scorecardresearch

125 കോടി മുതൽ 4 കോടി വരെ; ഒ ടി ടിയിൽ ഏറ്റവും കൂടുതൽ പ്രതിഫലം പറ്റുന്ന താരങ്ങൾ ഇവർ

അജയ് ദേവ്ഗൺ, സാമന്ത ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രതിഫലം കോടികളാണ്

അജയ് ദേവ്ഗൺ, സാമന്ത ഉൾപ്പെടെയുള്ള താരങ്ങളുടെ പ്രതിഫലം കോടികളാണ്

author-image
Entertainment Desk
അപ്‌ഡേറ്റ് ചെയ്‌തു
New Update
OTT Series| Indian actors| Net Worth

ഒടിടി പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറങ്ങുന്ന സീരീസുകളിൽ മുഖം കാണിക്കുക എന്നത് ഏതൊരു താരത്തിന്റെയും ആഗ്രഹമാണ്

രാജ്യമെമ്പാടുമുള്ള സിനിമാസ്വാദകരിൽ വിപ്ലവം സൃഷ്ടിക്കാൻ വലിയ രീതിയിൽ ഒടിടി പ്ലാറ്റ്‌‌ഫോമുകൾക്ക് സാധിച്ചു. തങ്ങളുടെ കഴിവ് പ്രദർശിപ്പിക്കാൻ മറ്റൊരു വഴിയായി ഒടിടി പ്ലാറ്റ്‌ഫോമുകൾ കാണാനും താരങ്ങൾ തുടങ്ങി. ഒടിടി പ്ലാറ്റ്‌ഫോമുകളിലൂടെ പുറത്തിറങ്ങുന്ന സീരീസുകളിൽ മുഖം കാണിക്കുക എന്നത് പുതുമുഖ നടന്മാരിൽ തുടങ്ങി പ്രമുഖ താരങ്ങളുടെ വരെ ആഗ്രഹമാണ്.

Advertisment

മികച്ച ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വേഷമിടാൻ സാധിച്ച ഇവർ അതിനനുസരിച്ചുള്ള പണം കൈപ്പറ്റുകയും ചെയ്തിട്ടുണ്ട്. 2023 ഏറ്റവും കൂടുതൽ പ്രതിഫലം വാങ്ങുന്ന ഒടിടി താരങ്ങൾ ആരെല്ലാമെന്ന് നോക്കാം:

അജയ് ദേവ്ഗൺ

'രുദ്ര ദി എഡ്ജ് ഓഫ് ഡാർക്കസ്നസ്സാ'ണ് അജയ് ദേവ്ഗണിന്റേതായി ഒടിടിയിലെത്തിയ ആദ്യ സീരീസ്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിൽ സീരീസ് സ്ട്രീം ചെയ്യുന്നുണ്ട്. ബ്രീട്ടിഷ് സീരീസായ ലുതറിന്റെ റീമേക്കായ ഇത് ഒരു ഫിലോസഫിക്കൽ ക്രൈം ക്രില്ലർ ജോണറിലുള്ളതാണ്. 125 കോടി പ്രതിഫലം വാങ്ങുന്ന അജയ് 2023ലെ ഏറ്റവും അധികം പണം കൈപ്പറ്റുന്ന താരമാണ്.

പങ്കജ് ത്രിപതി

സേക്രട്ട് ഗെയിംസ്, മിർസപൂർ എന്നീ സീരീസുകളിലൂടെ പ്രേക്ഷക മനസ്സിലിടം നേടാൻ സാധിച്ച താരമാണ് പങ്കജ് ത്രിപതി. സിക്യൂവിന്റെ റിപ്പോർട്ട് അനുസരിച്ച് മിർസപൂരിലെ കഥാപാത്രത്തിന് 10 കോടി ചാർജ് ചെയ്തപ്പോൾ സേക്രട്ട് ഗെയിംസിനായി അദ്ദേഹം കൈപ്പറ്റിയത് 12 കോടിയാണ്. അഞ്ച് മില്യൺ ഡോളറാണ് അദ്ദേഹത്തിന്റെ ആസ്തി.

Advertisment

രാധിക ആപ്തെ

സീരീസുകളിലും ചിത്രങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവച്ച് തിളങ്ങിയ താരമാണ് രാധിക ആപ്തെ. ലസ്റ്റ് സ്റ്റോറീസ്, ഗൗൾ, സേക്രട്ട് ഗെയിംസ് തുടങ്ങിയവയിലെ പ്രകടനത്തിന് നിരൂപക പ്രശംസകളും സ്വന്തമാക്കി. സേക്രട്ട് ഗെയിംസിലെ കഥാപാത്രത്തിനായി നാലു കോടിയാണ് രാധിക ചാർജ് ചെയ്തത്. എട്ടു മില്യൺ ഡോളറാണ് രാധികയുടെ ആസ്തി.

സെയ്ഫ് അലി ഖാൻ

നെറ്റ്ഫ്ലിക്സിലൂടെ പ്രേക്ഷകരിലേക്ക് എത്തിയ സേക്രട്ട് ഗെയിസിലെ പ്രകടനം സെയ്ഫ് അലി ഖാന്റെ തിരിച്ചുവരവിനെയാണ് സൂചിപ്പിച്ചത്. കരിയറിലെ ഉയർച്ച താഴ്ച്ചകളിലൂടെ കുറച്ച് നാളുകളായി കടന്നു പോകുന്ന സെയ്ഫിന്റെ പ്രേക്ഷകർ ഏറ്റെടുത്ത കഥാപാത്രമായിരുന്നു സർതാജ് എന്നത്. സീരീസിന്റെ ആദ്യ സീസണിൽ എട്ട് എപ്പിസോഡുകളാണ് ഉണ്ടായിരുന്നു. ഇതിനായി 15 കോടിയാണ് സെയ്ഫ് ചാർജ് ചെയ്തത്. രാജകുടുംബത്തിൽ ജനിച്ചു വളർന്ന സെയ്ഫിന്റെ ആകെ ആസ്തി 150 മില്യൺ ഡോളറാണ്.

മനോജ് ബാജ്പേയ്

പ്രേക്ഷകർ ഏറ്റെടുത്ത ഒരു സീരീസായിരുന്നു ആമസോൺ പ്രൈമിലൂടെ റിലീസിനെത്തിയ ദി ഫാമിലി മാൻ. സീരീസിലെ പ്രകടനത്തിന് മനോജ് ബാജ്പേയ് അഭിനന്ദിക്കപ്പെട്ടു. ഏഷ്യ നെറ്റിന്റെ റിപ്പോർട്ട് അനുസരിച്ച് ശ്രീകാന്ത് തിവാരി എന്ന കഥാപാത്രത്തിനായി 10 കോടിയാണ് താരം കൈപ്പറ്റിയത്.

നവാസുദ്ദീൻ സിദ്ദിഖി

ഇന്ത്യയിലെ ആദ്യത്തെ ഒർജിനിൽ സീരീസായിരുന്നു സ്കൈറോക്കറ്റഡ്. സീരീസിലെ നവാസുദ്ദീൻ സിദ്ദിഖീ അവതരിപ്പിച്ച ഗണേഷ് ഗയ്റ്റോൺഡെ എന്ന കഥാപാത്രം ഏറെ ആഘോഷിക്കപ്പെട്ടു. ഡിഎൻഎ റിപ്പോർട്ട് അനുസരിച്ച് പത്തു കോടിയാണ് താരം ചാർജ് ചെയ്തത്.

സാമന്ത റൂത്ത് പ്രഭു:

ഫാമിലി മാൻ സീരീസിന്റെ രണ്ടാം ഭാഗത്തിൽ സാമന്ത അവതരിപ്പിച്ച രാജ്ജി എന്ന കഥാപാത്രം ഏറെ അഭിനന്ദനങ്ങൾ നേടിയിരുന്നു. സീരീസിന്റെ വിജയത്തിനു ശേഷം തന്റെ പ്രതിഫലം 3-4 കോടിയിലേക്ക് താരം ഉയർത്തി എന്നാണ് റിപ്പോർട്ട്. 13 മില്യൺ ഡോളറാണ് സാമന്തയുടെ ആസ്തി.

Ajay Devgan Samantha Saif Ali Khan Radhika Apte

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: