ലോക്ഡൗൺ കാലം പനവേൽ ഫാം ഹൗസിൽ ചെലവഴിക്കുകയാണ് സൽമാൻ ഖാൻ. ഐസലേഷൻ കാലത്തെ പ്രധാന കൂട്ടുകാരനെ പരിചയപ്പെടുത്തുകയാണ് ഭായി ജാൻ. കുതിരയ്ക്ക് ഭക്ഷണം കൊടുക്കുന്നതിന്റെയും സവാരി നടത്തുന്നതിന്റെയുമൊക്കെ ചിത്രങ്ങൾ പങ്കുവയ്ക്കുകയാണ് താരം ഇപ്പോൾ.
കഴിഞ്ഞ ദിവസം കുതിരയ്ക്ക് ഒപ്പം ഇല ചവച്ചു തിന്നുന്നതിന്റെ ഒരു വീഡിയോയും സൽമാൻ പങ്കുവച്ചിരുന്നു. ബ്രേക്ക് ഫാസ്റ്റ് വിത്ത് മൈ ലവ്, എന്നായിരുന്നു വീഡിയോയ്ക്ക് താരം നൽകിയ രസകരമായ അടിക്കുറിപ്പ്.
ലോക്ഡൗൺ കാലത്ത് ഏറെ മിസ് ചെയ്യുന്നത് അച്ഛൻ സലിം ഖാനെയാണെന്നും മറ്റൊരു വീഡിയോയിൽ താരം പറഞ്ഞിരുന്നു. മുംബൈയിലെ അപ്പാർട്ട്മെന്റിൽ തനിച്ചാണ് സൽമാന്റെ പിതാവ് സലിം ഖാൻ കഴിയുന്നത്. ലോക്ഡൗൺ കാലം പനവേലിലെ ഫാം ഹൗസിൽ അകപ്പെട്ടിരിക്കുകയാണ് സൽമാൻ.
Read more: കളിക്കാതെ ഉമ്മ താ അമ്മാവാ, സോഷ്യൽ മീഡിയയുടെ മനം കവർന്ന് സൽമാൻ ഖാനും കുഞ്ഞാവയും; വീഡിയോ