ഇന്ത്യയൊട്ടാകെ നടക്കുന്ന ‘മീ ടൂ’ ക്യാംപെയിനിന് പ്രമുഖ തെന്നിന്ത്യന്‍ താരം സാമന്തയുടെ പിന്തുണ. ലൈംഗികമായി ആക്രമിക്കപ്പെട്ടു എന്നു പറയുന്ന ഓരോ പെണ്‍കുട്ടിക്കുമൊപ്പമാണ് താനെന്ന് സാമന്ത ട്വിറ്ററിലൂടെ പറഞ്ഞു.

‘തങ്ങള്‍ ആക്രമിക്കപ്പെട്ട കാര്യം തുറന്നു പറയാന്‍ ധൈര്യം കാണിച്ച് കൂടുതല്‍ സ്ത്രീകള്‍ മുന്നോട്ടു വരുന്നതു കാണുമ്പോള്‍ സന്തോഷമുണ്ട്. നിങ്ങളുടെ ധൈര്യം അഭിനന്ദനീയമാണ്. സ്ത്രീകള്‍ ഉള്‍പ്പെടെ പലരും നിങ്ങളെ പരിഹസിക്കുകയും സംശയത്തിന്റെ നിഴലില്‍ നിര്‍ത്തുകയും തെളിവുകള്‍ ചോദിക്കുകയും ചെയ്യുന്നതു കാണുമ്പോള്‍ വേദനയുണ്ട്. നിങ്ങള്‍ ചെയ്യുന്നത് വലിയൊരു കാര്യമാണെന്ന് മാത്രം മനസിലാക്കുക,’ സാമന്ത തന്റെ ട്വിറ്റര്‍ ഹാന്‍ഡിലില്‍ കുറിച്ചു.

ഹോളിവുഡില്‍ ആരംഭിച്ച ‘മീ ടൂ’ ക്യാംപെയിന്‍ ഇന്ത്യയില്‍ വീണ്ടും ചര്‍ച്ചയിലേക്ക് വന്നത് ബോളിവുഡ് താരം തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ഉന്നയിച്ച ലൈംഗികാരോപണത്തോടെയാണ്. ബോളിവുഡില്‍ നിന്നും നിരധി പേര്‍ തനുശ്രീക്ക് പിന്തുണയുമായി രംഗത്തെത്തി.

ഹോളിവുഡിൽ ഹാർവി വെയ്ൻസ്റ്റെയ്ൻ എന്ന നിർമ്മാതാവിനെതിരെ ആരംഭിച്ച മീ ടൂ ക്യാംപെയ്ൻ പിന്നീട് ബോളിവുഡിലേക്ക് എത്തുകയായിരുന്നു. കങ്കണ റണാവത്ത്, രാധിക ആപ്തെ തുടങ്ങി നിരവധി പേർ തങ്ങൾക്കുണ്ടായ ദുരനുഭവങ്ങൾ പങ്കുവച്ച് മുന്നോട്ടു വന്നു. അതിന് പിന്നാലെയാണ് തനുശ്രീ ദത്ത നാനാ പടേക്കറിനെതിരെ ആരോപണം ഉന്നയിച്ചത്.

ഹോൺ ഓക്കെ പ്ലീസ് എന്ന ചിത്രത്തിന്റെ സെറ്റിൽ വച്ച് നാനാ പടേക്കർ തന്നോട് മോശമായി പെരുമാറുകയും തന്നെ കടന്നുപിടിക്കാൻ ശ്രമിക്കുകയും ചെയ്തു എന്ന് തനുശ്രീ പറഞ്ഞു. എന്നാൽ ഇതിനെതിരെ പ്രതികരിക്കാൻ ഇതുവരെ നാനാ തയ്യാറായില്ല. കേസിൽ ഇന്ന് പൊലീസ് തനുശ്രീയുടെ മൊഴിയെടുക്കും.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ