ഒരിക്കൽ പ്രണയജോഡികളായിരുന്നുവെങ്കിലും ഇന്ന് സൽമാൻ ഖാനും കത്രീന കെയ്ഫും നല്ല സുഹൃത്തുക്കളാണ്. 5 വർഷങ്ങൾക്കുശേഷം ഇരുവരും ഒന്നിച്ച ടൈഗർ സിന്താ ഹെ എന്ന ചിത്രം ബോക്സോഫീസിൽ ഹിറ്റായിരുന്നു. അടുത്ത സുഹൃത്തുക്കൾ ആയതുകൊണ്ട് തന്നെ പരസ്പരം കളിയാക്കാൻ കിട്ടുന്ന ഒരവസരവും ഇരുവരും കളയാറില്ല.

Read More: കത്രീനയുടെ കണ്ണുകൾ നിറഞ്ഞൊഴുകി, മുൻ കാമുകിയെ ചിരിപ്പിക്കാൻ സൽമാൻ ഡാൻസറായി

നേരത്തെ ഐഎസ്എൽ നാലാം സീസണിന്റെ ഉദ്ഘാടനത്തിൽ പങ്കെടുക്കാൻ കൊച്ചിയിലെത്തിയപ്പോൾ സൽമാൻ ഖാന്റെ നടത്തം കത്രീന കളിയാക്കി അനുകരിച്ചിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു. ഇപ്പോഴിതാ വാർത്താസമ്മേളനത്തിന് വൈകിയെത്തിയ കത്രീനയെ പരസ്യമായി കളിയാക്കിയിരിക്കുന്നു സൽമാൻ ഖാൻ.

Read More: സൽമാൻ ഖാനെ അനുകരിച്ച് കത്രീന; ഒപ്പിയെടുത്ത് ക്യാമറക്കണ്ണുകൾ

സൽമാൻ ഖാൻ, സൊനാക്ഷി സിൻഹ, കത്രീന കെയ്ഫ് എന്നിവരടക്കമുളള താരങ്ങൾ വാർത്താസമ്മേളനത്തിന് എത്തിയിരുന്നു. മുൻനിര താരങ്ങളെല്ലാം തന്നെ നേരത്തെ വാർത്താസമ്മേളനത്തിന് എത്തിയെങ്കിലും കത്രീന മാത്രം എത്തിയില്ല. വൈകിയാണ് കത്രീന എത്തിയത്. കത്രീന എത്തിയ ഉടൻ തന്നെ താരത്തെ വാർത്താസമ്മേളന വേദിയിലേക്ക് ക്ഷണിച്ചു. ഇതു കേട്ട സൽമാൻ ഖാൻ എഴുന്നേറ്റ് നിന്ന് കൈയ്യടിച്ച് കത്രീനയെ ആനയിച്ചു. വൈകി വന്ന കത്രീനയെ കളിയാക്കാനാണ് സല്ലു ഇങ്ങനെ ചെയ്തത്. ഇതു കണ്ട് മറ്റു താരങ്ങൾ ചിരിക്കുന്നുണ്ടായിരുന്നു.

വാർത്താ സമ്മേളനത്തിൽ സൽമാൻ തന്റെ ചായ കത്രീനയ്ക്ക് നൽകുന്നതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. സൽമാനും കത്രീനയും വീണ്ടും ഒന്നിക്കുമോ എന്നാണ് ഈ വീഡിയോ കണ്ട ആരാധകരുടെ ചോദ്യം.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ