കഴിഞ്ഞ ദിവസമാണ് ട്യൂബ്‌ലൈറ്റിന്റെ പ്രചരണാർത്ഥം മുംബൈയിലൂടെ സൈക്കിൾ ഓടിക്കുന്ന ഒരു വിഡിയോ സൽമാൻ ഖാൻ തന്റെ ഇൻസ്റ്ഗ്രാമിൽ പങ്കുവെച്ചത്. ഇപ്പോഴിതാ സൽമാൻ ഖാൻ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഓട്ടോറിക്ഷയിൽ യാത്ര ചെയ്യുന്ന സൽമാൻ ഖാന്റെ ചിത്രങ്ങളാണ് ഇപ്പോൾ വൈറലായി കൊണ്ടിരിക്കുന്നത്.

സിനിമയുടെ പ്രചരണത്തിന് ശേഷമാണ് സൽമാൻ ഖാൻ ഓട്ടോയിൽ മെഹ്‌ബൂബ് സ്റ്റുഡിയോയിൽ നിന്ന് വീട്ടിലേക്ക് യാത്ര ചെയ്‌തത്. യാത്രയുടെ യഥാർത്ഥ നിരക്ക് 50 രൂപയാണ് വരുന്നതെങ്കിലും ഈ യാത്രയ്‌ക്ക് സൽമാൻ ഖാൻ 1000 രൂപയോളം ഓട്ടോക്കാരന് നൽകിയെന്നാണ് റിപ്പോർട്ടുകൾ. മറ്റുളളവരെ സഹായിക്കുന്ന പ്രവൃത്തികൾ സൽമാൻ ഖാൻ ഇതിന് മുൻപ് ചെയ്‌തിട്ടുണ്ടെന്നതിനാൽ ഇതിൽ ഒട്ടും തന്നെ അതിശയോക്തിയില്ല.

ചിരിച്ചു കൊണ്ടിരിക്കുന്ന ഓട്ടോ ഡ്രൈവറെയും ചിത്രത്തിൽ കാണാം.
salman khan, auto ride

salman khan, actor

salman khan, actor

ട്യൂബ്‌ലൈറ്റാണ് സൽമാൻ ഖാന്റെ പുറത്തിറങ്ങാനിരിക്കുന്ന പുതിയ ചിത്രം. ട്യൂബ്‌ലൈറ്റിന്റെ പ്രചരണ പരിപാടികളിലാണ് സൽമാൻ ഖാനിപ്പോൾ. കബീർ ഖാനാണ് ട്യൂബ്‌ലൈറ്റ് സംവിധാനം ചെയ്യുന്നത്. ബോളിവുഡിന്റെ കിങ് ഖാൻ ഷാരൂഖ് ഖാനും ട്യൂബ്‌ലൈറ്റിൽ എത്തുന്നുണ്ട്.
ബോളിവുഡ് പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന സിനിമകളിൽ ഒന്നാണ് ഈ സൽമാൻ ഖാൻ ചിത്രം. സൂപ്പർ ഹിറ്റായ ബജ്റംഗി ബായ്ജന്റെ സംവിധായകനായിരുന്നു കബീർ ഖാൻ. ഈ ഹിറ്റിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്. ചൈനക്കാരിയായ സു സുവാണ് ചിത്രത്തിൽ നായികയായെത്തുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ