ചൈനീസ് താരം സു സു ഒരിക്കലും സൽമാൻ ഖാനെ മറക്കില്ല. സൽമാൻ കൊടുത്ത സമ്മാനവും. വ്യത്യസ്‌തമായ സിനിമകൾ പ്രേക്ഷകർക്ക് നൽകുന്ന സൽമാൻ ഇടയ്‌ക്ക് സമ്മാനം നൽകി സഹതാരങ്ങളെയും അന്പരപ്പിക്കാറുണ്ട്. ഇത്തവണ സമ്മാനം ലഭിച്ചതാവട്ടെ സു സു വിനും.

സൽമാനെ നായകനാക്കി കബർ ഖാൻ സംവിധാനം ചെയ്യുന്ന മൂന്നാമത്തെ ചിത്രമാണ് ട്യൂബ്‌ലൈറ്റ്. ചിത്രത്തിലെ സൽമാന്റെ നായികയാണ് സു സു. ട്യൂബ്‌ലൈറ്റിൽ സു സു വിന്റെ അവസാനദിന ഷൂട്ടിലാണ് സൽമാൻ വിനായക പ്രതിമ നൽകി താരത്തെ ഞെട്ടിച്ചത്. സു സുവിന്റെ ആദ്യ ബോളിവുഡ് ചിത്രമാണിത്.

സു സു വിനും സമ്മാനം ഏറെ ഇഷ്ടമാവുകയും ചെയ്‌തു.” ഖാൻമാരുടെ ഖാനിൽ നിന്നും മനോഹരമായ ഗണേശ പ്രതിമ”യെന്ന് സു സു ട്വിറ്ററിലെഴുതി.

salman khan, zuh zuh, gift

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook