Latest News

മോഹന്‍ലാലിന്റെ ‘ബിഗ് ബ്രദറി’ല്‍ വില്ലനായി സൽമാൻ ഖാന്റെ സഹോദരൻ അര്‍ബാസ് ഖാൻ

ഇതിഹാസം മോഹന്‍ലാല്‍ സാറിനൊപ്പവും സംവിധായകന്‍ സിദ്ദിഖ് സാറിനൊപ്പവും ജോലി ചെയ്യുന്നതില്‍ വളരെ ആകാംക്ഷയുണ്ട്.

Mohanlal,മോഹൻലാൽ, Siddique, സിദ്ദിഖ്, Big Brother Movie, ബിഗ് ബ്രദർ, Arbaaz Khan, അർബാസ് ഖാൻ, Mohanlal latest movie, Director Siddique latest movies, മോഹൻലാൽ, ബിഗ് ബ്രദർ, സംവിധായകൻ സിദ്ദിഖ്, Anoop Menon, Sarjano Khalid, Satna Titus, Regina Cassandra, Anoop Menon in Big Brother, Sarjano Khalid in Big Brother, ഷർജാനോ ഖാലിദ്, അനൂപ് മേനോൻ

മോഹന്‍ലാല്‍ നായകനാകുന്ന ബിഗ് ബ്രദര്‍ എന്ന ചിത്രത്തില്‍ ബോളിവുഡ് താരം സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനും. അര്‍ബാസിനൊപ്പമുള്ള ചിത്രങ്ങള്‍ മോഹന്‍ലാല്‍ തന്നെയാണ് തന്റെ ട്വിറ്ററിലൂടെ പങ്കു വച്ചത്.

‘സല്‍മാന്‍ ഖാന്റെ സഹോദരന്‍ അര്‍ബാസ് ഖാനെ ‘ബിഗ് ബ്രദറി’ന്റെ ഭാഗമാകാന്‍ സ്വാഗതം ചെയ്യാന്‍ സാധിക്കുന്നത് വലിയ സന്തോഷമാണ്,’ മോഹന്‍ലാല്‍ കുറിച്ചു.

മലയാള സിനിമാ മേഖലയില്‍ അരങ്ങേറ്റം കുറിക്കുന്നതിലുള്ള തന്റെ സന്തോഷം അര്‍ബാസ് ഖാനും പങ്കുവച്ചു.

‘ഇതിഹാസം മോഹന്‍ലാല്‍ സാറിനൊപ്പവും സംവിധായകന്‍ സിദ്ദിഖ് സാറിനൊപ്പവും ജോലി ചെയ്യുന്നതില്‍ വളരെ ആകാംക്ഷയുണ്ട്. ‘ബിഗ് ബ്രദര്‍’ എന്ന ചിത്രത്തിലൂടെ മലയാള സിനിമാ മേഖലയില്‍ ഞാന്‍ അരങ്ങേറ്റം കുറിക്കുകയാണ്. ജൂലൈയില്‍ ചിത്രത്തിന്റെ ഷൂട്ട് ജൂലൈയില്‍ ആരംഭിക്കും,’ അര്‍ബാസ് കുറിച്ചു. ചിത്രത്തില്‍ വില്ലനായാണ് അര്‍ബാസ് എത്തുന്നത് എന്നാണ് സൂചന.

സംവിധായകന്‍ സിദ്ദിഖും മോഹന്‍ലാലും ഒന്നിച്ചുള്ള മൂന്നാമത്തെ ചിത്രമാണ് ബിഗ് ബ്രദര്‍. മുമ്പ് വിയറ്റ്‌നാം കോളനി(1992), ലേഡീസ് ആന്‍ഡ് ജെന്റില്‍മാന്‍(2013) എന്നീ ചിത്രങ്ങളിലാണ് ഇരുവരും ഒന്നിച്ച് പ്രവര്‍ത്തിച്ചത്. ജൂലൈയില്‍ ചിത്രീകരണം ആരംഭിക്കുന്ന ബിഗ് ബ്രദര്‍ ഒക്ടോബറില്‍ തിയേറ്ററുകളില്‍ എത്തുമെന്നാണ് പ്രതീക്ഷ.

മോഹന്‍ലാലിനും അര്‍ബാസിനും പുറമെ അനൂപ് മേനോന്‍, ചെമ്പന്‍ വിനോദ്, ടിനി ടോം, വിഷ്ണു ഉണ്ണികൃഷ്ണന്‍, ഷര്‍ജാനോ ഖാലിദ് എന്നിവരും ചിത്രത്തിലുണ്ട്. മൂന്ന് നായികമാരാണ് ചിത്രത്തില്‍ ഉള്ളത്. റെജീന കസാന്‍ഡ്ര, പിച്ചക്കാരന്‍ എന്ന തമിഴ് ചിത്രത്തിലൂടെ ശ്രദ്ധേയയായ സത്‌നാ ടൈറ്റസ് എന്നിവര്‍ക്കു പുറമെ ഒരു പുതുമുഖ നായികയും ചിത്രത്തില്‍ എത്തുന്നുണ്ട്.

Mohanlal, Siddique, Big Brother Movie, Mohanlal latest movie, Director Siddique latest movies, മോഹൻലാൽ, ബിഗ് ബ്രദർ, സംവിധായകൻ സിദ്ദിഖ്, Anoop Menon, Sarjano Khalid, Satna Titus, Regina Cassandra, Anoop Menon in Big Brother, Sarjano Khalid in Big Brother, ഷർജാനോ ഖാലിദ്, അനൂപ് മേനോൻ

എസ് ടാക്കീസ്, വൈശാഖ സിനിമ, ഷാ മാന്‍ ഇന്റര്‍നാഷണല്‍ എന്നീ ബാനറുകള്‍ സംയുക്തമായി നിര്‍മ്മിക്കുന്ന ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ ജെന്‍സോ ജോസും വൈശാഖ രാജനും ഷാജിയും മനു ന്യൂയോര്‍ക്കുമാണ്. കൊച്ചിയും ബാംഗ്ലൂരും മംഗലാപുരവുമാണ് പ്രധാന ലൊക്കേഷനനുകള്‍.

സച്ചിദാനന്ദന്‍ എന്ന കഥാപാത്രത്തെയാണ് മോഹന്‍ലാല്‍ ചിത്രത്തില്‍ അവതരിപ്പിക്കുന്നത് എന്നാണ് റിപ്പോര്‍ട്ട്. ബെഗളൂരു, മംഗലാപുരം എന്നിവിടങ്ങളിലായി 90 ദിവസത്തെ ഷൂട്ടിംഗ് ആണ് ചിത്രത്തിന് ഉള്ളത്. ഏപ്രില്‍ 24ന് ചിത്രത്തിന്റെ പൂജ കൊച്ചിയിലെ പനമ്പള്ളി നഗറിലെ മൈ സ്റ്റുഡിയോയില്‍ വെച്ച് നടന്നിരുന്നു.

ബിഗ് ബ്രദറിന് വേണ്ടി സംഗീതം ഒരുക്കുന്നത് ദീപക് ദേവാണ്. വരികള്‍ റഫീക്ക് അഹമ്മദിന്റേയും. ജിത്തു ദാമോദരനാണ് ഛായാഗ്രഹണം നിര്‍വ്വഹിക്കുന്നത്.

Mohanlal, Siddique, Big Brother Movie, Mohanlal latest movie, Director Siddique latest movies, മോഹൻലാൽ, ബിഗ് ബ്രദർ, സംവിധായകൻ സിദ്ദിഖ്, Anoop Menon, Sarjano Khalid, Satna Titus, Regina Cassandra, Anoop Menon in Big Brother, Sarjano Khalid in Big Brother, ഷർജാനോ ഖാലിദ്, അനൂപ് മേനോൻ

ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ നവാഗതരായ ജിബിയും ജോജുവും സംവിധാനം ചെയ്യുന്ന ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചീന’യുടെ ഷൂട്ടിംഗ് തിരക്കിലാണ് മോഹന്‍ലാല്‍ ഇപ്പോള്‍. ‘ഇട്ടിമാണി’യുടെ പൂജയും ബിഗ് ബ്രദറിന്റെ പൂജയും നടന്നത് ഒരേ ദിവസമായിരുന്നു. ‘ഒടിയനും’ ‘ലൂസിഫറി’നും ശേഷം ആശിര്‍വാദ് സിനിമാസ് നിര്‍മ്മിക്കുന്ന ചിത്രമാണ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചീന’. ആശിര്‍വാദ് സിനിമാസിന്റെ 27-ാമത്തെ പ്രൊജക്റ്റ് ‘ഇട്ടിമാണി മെയ്ഡ് ഇന്‍ ചീന’. ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് കഴിഞ്ഞ ദിവസം റിലീസ് ചെയ്തിരുന്നു.

Read More: മോഹൻലാലിനൊപ്പം അനൂപ് മേനോനും ഷർജാനോ ഖാലിദും; ‘ബിഗ് ബ്രദറി’ലെ സഹോദരങ്ങൾ

മോഹന്‍ലാലിനൊപ്പം രാധികാ ശരത്കുമാറും ‘ഇട്ടിമാണി’യില്‍ അഭിനയിക്കുന്നുണ്ട്. 1985 ല്‍ പുറത്തിറങ്ങിയ ‘കൂടുംതേടി’ എന്ന ചിത്രത്തിലെ രാധിക- മോഹന്‍ലാല്‍ ജോഡിയും ‘വാചാലമെന്‍ മൗനവും’ എന്നു തുടങ്ങുന്ന ഗാനവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നീണ്ട ഒരിടവേളയ്ക്കു ശേഷമാണ് ഇരുവരും ഒന്നിച്ചഭിനയിക്കുന്നത്.

‘ഇട്ടിമാണി’യുടെ ലൊക്കേഷന്‍ സ്റ്റില്‍ അടുത്തിടെ സമൂഹമാധ്യമങ്ങളിലും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. കണ്ണിറുക്കി ചിരിക്കുന്ന കുസൃതി നിറഞ്ഞ മോഹന്‍ലാലിന്റെ ചിത്രം നിമിഷങ്ങള്‍ക്കുള്ളില്‍ തന്നെ സോഷ്യല്‍ മീഡിയ ഏറ്റെടുക്കുകയായിരുന്നു.

കൊച്ചിയും തൃശൂരുമാണ് ‘ഇട്ടിമാണി’യുടെ പ്രധാന ലൊക്കേഷനുകള്‍. ഹണി റോസാണ് ചിത്രത്തിലെ നായിക. എം പത്മകുമാര്‍ സംവിധാനം ചെയ്ത ‘കനലി’നു ശേഷം ഹണി റോസ് വീണ്ടും മോഹന്‍ലാലിന്റെ നായികയാവുകയാണ് ‘ഇട്ടിമാണി’യില്‍.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Salman khans brother arbaaz khan joins the cast of mohanlals big brother

The moderation of comments is automated and not cleared manually by malayalam.indianexpress.com