scorecardresearch

സൽമാൻ ഖാൻ ആദ്യമായി ഒരു മലയാള സിനിമ കാണാനൊരുങ്ങുന്നു

പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിന് ദുബായിലെത്തിയതായിരുന്നു സല്‍മാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും

പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിന് ദുബായിലെത്തിയതായിരുന്നു സല്‍മാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
salman kahn, tube light

മലയാള സിനിമകളിൽ മോഹൻലാൽ നായകനായ പുലിമുരുകൻ കാണാൻ തനിക്ക് ആഗ്രഹമുണ്ടെന്ന് ബോളിവുഡ് നടൻ സൽമാൻ ഖാൻ. മലയാളം സിനിമകളെക്കുറിച്ച് ക്ലബ് എഫ്എം ആര്‍ജെയുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു താരം.

Advertisment

രണ്ടു മലയാളം സിനിമകളുടെ റിമേക്കിൽ അഭിനയിച്ചിട്ടുണ്ട്. ബോർഡിഗാർഡും ക്യേംന്‍ കിയും. ബോഡിഗാര്‍ഡിന് ശേഷം സിദ്ദിഖിനെ കണ്ടിട്ടില്ലെന്നും അദ്ദേഹത്തെ അന്വേഷിച്ചു കൊണ്ടിരിക്കുകയാണെന്നും സല്‍മാന്‍ പറഞ്ഞു. പുലിമുരുകൻ 100 കോടി ക്ലബിലെത്തിയതിനെക്കുറിച്ച് ആർജെ പറഞ്ഞപ്പോൾ അതിനെക്കുറിച്ച് തനിക്കറിയാമെന്നായിരുന്നു സല്ലുവിന്റെ മറുപടി. തന്റെ പുതിയ ചിത്രമായ ട്യൂബ് ലൈറ്റിന്റെ പ്രചരണത്തിന് ദുബായിലെത്തിയതായിരുന്നു സല്‍മാനും ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും.

മോഹൻലാലിനെ നായകനാക്കി പ്രിയദർശൻ ഒരുക്കിയ താളവട്ടത്തിന്റെ ഹിന്ദി റീമേക്കായിരുന്നു ക്യേംന്‍ കി. ഹിന്ദിയിൽ ചിത്രം റീമേക്ക് ചെയ്തത് പ്രിയദർശനായിരുന്നു. റിമി സെന്‍, കരീന കപൂര്‍, ജാക്കി ഷെരോഫ് എന്നിവരായിരുന്നു ചിത്രത്തിലെ മറ്റു താരങ്ങൾ. സിദ്ദിഖ് സംവിധാനം ചെയ്ത മലയാള ചിത്രം ബോഡിഗാര്‍ഡ് ഹിന്ദിയിൽ റീമേക്ക് ചെയ്തിരുന്നു. ഇതിൽ സൽമാൻ ഖാൻ ആയിരുന്നു നായകൻ. കരീന കപൂർ ആയിരുന്നു നായിക.

Pulimurugan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: