scorecardresearch

ഈ ആഴ്ച ഒടിടി റിലീസിനെത്തുന്ന ചിത്രങ്ങൾ

OTT release: ദുൽഖർ ഒരു മുഴുവൻ സമയ പൊലീസ് വേഷം ചെയ്യുന്ന ആദ്യചിത്രമാണ് സല്യൂട്ട്

OTT release: ദുൽഖർ ഒരു മുഴുവൻ സമയ പൊലീസ് വേഷം ചെയ്യുന്ന ആദ്യചിത്രമാണ് സല്യൂട്ട്

author-image
Entertainment Desk
New Update
Salute, lalitham Sundaram

തിയേറ്റർ റിലീസ് പോലെ തന്നെ സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഒന്നാണ് ഒടിടി റിലീസുകളും. ഈ ആഴ്ച രണ്ട് മലയാളം ചിത്രങ്ങളാണ് വിവിധ ഒടിടി പ്ലാറ്റ്‌ഫോമുകളിൽ റിലീസ് ചെയ്യുന്നത്. ദുൽഖർ സൽമാൻ നായകനാകുന്ന 'സല്യൂട്ട്', മഞ്ജു വാര്യരുടെ 'ലളിതം സുന്ദരം' എന്നിവയാണ്‌ ചിത്രങ്ങൾ. മാർച്ച് 18നാണ് റിലീസ്.

Advertisment

Salute OTT Release: സല്യൂട്ട്

ദുൽഖർ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്യുന്ന 'സല്യൂട്ട്' സോണി ലിവിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. ദുൽഖർ ഒരു മുഴുവൻ സമയ പൊലീസ് വേഷം ചെയ്യുന്ന ആദ്യ ചിത്രമാണിത്. റോഷൻ ആൻഡ്രൂസ് – ബോബി സഞ്ജയ്‌ എന്നിവരാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്.

മുംബൈ പോലീസിന് ശേഷം റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന പോലീസ് മൂവി കൂടിയാണ് ‘സല്യൂട്ട്’. ചിത്രത്തിന് തിരക്കഥയൊരുക്കിയിരിക്കുന്നത് ബോബിയും സഞ്ജയും ചേർന്നാണ്. വേഫറെർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാൻ നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.

ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തിൽ മനോജ് കെ ജയൻ, അലൻസിയർ, ബിനു പപ്പു, വിജയകുമാർ, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പൻ തുടങ്ങിയവർ മറ്റു പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.

Advertisment

Lalitham Sundaram OTT Release: ലളിതം സുന്ദരം

വലിയൊരു ഇടവേളക്ക് ശേഷം ബിജു മേനോൻ – മഞ്ജു വാര്യർ ജോഡി വീണ്ടും ഒന്നിക്കുന്ന ‘ലളിതം സുന്ദരം’ ഡിസ്നി ഹോട്ട്സ്റ്റാറിലൂടെയാണ് പ്രേക്ഷകർക്ക് മുന്നിലേക്ക് എത്തുന്നത്. മഞ്ജു വാര്യരുടെ സഹോദരനും നടനുമായ മധു വാര്യർ സംവിധാനം ചെയ്യുന്ന ആദ്യ ചിത്രമാണ് ‘ലളിതം സുന്ദരം’. സെഞ്ച്വറിയും മഞ്ജു വാര്യർ പ്രൊഡക്ഷൻസും ചേർന്നാണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

സെെജു കുറുപ്പ്,സുധീഷ്, അനു മോഹന്‍, രഘുനാഥ് പലേരി,വിനോദ് തോമസ്സ്,സറീന വഹാബ്, ദീപ്തി സതി,ആശാ അരവിന്ദ്,അഞ്ജന അപ്പുക്കുട്ടന്‍,മാസ്റ്റര്‍ ആശ്വിന്‍ വാര്യര്‍,ബേബി തെന്നല്‍ അഭിലാഷ്, തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന അഭിനേതാക്കൾ. പ്രമോദ് മോഹന്റേതാണ് തിരക്കഥയും സംഭാഷണവും. 

Also Read: ദുൽഖർ സൽമാന് വിലക്കേർപ്പെടുത്തി ഫിയോക്; നടപടി ‘സല്യൂട്ട്’ ഒടിടിക്ക് നൽകിയതിന്

New Release Dulquer Salmaan OTT Manju Warrier

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: