അന്തരിച്ച നടൻ സുശാന്ത് സിങ് രാജ്പുത്തിന്റെ കുടുംബത്തിന് പിന്തുണ നൽകണമെന്ന് ആരാധകരോട് അഭ്യർഥിച്ച് ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാൻ സൽമാൻ ഖാൻ. സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചതിൽ പങ്കുണ്ടെന്ന് ആരോപിച്ച് സൽമാൻ ഖാനെതിരെ പരാതി ഫയൽ ചെയ്തതിന് പുറകെയാണിത്. ജൂൺ 14നാണ് മുംബൈയിലെ വസതിയിൽ സുശാന്തിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.
Read More: ‘പപ്പയുടെ സ്വന്തം’ ; അച്ഛന് ‘ഫാദേഴ്സ് ഡേ’ ആശംസകളുമായി പ്രിയ താരങ്ങൾ
ബോളിവുഡ് വമ്പൻമാരായ ഖാൻ, നിർമാതാക്കളായ ആദിത്യ ചോപ്ര, കരൺ ജോഹർ, ഏക്താ കപൂർ, സംവിധായകൻ സഞ്ജയ് ലീല ബൻസാലി എന്നിവരെ പ്രതികളാക്കി മുസാഫർപൂർ ആസ്ഥാനമായുള്ള അഭിഭാഷകൻ സുധീർ കുമാർ ഓജ ഈ ആഴ്ച ആദ്യം പരാദി നൽകിയിരുന്നു നൽകിയിരുന്നു.
അദ്ദേഹത്തിന്റെ മരണശേഷം സുശാന്തിന്റെ ആരാധകർ അനുഭവിക്കുന്ന വികാരങ്ങൾ മനസിലാക്കാൻ ഖാൻ തന്റെ ആരാധകരോട് പറഞ്ഞു.
A request to all my fans to stand with sushant's fans n not to go by the language n the curses used but to go with the emotion behind it. Pls support n stand by his family n fans as the loss of a loved one is extremely painful.
— Salman Khan (@BeingSalmanKhan) June 20, 2020
“എന്റെ എല്ലാ ആരാധകരോടും സുശാന്തിന്റെ ആരാധകർക്കൊപ്പം നിൽക്കണമെന്നും അവരുടെ ദേഷ്യത്തിന് പിന്നിലുള്ള വികാരം മനസിലാക്കണമെന്നും അഭ്യർത്ഥിക്കുന്നു. പ്രിയപ്പെട്ട ഒരാളുടെ നഷ്ടം അങ്ങേയറ്റം വേദനാജനകമായതിനാൽ ദയവായി അദ്ദേഹത്തിന്റെ കുടുംബത്തിനും ആരാധകർക്കും പിന്തുണ നൽകുകയും കൂടെ നിൽക്കുകയും ചെയ്യുക,” അദ്ദേഹം എഴുതി.
ബോളിവുഡിലെ വമ്പൻമാർ വളർന്നുവരുന്ന താരത്തിന്റെ കരിയർ ഇല്ലാതാക്കാൻ ശ്രമിച്ചതായി ഓജ ആരോപിച്ചിരുന്നു. പട്നയിൽ ജനിച്ച സുശാന്ത്, കൈ പോ ചെ!, എംഎസ് ധോണി: ദി അൺടോൾഡ് സ്റ്റോറി, ചിചോരെ ഉൾപ്പെടെയുള്ള ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയപ്പെട്ടവനായിരുന്നു. കേസിൽ വേറെയും ചില സിനിമാ പ്രവർത്തകരെയും കൂട്ടുപ്രതികളായി ഉൾപ്പെടുത്തിയിട്ടുണ്ട്.
സുശാന്തിനെ ആത്മഹ്യയ്ക്ക് പ്രേരിപ്പിച്ചു എന്ന് ആരോപിച്ച് നടി റിയ ചക്രവർത്തിക്കെതിരെ ബിഹാറിലെ കോടതിയിലും പരാതി നൽകിയിട്ടുണ്ട്.
Read in English: Salman Khan requests fans to stand with Sushant Singh Rajput’s family
Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook