പ്രിയപ്പെട്ടവനേ, നിന്റെ സന്തോഷങ്ങൾക്ക് വേണ്ടിയാണ് ഓരോ ദിവസവും എന്റെ പ്രാർത്ഥന. ഓരോ ദിവസവും കൂടുതൽ മികച്ചൊരു വ്യക്തിയായി നീ മാറുന്നത് കാണുമ്പോൾ അഭിമാനം തോന്നുന്നു. ഭർത്താവും നടനുമായ നാഗചൈതന്യയ്ക്ക് പിറന്നാൾ ആശംസകൾ നേരുകയാണ് സാമന്ത അക്കിനേനി.
തെലുങ്കിലെ സൂപ്പർതാരം അക്കിനേനി നാഗാർജുനയുടെയും ആദ്യഭാര്യ ദഗ്ഗുബാട്ടി ലക്ഷ്മിയുടെയും മകനാണ് മുപ്പതിമൂന്നുകാരനായ നാഗ ചൈതന്യ അക്കിനേനി. 2017 ലാണ് നാഗ ചൈതന്യയും തെന്നിന്ത്യൻ താരമായ സാമന്തയും തമ്മിൽ വിവാഹിതരായത്. ഏഴുവർഷത്തോളം നീണ്ട പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം.
‘യേ മായ ചെസവേ’ എന്ന സിനിമയുടെ സെറ്റിൽവച്ച് 2010 ലാണ് ഇരുവരും പരിചയപ്പെടുന്നത്. ‘ഓട്ടോനഗർ’, ‘സൂര്യ’, ‘മനം’ തുടങ്ങിയ ചിത്രങ്ങളിലും അതിനുശേഷം ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. വിവാഹശേഷം ഇരുവരും നായകനും നായികയുമായി എത്തിയ ചിത്രമായിരുന്നു ‘മജിലി’.
നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സാമന്ത ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബാലൻസ്, സ്റ്റബിലിറ്റി- എന്നീ ഗുണങ്ങളാണ് ഭർത്താവായ നാഗ് ചൈതന്യയിൽ തനിക്കേറെയിഷ്ടമെന്നും സാമന്ത വെളിപ്പെടുത്തിയിരുന്നു. സാമന്തയിൽ നിന്നും ഉൾകൊള്ളാൻ ആഗ്രഹിക്കുന്ന ഗുണങ്ങൾ എന്തെന്ന ചോദ്യത്തിന് സാമന്തയുടെ എനർജി ലെവൽ എന്നായിരുന്നു നാഗ ചൈതന്യ ഒരു അഭിമുഖത്തിൽ പറഞ്ഞത്. “നമ്മളെ നിഷ്പ്രഭമാക്കി കളയും സാമിന്റെ എനർജി. ആരെയെങ്കിലും സാമന്തയ്ക്ക് ഇഷ്ടമായാൽ അവരെ ആകാശത്തോളം ഉയരെ സ്നേഹിക്കും. ഇഷ്ടപ്പെട്ടില്ലെങ്കിൽ നിങ്ങൾ പിന്നെ താഴെയാണ്,” നാഗ് ചെൈതന്യ പറഞ്ഞു.
‘സാംചായി’ എന്ന് ആരാധകർ സ്നേഹത്തോടെ വിളിക്കുന്ന സാമന്തയുടെയും നാഗചൈതന്യയുടെയും പ്രണയചിത്രങ്ങൾ കാണാം.

Read more: കുഞ്ഞുണ്ടായാല്‍ അഭിനയം നിര്‍ത്തും; ആരാധക ഹൃദയം തകര്‍ത്ത് സാമന്തയുടെ തീരുമാനം