സല്‍മാന്‍ ഖാന്റെ വളര്‍ത്തുനായ ‘മൈ ലവ്’ വ്യാഴാഴ്ച രാത്രി മരിച്ചു. സല്‍മാന് മൈ ലവുമായി വളരെ അടുത്ത ഹൃദയബന്ധമായിരുന്നു. തന്റെ പ്രിയപ്പെട്ട സുഹൃത്തിനെ നഷ്ടപ്പെട്ട വേദനയോടെയാണ് ഈ വിവരം സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചത്.

View this post on Instagram

My most beautiful my love gone today. God bless her soul.

A post shared by Salman Khan (@beingsalmankhan) on

എന്റെ പ്രിയപ്പെട്ട മൈ ലവ് ഈ ലോകം വിട്ടു പോയി. ആത്മാവിന് നിത്യ ശാന്തി നേരുന്നു എന്നാണ് സല്‍മാന്‍ കുറിച്ചത്.

സല്‍മാന്റെ കാമുകിയാണെന്ന് പാപ്പരാസികള്‍ പറയുന്ന ലുലിയ വാന്റ്യൂറും മൈ ലവിനൊപ്പമുള്ള ചിത്രം ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്. നീഞങ്ങളെ സ്‌നേഹമെന്തെന്നു പഠിപ്പിച്ചു മൈ ലവ്. നിത്യ ശാന്തി നേരുന്നു. എപ്പോളും നീയെന്റെ ഹൃദയത്തില്‍ ജീവിക്കും എന്നും ലുലിയ കുറിച്ചു.

ഇടയ്ക്കിടെ മൈ ലവിനൊപ്പമുള്ള ചിത്രങ്ങള്‍ സല്‍മാന്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കാറുണ്ടായിരുന്നു. ഒരിക്കല്‍ സല്‍മാന്റെ റേസ് 3 എന്ന ചിത്രത്തിലെ സെല്‍ഫിഷ് എന്ന ഗാനം ടിവിയില്‍ കാണുന്ന മൈ ലവിന്റെ ചിത്രം സല്‍മാന്‍ പോസ്റ്റ് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook