വിവാദങ്ങളും ഗോസിപ്പുകളും ബോളിവുഡിന്റെ സ്വന്തം സൽമാൻ ഖാന് പുത്തരിയല്ല. കുറച്ചുകാലമായി സൽമാൻ ഖാനൊപ്പം ഗോസിപ്പ് കോളങ്ങളിൽ നിറയുന്ന പേരുകളിലൊന്നാണ് ലൂലിയ വാന്ററെ. ഇരുവരും തമ്മിലുള്ള ബന്ധത്തിന് ഔദ്യോഗികമായ സ്ഥിരീകരണങ്ങളൊന്നും സൽമാനും ലൂലിയയും ഇതുവരെ നൽകിയിട്ടില്ലെങ്കിലും സൽമാന്റെ പുതിയ കാമുകി എന്ന രീതിയിലാണ് പാപ്പരാസികൾ ലൂലിയയെ പൊതിയുന്നത്. അതുകൊണ്ടു തന്നെ, സൽമാൻ ഖാനെയും ലൂലിയ വാന്ററെയും ഒന്നിച്ചു കാണുമ്പോഴൊക്കെ ബി ടൗൺ ഗോസിപ്പ് കോളങ്ങൾക്ക്​​ ആഘോഷമാണ്.

സുൽത്താനിൽ ഒന്നിച്ചു പ്രവർത്തിക്കുമ്പോഴാണ് റൊമാനിയല്‍ ടിവി അവതാരകയും അഭിനേത്രിയുമായ ലൂലിയ വാന്ററെയുമായി സൽമാൻ പ്രണയത്തിലാണെന്ന വാർത്ത പ്രചരിക്കാൻ തുടങ്ങിയത്. പലയിടങ്ങളിലും ഇരുവരെയും​ ഒന്നിച്ചു കാണാൻ തുടങ്ങുകയും സൽമാന്റെ കുടുംബ വിരുന്നുകളിൽ വരെ ലൂലിയ നിത്യസാന്നിധ്യമാവുകയും ചെയ്തതോടെ ഊഹപോഹങ്ങളും ശക്തമായി. സൽമാന്റെ സഹോദരിമാർക്കൊപ്പം കറങ്ങി നടക്കുന്ന ലൂലിയയുടെ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ നിരവധി തവണ ചർച്ചയായിട്ടുണ്ട്.

ഇപ്പോഴിതാ, സൽമാൻ- ലൂലിയ ജോഡികൾ വീണ്ടും വാർത്തകളിൽ നിറയുകയാണ്. ജയ്‌പൂരിൽ ഒരു ഉദ്ഘാടന ചടങ്ങിനെത്തിയ സൽമാനൊപ്പം ലൂലിയയെ കൂടി കണ്ടതിന്റെ സന്തോഷത്തിൽ ആരാധകരും പാപ്പരാസികളും ഇരുവരെയും വളഞ്ഞു. ഇരുവരുടെയും ഒന്നിച്ചുള്ള ജയ്‌പൂർ യാത്ര ‘പ്രണയ അഭ്യൂഹ’ങ്ങൾക്ക് പുതിയ മാനം നൽകുകയാണ്.

രാജസ്ഥാൻ ടൂറിസം മന്ത്രിയായ ബിനാ കാകിന്റെ ഉടമസ്ഥയിലുള്ള ‘ഉമാങ്’ എന്ന സ്‌പെഷ്യൽ ചിൽഡ്രൻ സെന്ററിന്റെ ഉദ്ഘാടനത്തിനെത്തിയതായിരുന്നു സൽമാൻ ഖാൻ. ഉമാങ്ങിന്റെ ട്രസ്റ്റിയായ ബിന, സൽമാന്റെ നല്ലൊരു സുഹൃത്തും സൽമാന്റെ ഓൺസ്ക്രീൻ അമ്മ വേഷങ്ങൾ നിരവധി തവണ കൈകാര്യം ചെയ്ത വ്യക്തിയുമാണ്. ഗോഡ് തുസി ഗ്രേറ്റ് ഹോ, സലാം ഇഷ്ക് തുടങ്ങിയ സൽമാൻ ചിത്രങ്ങളിലൊക്കെ ബിനയും അഭിനയിച്ചിട്ടുണ്ട്.

Get Malayalam News and latest news update from India and around the world. Stay updated with today's latest Entertainment news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ