കഴിഞ്ഞ പിറന്നാൾ ദിനത്തിൽ ബോളിവുഡിന്റെ സ്വന്തം ഭായി ജാനായ സൽമാൻ ഖാന് ഏറെ അമൂല്യമായൊരു സമ്മാനമാണ് സഹോദരി അർപ്പിത നൽകിയത്. സല്ലുഭായിയുടെ ജന്മദിനം പങ്കിടുന്ന ഒരു മാലാഖക്കുട്ടിയെയാണ് അർപിത സമ്മാനിച്ചിരിക്കുന്നത്. സൽമാന്റെ പിറന്നാൾ ദിനമായ ഡിസംബർ 27 ന് തന്നെയായിരുന്നു അർപിത ഖാനും ആയുഷ് ശർമയ്ക്കും ഒരു പെൺകുട്ടി ജനിച്ചത്.
സൽമാനും മരുമകൾ അയാത് ശർമയും ഒന്നിച്ചുള്ള ഒരു മനോഹരമായ വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവരുന്നത്. മൂന്നു മാസം പ്രായമുള്ള അയാതിനൊപ്പം കളിക്കുകയും ഉമ്മ വെയ്ക്കുകയും ചെയ്യുന്ന സൽമാനെ വീഡിയോയിൽ കാണാം.
2014 ലാണ് അർപിതയും ആയുഷും തമ്മിലുള്ള വിവാഹം നടന്നത്. മൂന്നു വയസ്സുകാരനായ അഹിൽ എന്നൊരു മകൻ കൂടിയുണ്ട് ഈ ദമ്പതികൾക്ക്. ‘ലവ്യാത്രി’ എന്ന ചിത്രത്തിലൂടെ കഴിഞ്ഞ വർഷം ആയുഷ് തന്റെ ബോളിവുഡ് അരങ്ങേറ്റം കുറിച്ചിരുന്നു.
Read more: ഇത് ഭായിജാനുള്ള സമ്മാനം; സൽമാന്റെ ജന്മദിനത്തിൽ കുഞ്ഞിന് ജന്മം നൽകി സഹോദരി അർപിത