സെലിബ്രിറ്റികളുടെ പ്രിയപ്പെട്ട ടൂറിസ്റ്റ് ഡെസ്റ്റിനേഷനുകളിൽ ഒന്നാണ് മാലിദ്വീപ്. കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിക്കാൻ പലപ്പോഴും താരങ്ങൾ തിരഞ്ഞെടുക്കുന്ന ഒരിടം കൂടിയാണ്, സ്വച്ഛസുന്ദരമായ മാലിദ്വീപ്. തെന്നിന്ത്യൻ താരം സാമന്ത അക്കിനേനിയും നാഗ ചൈതന്യയും മാലിദ്വീപിൽ അവധിക്കാലം ആഘോഷിക്കുകയാണ്. സാമന്ത മൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ജൊവാലി മാൽഡീവ്സ് എന്ന ബീച്ച് വില്ലയിൽ നിന്നുള്ളതാണ് ചിത്രങ്ങൾ.

ലോക്ക്ഡൗൺ കാലത്തും സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നു താരം. പാചകവും കൃഷിയുമൊക്കെയായി ലോക്ക്ഡൗൺ കാലം ചെലവഴിച്ച വിശേഷങ്ങൾ സാമന്ത ഇൻസ്റ്റഗ്രാം പോസ്റ്റുകളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. അടുക്കളത്തോട്ടവും മൈക്രോ ഗ്രീൻ കൃഷിയുമൊക്കെയായി തിരക്കിലായിരുന്നു താരം.

 

View this post on Instagram

 

The menu this week … Carrot juice , carrot pachadi , carrot halwa , carrot fry , carrot pakodi , carrot idli , carrot samosa #growwithme

A post shared by Samantha Akkineni (@samantharuthprabhuoffl) on

കുറച്ചുനാളുകൾക്ക് മുൻപ് മൈക്രോ ഗ്രീൻ കൃഷിരീതികളും സാമന്ത പങ്കുവച്ചിരുന്നു. “മൈക്രോ ഗ്രീൻ‌സിന്റെ ആദ്യത്തെ വിളവെടുപ്പ്. വളർത്താൻ‌ താൽ‌പ്പര്യമുള്ളവർ‌ക്കായി, നിങ്ങൾക്ക് വേണ്ടത് ഒരു ട്രേ, കൊക്കോപീറ്റ്, വിത്തുകൾ, ഒരു തണുത്ത മുറി (ഞാൻ എന്റെ കിടപ്പുമുറിയാണ് ഉപയോഗിച്ചത്, അവിടെ സൂര്യപ്രകാശം ഭാഗികമായി അനുവദിക്കുന്ന ഒരു ജാലകം ഉണ്ട്). ട്രേയിൽ കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നില്ലെങ്കിൽ, അതിനടുത്തായി ഒരു ബെഡ് സൈഡ് ലാമ്പ് സ്ഥാപിക്കാം.” സാമന്ത കുറിക്കുന്നു.

“ഘട്ടം 1: കൊക്കോപീറ്റ് ഉപയോഗിച്ച് ട്രേ നിറയ്ക്കുക. ഘട്ടം രണ്ട് വിത്തുകൾ പാകുക, പിന്നീട് കൊക്കോപീറ്റ് പൂർണ്ണമായും നനയുന്നതുവരെ വെള്ളം തളിക്കുക. വീടിനകത്ത് തണുപ്പുള്ള സ്ഥലത്ത്, ജാലകത്തിനടുത്തായി ഈ ട്രേ സ്ഥാപിക്കുക. സൂര്യപ്രകാശം കുറവാണെങ്കിൽ നിങ്ങൾക്ക് ഒരു ബെഡ്സൈഡ് ലാമ്പ് ഉപയോഗിക്കാം.നാലു ദിവസം കഴിയുമ്പോൾ മുള വന്നത് കാണാം. അഞ്ചാം ദിവസം ട്രേയുടെ കവർ നീക്കം ചെയ്ത് ദിവസവും ഒരു നേരം വെള്ളം തളിക്കുക. എട്ടാം ദിവസം മുതൽ പതിനാലാം ദിവസം വരെ നിങ്ങളുടെ മൈക്രോ ഗ്രീനുകൾ വിളവെടുക്കാം,” സാമന്ത പറയുന്നു.

 

View this post on Instagram

 

My first harvest of cabbage microgreens.. For those of you interested in growing your own … all you need is a tray , cocopeat , seeds and a cool room (I used my bedroom ) that has a window that lets sunlight partially in .. if the tray isn’t getting much sunlight , a bed side lamp can be placed near it .. Step 1: fill the tray with cocopeat … leave room at the top Step 2: sprinkle the seeds Step 3: spray water generously till the cocopeat is completely moist and cover the tray. Place the tray in the coolest area of your house next to a window .. if there is less sunlight you can use a bedside lamp (I did that ) . Leave it for 4 days .. (you can check on it everyday you ll see it sprout ) . On the 5th day remove the cover of the tray and spray water generously once everyday .. By day 8 your microgreens are ready to harvest upto day 14 … I got my seeds from @zeptogreens .. happy gardening

A post shared by Samantha Akkineni (@samantharuthprabhuoffl) on

Read more: പ്രാർത്ഥനകളോടെ സാമന്ത, കുസൃതി ഒപ്പിച്ച് നാഗ ചൈതന്യ

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook