scorecardresearch
Latest News

പാമ്പ് കടിയേറ്റ സൽമാൻഖാന്റെ നില സാധാരണ ഗതിയിലെന്ന് പിതാവ്

മുംബൈക്ക് സമീപം പൻവേലിലെ ഫാം ഹൗസിൽ വച്ചാണ് സൽമാന് പാമ്പുകടിയേറ്റത്

salman khan, salman khan snake bite, salman khan salim khan, salim khan on salman khan health, salman khan health, salman khan news, salim khan news


ബോളിവുഡ് സൂപ്പർ താരം സൽമാൻ ഖാന് പാമ്പിന്റെ കടിയേറ്റു. വിഷമില്ലാത്ത പാമ്പാണ് കടിച്ചത്. പൻവേലിലെ ഫാം ഹൗസിൽ ശനിയാഴ്ച രാത്രിയാണ് സംഭവം. നടനെ ഉടൻ തന്നെ കാമോത്തെയിലെ എംജിഎം ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മണിക്കൂറുകളോളം നിരീക്ഷണത്തിൽ കഴിഞ്ഞ നടനെ ഞായറാഴ്ച ഡിസ്ചാർജ് ചെയ്തു.

സൽമാൻ “തികച്ചും നോർമലായ അവസ്ഥയിലും സന്തോഷവാനുമാണ്” എന്ന് അദ്ദേഹത്തിന്റെ പിതാവും മുതിർന്ന തിരക്കഥാകൃത്തുമായ സലിം ഖാൻ ആരാധകരോട് പറഞ്ഞു.

“അവൻ മുറിക്കുള്ളിൽ ആയിരുന്നു, പെട്ടെന്ന് അവന്റെ കൈയിൽ വേദന അനുഭവപ്പെട്ടു. ചില വിടവുകൾ ഴഴി വീട്ടിലേക്ക് കടന്ന പാമ്പായിരുന്നു അത്,” സലിം ഖാൻ ഐ‌എ‌എൻ‌എസിനോട് പറഞ്ഞു.

നടനെ ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചു, അവിടെ അദ്ദേഹത്തിന് പ്രഥമശുശ്രൂഷയും മരുന്നുകളും നൽകി.

“അത്തരത്തിലുള്ള എല്ലാ കേസുകളിലും എടുക്കുന്ന മുൻകരുതൽ എന്ന നിലയിൽ, അവർ അവനെ ഏകദേശം മൂന്ന് മണിക്കൂറോളം നിരീക്ഷണത്തിലാക്കി, തുടർന്ന് ഡിസ്ചാർജ് ചെയ്തു. സൽമാൻ ഇപ്പോൾ ഫാം ഹൗസിൽ തിരിച്ചെത്തി, അവൻ തികച്ചും നോർമലും സന്തോഷവാനുമാണ്,” സലിം ഖാൻ പറഞ്ഞു.

പിറന്നാൾ ആഘോഷിക്കാനുള്ള ഒരുക്കത്തിലാണ് സൽമാൻ ഖാനും കുടുംബവും. ഡിസംബർ 27 ന് സൽമാന് 56 വയസ്സ് തികയും. സൽമാന്റെ ജന്മദിനത്തിനായുള്ള കുടുംബത്തിന്റെ പ്ലാൻ സലിം ഖാൻ വെളിപ്പെടുത്തിയിട്ടില്ലെങ്കിലും ഒരുക്കങ്ങൾ പുരോഗമിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.

സൽമാൻറെ ബിഗ് ബോസ് 15ന്റെ വീക്കെൻഡ് കാ വാർ എപ്പിസോഡ് അടുത്തിടെ ഷൂട്ട് ചെയ്തു. എപ്പിസോഡിനിടെ, ആലിയ ഭട്ട്, രാം ചരൺ, ജൂനിയർ എൻടിആർ, എസ്എസ് രാജമൗലി എന്നിവരുൾപ്പെടെയുള്ള ആർആർആർ ടീമിനൊപ്പം കേക്ക് മുറിച്ച് സൽമാൻ ജന്മദിനം ആഘോഷിച്ചു.

റിയാലിറ്റി ഷോയുടെ ഞായറാഴ്ചത്തെ എപ്പിസോഡിൽ നോറ ഫത്തേഹി, ഗുരു രൺധാവ, ഷാഹിദ് കപൂർ, മൃണാൽ താക്കൂർ എന്നിവരുണ്ടാകും. ഗുരുവും നോറയും അവരുടെ “ഡാൻസ് മേരി റാണി” എന്ന ഗാനത്തിന്റെ പ്രചാരണത്തിനായാണ് പങ്കെടുക്കുന്നത്. ഷാഹിദും മൃണാലും അവരുടെ വരാനിരിക്കുന്ന ചിത്രമായ ജേഴ്സിയെക്കുറിച്ച് സംസാരിക്കും.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Salman khan is absolutely normal and cheerful salim khan