ലോക്ക്‌ഡൗൺ കാലത്ത് പനവേലിലെ തന്റെ ഫാം ഹൗസിൽ സമയം ചെലവഴിക്കുകയാണ് സൽമാൻ ഖാൻ. മാർച്ച് അവസാനവാരം ലോക്ക്‌ഡൗൺ പ്രഖ്യാപിച്ചതു മുതൽ പനവേലിലെ ഫാം ഹൗസിലാണ് സൽമാൻ. ഫാം ഹൗസിൽ നിന്നുള്ള വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം സൽമാൻ സമൂഹമാധ്യമങ്ങളിലൂടെ ആരാധകരുമായി പങ്കുവച്ചിരുന്നു. ഇപ്പോഴിതാ, കൃഷിയിടത്തിൽ ട്രാക്‌ടർ ഓടിക്കുന്ന സൽമാൻ ഖാന്റെ ഒരു വീഡിയോയാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കവരുന്നത്.
അടുത്തിടെ സൽമാൻ പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളിൽ ഏറെ ട്രോൾ ചെയ്യപ്പെട്ടിരുന്നു. ദേഹത്താസകലം ചെളി പുരണ്ട നിലയിലുള്ള ഒരു ചിത്രമായിരുന്നു സൽമാൻ പങ്കുവച്ചിരുന്നത്. ‘എല്ലാ കർഷകർക്കും ആദരം’ എന്നും ചിത്രത്തിനു താഴെ കുറിച്ചിരുന്നു. വല്ലാത്തൊരു പ്രഹസനമായിപ്പോയി എന്നാണ് പലരും ചിത്രത്തെ വിശേഷിപ്പിക്കുന്നത്.
View this post on Instagram
Daane daane pe likha hota hai khane wale Ka naam… jai jawan ! jai kissan !