അഭിനേതാക്കളുടെ വീടുകള്‍, പ്രത്യേകിച്ച് ബോളിവുഡ് താരങ്ങളുടെ വീടുകള്‍ എന്നും സിനിമാ ലോകത്തും ആരാധകര്‍ക്കിടയിലും ഒരു ചര്‍ച്ചയാണ്. ഇങ്ങനെ ഏറ്റവും വില കൂടിയ താര സൗധങ്ങളില്‍ ഒന്നാണ് ഷാരൂഖ് ഖാന്റെ ‘മന്നത്ത്’ എന്ന് പേരിട്ടിരിക്കുന്ന വീട്. 200 കോടിയോളമാണ് മന്നത്തിന്റെ വില എന്നാണ് റിപ്പോര്‍ട്ടുകള്‍.

എന്നാല്‍ പലര്‍ക്കും അറിയാത്ത ഒരു കാര്യമുണ്ട്. മുംബൈയില്‍ കടലിനെ അഭിമുഖീകരിച്ചുകൊണ്ട് നില്‍ക്കുന്ന ഈ വീട് ഷാരൂഖിന് മുമ്പ് വാങ്ങാന്‍ ആഗ്രഹിച്ചിരുന്നത് സല്‍മാന്‍ ഖാന്‍ ആയിരുന്നു. ഒരു അഭിമുഖത്തിലാണ് സല്‍മാന്‍ ഇക്കാര്യം പറഞ്ഞത്.

View this post on Instagram

SRK – SALMAN

A post shared by Khans of bollywood (@khans__of__bollywood) on

‘ഇത്രയും വലിയ വീട്ടില്‍ എന്ത് ചെയ്യാനാണ്,’ എന്ന് തന്റെ പിതാവ് ചോദിച്ചില്ലായിരുന്നെങ്കില്‍ മന്നത്ത് ഇന്ന് തന്റെ വീടായിരുന്നേനെ എന്നാണ് സല്‍മാന്‍ പറഞ്ഞത്. പിതാവിന്റെ ഉപദേശം സല്‍മാന്‍ സ്വീകരിക്കുകയും പിന്നീട് ബോളിവുഡിന്റെ കിങ് ഖാന്‍ ഷാരൂഖ് ഖാന്‍ ആ വീട് സ്വന്തമാക്കുകയും ചെയ്തു.

തന്റെ പിതാവ് തന്നോട് ചോദിച്ച അതേ ചോദ്യം ഷാരൂഖിനോട് ചോദിക്കാന്‍ ആഗ്രഹമുണ്ടെന്നും സല്‍മാന്‍ പറയുന്നു. ‘എന്താണ് ശരിക്കും ഇത്രയും വലിയ വീട്ടിനുള്ളില്‍ ചെയ്യുന്നത്?’

View this post on Instagram

Shah Rukh Khan's #Mannat @iamsrk

A post shared by Shah Rukh Khan's Mannat House (@_srk_mannat_) on

മുന്‍പ് ഒരു റേഡിയോ ഷോയില്‍ മന്നത്ത് വാങ്ങാന്‍ തീരുമാനിച്ച സമയത്തെ ഓര്‍മ്മകള്‍ ഷാരൂഖ് പങ്കുവച്ചിരുന്നു. ‘ഞാന്‍ ഡല്‍ഹിയില്‍ നിന്നാണ് വരുന്നത്. ഡല്‍ഹിക്കാര്‍ക്കാണ് ബംഗ്ലാവില്‍ ജീവിക്കുക എന്നൊരു കാഴ്ചപ്പാടുള്ളത്. മുംബൈയില്‍ അപ്പാര്‍ട്ട്‌മെന്റുകളില്‍ ജീവിക്കുക എന്നതാണ് അവരുടെ കാഴ്ചപ്പാട്. പക്ഷെ ഡല്‍ഹിയില്‍ അത്ര സാമ്പത്തിക സ്ഥിതി ഇല്ലെങ്കില്‍ പോലും അവരൊരു ചെറിയ ബംഗ്ലാവ് വാങ്ങും,’ എന്നായിരുന്നു ഷാരൂഖ് പറഞ്ഞത്.

‘ഞാന്‍ മുംബൈയിലേക്ക് വന്ന സമയത്ത് വിവാഹിതനായിരുന്നു. അന്ന് എന്റെ ഭാര്യ ഗൗരിക്കൊപ്പം ഒരു അപ്പാര്‍ട്ട്‌മെന്റിലായിരുന്നു താമസിച്ചിരുന്നത്. അപ്പോഴൊക്കെ ഗൗരിയുടെ അമ്മ പറയുമായിരുന്നു, നീ ഇത്രയും ചെറിയൊരു വീട്ടിലാണോ താമസിക്കുന്നത് എന്ന്. പിന്നീട് ഞാന്‍ മന്നത്ത് കണ്ടു. ഇതൊരു ഡല്‍ഹിക്കാരന്റെ ബംഗ്ലാവാണ് എന്നൊരു തോന്നലുണ്ടാകുകയും വാങ്ങുകയും ചെയ്തു. എന്റെ ജീവിതത്തിലെ ഏറ്റവും ചെലവേറിയതാണ് ഈ വീട്,’ ഷാരൂഖിന്റെ വാക്കുകള്‍.

ഇപ്പോള്‍ സല്‍മാന്റെ ചോദ്യത്തിനുള്ള ഷാരൂഖിന്റെ മറുപടി എന്തായിരിക്കും എന്ന് അറിയാനുള്ള ആകാംക്ഷയിലാണ് ആരാധകര്‍.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook