ത മുംബൈയിലേക്ക് താമസം മാറുന്നതായി വാർത്തകൾ പ്രചരിച്ചത്. ഇപ്പോഴിതാ, ഇതിനു വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ് സാമന്ത.

സോഷ്യൽ മീഡിയയിൽ ആരാധക ചോദ്യങ്ങൾക്ക് മറുപടി പറയവേയാണ് സാമന്തയോട് ഒരാൾ താങ്കൾ മുംബൈയിലേക്ക് താമസം മാറുകയാണോ എന്നു ചോദിച്ചത്. ”ഇത്തരം ഗോസിപ്പുകൾ എവിടെ നിന്നാണ് വരുന്നതെന്ന് എനിക്കറിയില്ല. സത്യമല്ലാത്ത നൂറുകണക്കിന് ഗോസിപ്പുകൾ. ഹൈദരാബാദാണ് എന്റെ വീട്, എപ്പോഴും അത് തന്നെയായിരിക്കും. ഹൈദരാബാദാണ് എനിക്കെല്ലാം തന്നത്. ഇവിടെ തന്നെ ഞാൻ സന്തോഷത്തോടെ ജീവിക്കും,” ഇതായിരുന്നു സാമന്ത നൽകിയ മറുപടി.

അടുത്തിടെ വിവാഹമോചന വാർത്തകളോട് നാഗചൈതന്യ പ്രതികരിച്ചിരുന്നു. “തീർച്ചയായും, തുടക്കത്തിൽ, ഇത് അൽപ്പം വേദനാജനകമായിരുന്നു. എന്തുകൊണ്ടാണ് വിനോദമേഖലയിലെ തലക്കെട്ടുകൾ ഇങ്ങനെയാവുന്നത്? പക്ഷേ അതിനു ശേഷം ഞാൻ പഠിച്ചത്, ഇന്നത്തെ കാലത്ത് വാർത്തകളെ റീപ്ലേസ് ചെയ്യുന്നത് ഇത്തരം വാർത്തകളാണെന്നാണ്,” എന്നായിരുന്നു നാഗചൈതന്യയുടെ മറുപടി.

samantha, actress, ie malayalam

നാഗചൈതന്യയുടെ ഭാര്യയും തെന്നിന്ത്യൻ താരവുമായ സാമന്ത അക്കിനേനി, തന്റെ സോഷ്യൽ മീഡിയ ഹാൻഡിലുകളിൽ പേര് മാറ്റിയതോടെയാണ് ഇരുവരും വിവാഹമോചനത്തിലേക്ക് നീങ്ങുകയാണെന്ന ഗോസിപ്പ് പുറത്തുവന്നു തുടങ്ങിയത്. തെലുങ്കിലെ സൂപ്പർതാരം അക്കിനേനി നാഗാർജുനയുടെയും ആദ്യഭാര്യ ദഗ്ഗുബാട്ടി ലക്ഷ്മിയുടെയും മകനാണ് മുപ്പതിമൂന്നുകാരനായ നാഗ ചൈതന്യ അക്കിനേനി. 2017 ലാണ് നാഗ ചൈതന്യയും തെന്നിന്ത്യൻ താരമായ സാമന്തയും തമ്മിൽ വിവാഹിതരായത്. ഏഴുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.

Read More: തുടക്കത്തിൽ ഇത് അൽപ്പം വേദനാജനകമായിരുന്നു; സാമന്തയുമായുള്ള വിവാഹമോചന വാർത്തകളെക്കുറിച്ച് നാഗ ചൈതന്യ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha akkineni reacts to rumours that shes relocating to mumbai

Next Story
എന്നും സ്വപ്നം കണ്ടിരുന്നയാൾ കൈ അകലത്തിൽ; ഇഷ്ടതാരത്തെ കണ്ട സന്തോഷത്തിൽ സായ് പല്ലവിsai pallavi, Aamir khan, sai pallavi about aamir khan, sai pallavi speech, Sai pallavi video, sai pallavi photos, love story movie, naga chaitanya, naga chaitanya love story, love story, naga chaitanya aamir khan, Sai pallavi love story review
The moderation of comments is automated and not cleared manually by malayalam.indianexpress.com