തെന്നിന്ത്യന്‍ സിനിമയിലെ പവര്‍ കപ്പിള്‍ ആണ് അഭിനേതാക്കളായ നാഗചൈതന്യ-സാമന്ത ദമ്പതികള്‍.  തമിഴില്‍ നിന്നും തെലുങ്കിലേക്കും പിന്നീട് നാഗചൈതന്യയുടെ മനസ്സിലേക്കും സാമന്ത രൂത്ത് പ്രഭു ചേക്കേറിയിട്ട് പത്തു വര്‍ഷങ്ങളായി.  ഇരുവരും വിവാഹിതരായിട്ടു രണ്ടു വര്‍ഷവും.  ഇന്ന് അവരുടെ വിവാഹ വാര്‍ഷിക ദിനമാണ്.

“കൂടുതല്‍ ശക്തിയോടെ മുന്നോട്ട്, ‘stuck on you’, പത്തു വര്‍ഷത്തെ കഥ, രണ്ടാം വിവാഹവാര്‍ഷികം,” എന്നാണ് വിവാഹവാര്‍ഷികദിനത്തില്‍ ഇന്‍സ്റ്റാഗ്രാമില്‍ സാമന്ത കുറിച്ചത്.  ഒപ്പം അവരുടെ വിവാഹ ആഘോഷങ്ങളില്‍ നിന്നുള്ള ചിത്രങ്ങളും താരം പോസ്റ്റ്‌ ചെയ്തിട്ടുണ്ട്.

samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar samantha, samantha akkineni, samantha naga chaitanya wedding, samantha naga chaitanya wedding photos, samantha naga chaitanya wedding video, samantha naga chaitanya wedding aaniversar

നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സാമന്ത മുമ്പ് പറഞ്ഞിട്ടുണ്ട്. വിവാഹശേഷം ഇരുവരും ആദ്യമായി ഒന്നിച്ചെത്തിയ ചിത്രമായിരുന്നു ‘മജിലി’. രണ്ടു വർഷം മുൻപാണ് സാമന്തയും നാഗാർജനയുടെ മകനും നടനുമായ നാഗ ചൈതന്യയും വിവാഹിതരായത്. ബോയ് ഫ്രണ്ടായിരുന്ന നാഗ ചൈതന്യയേക്കാളും ഭർത്താവായ നാഗ് ചൈതന്യയെ താൻ പ്രണയിക്കുന്നുവെന്നും സാമന്ത പറഞ്ഞിട്ടുണ്ട്.

‘യേ മായ ചെസവേ’ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. ‘ഓട്ടോനഗർ’, ‘സൂര്യ’, ‘മനം’ തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചു.

Read Here: കിടിലൻ നൃത്തച്ചുവടുകളുമായി സാമന്തയും നാഗ ചൈതന്യയും

 

ഏറെ പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും നേടിയ ‘സൂപ്പര്‍ ഡിലക്‌സ്’ എന്ന ചിത്രത്തിലൂടെയാണ് സാമന്ത 2019ലെ തന്റെ സിനിമകള്‍ ആരംഭിച്ചത്. അതിന് തൊട്ടു പിന്നാലെ ശിവ നിര്‍വാണയുടെ ‘മജിലി’ പുറത്തിറങ്ങി. ചിത്രത്തില്‍ സാമന്തയ്‌ക്കൊപ്പം നാഗ ചൈതന്യയും ഉണ്ടായിരുന്നു.

എന്നാല്‍ നാഗചൈതന്യയുമായുള്ള വിവാഹം പ്രഖ്യാപിച്ചതിന് മുതല്‍ തനിക്ക് സിനിമയില്‍ നിന്നും അവസരങ്ങള്‍ വരുന്നത് കുറഞ്ഞു എന്നാണ് സാമന്ത ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തി

‘വിവാഹത്തിന് ശേഷം വിവാഹിതയായ നായിക എന്നൊരു പേരാണ് ഞാനിപ്പോള്‍ കൈകാര്യം ചെയ്യുന്നത്. പക്ഷേ ‘രംഗസ്ഥലം’, ‘മഹാനടി’ തുടങ്ങിയ സിനിമകളുടെയൊന്നും ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കും എന്നറിയില്ല. കാരണം ഈ സിനിമകള്‍ ഞാന്‍ വിവാഹത്തിന് മുമ്പ് ചെയ്തതാണ്. അതു കൊണ്ടു തന്നെ ആ വിജയങ്ങള്‍ വിവാഹത്തിന് ശേഷമാണ് എന്ന ക്രെഡിറ്റ് എനിക്ക് എടുക്കാന്‍ സാധിക്കില്ല,’ സാമന്ത പറഞ്ഞു.

മുമ്പത്തെപ്പോലെ പല സംവിധായകരും തന്നെ സമീപിക്കാത്തതിന് വളരെ രസകരമായ ഒരു കാരണവും സാമന്ത നല്‍കി.

‘വിവാഹത്തിന് മുമ്പ് ഞാന്‍ ചെയ്തത്ര സിനിമകള്‍ ഇപ്പോള്‍ എനിക്ക് ലഭിക്കുന്നില്ലെന്ന് ഞാന്‍ വിശ്വസിക്കുന്നു. പക്ഷേ സിനിമയില്‍ എന്നെ വച്ച് ഇനി എന്തു ചെയ്യണമെന്ന് അവര്‍ക്ക് ശരിക്കും അറിയാത്തതിനാലാണ് ഇത് എന്ന് ഞാന്‍ കരുതുന്നു,” അവര്‍ അഭിപ്രായപ്പെട്ടു.

 

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook