Latest News

Happy Birthday Samantha Akkineni: ജന്മദിനമാഘോഷിച്ച് സാമന്ത അക്കിനേനി

നാഗചൈതന്യ-സാമന്ത ജോഡികളെ ഇൻസ്റ്റാഗ്രാം ആരാധകർ സ്നേഹപൂർവ്വം ചായ്‌സാം എന്നാണ് വിശേഷിപ്പിക്കുന്നത്

Samantha Akkineni, സാമന്ത അക്കിനേനി, Samantha Akkineni birthday, സാമന്ത അക്കിനേനി ജന്മദിനം, Samantha Akkineni photos, Samantha Akkineni Naga chaithanya photos, നാഗചൈതന്യ, സാമന്ത- നാഗചൈതന്യ, ചായ്‌സാം

തെന്നിന്ത്യൻ താരസുന്ദരിയും അക്കിനേനി കുടുംബത്തിലെ മരുമകളുമായ സാമന്ത പ്രഭുവിന്റെ പിറന്നാളാണ് ഇന്ന്. മലയാളിയും ആലപ്പുഴ സ്വദേശിയുമായ നൈന്റ്റ പ്രഭുവിന്റെയും ആന്ധ്രസ്വദേശിയായ പ്രഭുവിന്റെയും മകളായി 1987 ഏപ്രിൽ 28 നാണ് സാമന്തയുടെ ജനനം.

തമിഴ് നാട്ടിൽ ജനിച്ചു വളർന്ന സാമന്ത, ഗൗതം മേനോൻ സംവിധാനം ചെയ്ത തെലുങ്കുചിത്രം ‘യെ മായ ചെസവ’യിലൂടെയാണ് 2010 ലാണ് തന്റെ അരങ്ങേറ്റം കുറിച്ചത്. പിന്നീട് ഗൗതം മേനോന്റെ തന്നെ തമിഴ് ചിത്രമായ ‘വിണ്ണെതാണ്ടി വരുവായ’യിലും അഭിനയിച്ചു. ‘നാൻ ഈ’, ‘ജനതാ ഗാരേജ്’, ‘തെരി’, ‘ഇരുമ്പു തുറൈ’, ‘യു ടേൺ’, ‘സൂപ്പർ ഡീലക്സ് എന്നിങ്ങനെ നിരവധിയേറെ ചിത്രങ്ങളിൽ ശ്രദ്ധേയമായ അഭിനയം കാഴ്ച വച്ച സാമന്തയുടെ ഏറ്റവും ഒടുവിൽ റിലീസിനെത്തിയ ചിത്രം ‘മജിലി’യാണ്. ഒമ്പതു വർഷത്തിനിടെ നാൽപ്പതിലേറെ ചിത്രങ്ങളിലാണ് 32 വയസ്സുകാരിയായ സാമന്ത അഭിനയിച്ചത്. ‘വിണ്ണെത്താണ്ടി വരുവായ’ യുടെ ഹിന്ദി പതിപ്പായ ‘ഏക് ധീവാനാ ദാ’ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാമന്ത അരങ്ങേറ്റം കുറിച്ചു. തമിഴിലും തെലുങ്കിലും നിരവധി വിജയചിത്രങ്ങളുടെ ഭാഗ്യനായികയാണ് സാമന്ത.

രണ്ടു വർഷം മുൻപ് 2017 ഒക്ടോബർ ഏഴിനാണ് തന്റെ ആദ്യചിത്രത്തിലെ നായകനും നടൻ നാഗാർജുനയുടെയും ലക്ഷ്മി ദഗ്ഗുബാട്ടിയുടെയും മകനുമായ നാഗചൈതന്യയെ സാമന്ത വിവാഹം കഴിക്കുന്നത്. അതോടെ സാമന്ത പ്രഭു, സാമന്ത അക്കിനേനിയായി മാറി. വിവാഹത്തിനു ശേഷം ഇരുവരും ഒന്നിച്ച് സ്ക്രീനിലെത്തിയ ചിത്രമാണ് ‘മജിലി’. ഹോളിവുഡ് അഭിനേത്രിയും ബ്രിട്ടീഷ്- അമേരിക്കൻ നടിയുമായ ഓഡ്രി ഹെപ്ബേണിന്റെ കടുത്ത ആരാധികയാണ് സാമന്ത.

നാഗ ചൈതന്യയെ വിവാഹം ചെയ്തതാണ് തന്റെ ജീവിതത്തിലെ ഏറ്റവും മികച്ച തീരുമാനമെന്ന് സാമന്ത അക്കിനേനി ഇന്ത്യൻ എക്‌സ്‌പ്രസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞിരുന്നു. ബോയ് ഫ്രണ്ടായിരുന്ന നാഗ ചൈതന്യയേക്കാളും ഭർത്താവായ നാഗ് ചൈതന്യയെ താൻ പ്രണയിക്കുന്നുവെന്നും സാമന്ത പറഞ്ഞു.

samantha akkineni, samantha ruth prabhu, samantha akkineni majili, majili film, samantha naga chaitanya, samantha naga chaitanya majili, samantha naga chaitanya marriage, samantha naga chaitanya news, samantha naga chaitanya films, സാമന്ത, സാമന്ത അക്കിനേനി, സാമന്ത പ്രഭു, നാഗ ചൈതന്യ, സാമന്ത- നാഗചൈതന്യ, സാമന്ത നാഗ ചൈതന്യ ചിത്രങ്ങൾ, നാഗ ചൈതന്യ സാമന്ത ചിത്രങ്ങൾ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

പ്രണയിക്കുമ്പോഴുള്ള അടുപ്പം വിവാഹത്തോടെ നഷ്ടമാകുന്നുവെന്നാണല്ലോ പൊതുവെ പറയാറുള്ളത്, നിങ്ങളുടെ കാര്യത്തിൽ അതെങ്ങനെയാണ് എന്ന ചോദ്യത്തിന് ഒരിക്കലുമില്ല എന്നായിരുന്നു സാമന്തയുടെ ഉത്തരം. ” ഞാനിന്നലെ നാഗ ചൈതന്യയെ വിളിച്ചു, ആശ്ചര്യത്തോടെയാണ് അദ്ദേഹം ഫോണെടുത്തത്. ഞാനപ്പോൾ ഒരു ദേജാവു നിമിഷമാണ് ഒാർത്തത്, ഞങ്ങളൊന്നിച്ച് ‘യേ മായാ ചെസേവി’ൽ അഭിനയിച്ചു കൊണ്ടിരിക്കുന്ന കാലം ഓർമ്മ വന്നു. ഞങ്ങൾ ഇപ്പോൾ വിവാഹിതരാണല്ലോ എന്നോർത്ത് പെട്ടെന്ന് അതിശയിച്ചു. ഒരുപാട് സന്തോഷം തോന്നി അപ്പോൾ. ഉടനെ തന്നെ ഞാൻ മനസ്സിൽ ദൈവത്തോട് നന്ദി പറഞ്ഞ് പ്രാർത്ഥിക്കുകയും ചെയ്തു. ഞാൻ ശരിക്കും സന്തോഷവതിയാണ്, ഈ വിവാഹം ഞാനെന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനമാണ്,”സാമന്ത പറഞ്ഞു.

samantha akkineni, samantha ruth prabhu, samantha akkineni majili, majili film, samantha naga chaitanya, samantha naga chaitanya majili, samantha naga chaitanya marriage, samantha naga chaitanya news, samantha naga chaitanya films, സാമന്ത, സാമന്ത അക്കിനേനി, സാമന്ത പ്രഭു, നാഗ ചൈതന്യ, സാമന്ത- നാഗചൈതന്യ, സാമന്ത നാഗ ചൈതന്യ ചിത്രങ്ങൾ, നാഗ ചൈതന്യ സാമന്ത ചിത്രങ്ങൾ, പുതിയ ചിത്രം, സിനിമ, Entertainment, സിനിമാ വാര്‍ത്ത, ഫിലിം ന്യൂസ്, Film News, കേരള ന്യൂസ്, കേരള വാര്‍ത്ത, Kerala News, മലയാളം ന്യൂസ്, മലയാളം വാര്‍ത്ത, Malayalam News, Breaking News, പ്രധാന വാര്‍ത്തകള്‍, ഐ ഇ മലയാളം, iemalayalam, indian express malayalam, ഇന്ത്യന്‍ എക്സ്പ്രസ്സ്‌ മലയാളം

Read more: ഈ വിവാഹം ഞാനെന്റെ ജീവിതത്തിൽ എടുത്ത ഏറ്റവും മികച്ച തീരുമാനം: സാമന്ത അക്കിനേനി

ഇൻസ്റ്റഗ്രാം പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ് ഫോമുകളിലും ഏറെ സജീവമാണ് സാമന്ത. ഇൻസ്റ്റാഗ്രാം ആരാധകർ സ്നേഹപൂർവ്വം നാഗചൈതന്യ-സാമന്ത ജോഡികളെ ചായ്‌സാം ( ChaySam) എന്നാണ് വിശേഷിപ്പിക്കുന്നത്. സോഷ്യൽ മീഡിയകളാൽ ഏറെ സ്വാധീനിക്കപ്പെട്ട വ്യക്തിയാണ് സാമന്തയെന്നും താൻ ഒരു ആന്റി സോഷ്യൽ വ്യക്തി ആയതിനാൽ തനിക്കത് മനസ്സിലാവുന്നില്ല, എന്നുമായിരുന്നു സാമന്തയിൽ ഇഷ്ടപ്പെടാത്തതെന്ത് എന്ന ചോദ്യത്തിന് ഒരു അഭിമുഖത്തിൽ നാഗ് ചൈതന്യ ഉത്തരം നൽകിയത്.

Read more: കുഞ്ഞുണ്ടായാല്‍ അഭിനയം നിര്‍ത്തും; ആരാധക ഹൃദയം തകര്‍ത്ത് സാമന്തയുടെ തീരുമാനം

ഫാഷൻലോകത്തെയും മിന്നും താരമാണ് സാമന്ത. തെലുങ്കാനയിലെ ഹാൻഡ്‌ലൂം വിപണിയെ പ്രോത്സാഹിപ്പിക്കുന്ന പ്രവർത്തനങ്ങളുടെ ഭാഗമായും താരം പ്രവർത്തിക്കുന്നുണ്ട്. തെലങ്കാന ഹാൻഡ്‌ലൂമിന്റെ ബ്രാൻഡ് അംബാസിഡർ കൂടിയാണ് സാമന്ത അക്കിനേനി. അടിസ്ഥാന ജീവിതസൗകര്യങ്ങൾ പോലുമില്ലാത്ത സ്ത്രീകൾക്കും കുട്ടികൾക്കും ചികിത്സാസഹായം ഏർപ്പെടുത്താനായി പ്രവർത്തിക്കുന്ന പ്രതായുഷ ഫൗണ്ടേഷന്റെ പ്രവർത്തനങ്ങളിലും സജീവമാണ് സാമന്ത. 2014 ലാണ് സാമന്ത പ്രതായുഷ ആരംഭിക്കുന്നത്. സൗജന്യ മെഡിക്കൽ ക്യാംപുകൾ, കുഞ്ഞുങ്ങൾക്കുള്ള സൗജന്യ പ്രതിരോധ കുത്തിവയ്പുകൾ, രക്തദാനം തുടങ്ങി നിരവധി സാമൂഹിക പ്രവർത്തനങ്ങൾ പ്രതായുഷ സംഘടിപ്പിക്കുന്നുണ്ട്.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Samantha akkineni birthday

Next Story
Mohanlal wedding anniversary: മുപ്പത്തിയൊന്നാം വിവാഹവാർഷിക നിറവിൽ മോഹൻലാലും സുചിത്രയുംMohanlal, മോഹൻലാൽ, Suchitra Mohanlal, സുചിത്ര മോഹൻലാൽ, സുചിത്ര, Mohanlal Wedding Anniversary, Mohanlal- suchitra wedding anniversary, മോഹൻലാൽ സുചിത്ര വിവാഹവാർഷികം, മോഹൻലാൽ വിവാഹചിത്രങ്ങൾ, മോഹൻലാൽ വിവാഹ വീഡിയോ, mohanlal wedding photos, mohanlal wedding video
The moderation of comments is automated and not cleared manually by malayalam.indianexpress.com
X