ബോളിവുഡിലെ ക്രോണിക് ബാച്ചിലറാണ് സൽമാൻ ഖാൻ. സൽമാൻ വിവാഹിതനായി കാണാൻ ആഗ്രഹിക്കുന്ന ആരാധകരും ബോളിവുഡ് താരങ്ങളുമുണ്ട്. 52 കാരനായ സൽമാൻ ഖാൻ എവിടെ പോയാലും നേരിടുന്ന ചോദ്യമാണ് എപ്പോഴാണ് വിവാഹം?.

ഐശ്വര്യ റായ്‌യുമായുളള പ്രണയം തകർന്നശേഷം മറ്റു ബോളിവുഡ് സുന്ദരികളെ ചേർത്ത് ഗോസിപ്പ് കോളങ്ങളിൽ സൽമാന്റെ പേര് വന്നിട്ടുണ്ട്. ഇപ്പോൾ റൊമാനിയക്കാരി ലൂലിയ ആണ് ഗോസിപ്പ് കോളങ്ങളിലെ സല്ലുവിന്റെ കാമുകി. സൽമാന്റെ കുടുംബ ചടങ്ങുകളിൽ ലൂലിയ പങ്കെടുത്തതോടെയാണ് ഇരുവരും വിവാഹിതരാകാൻ പോകുന്നുവെന്ന് ഗോസിപ്പ് കോളങ്ങളിൽ വാർത്തകൾ പരന്നത്.

ഗോസിപ്പ് കോളങ്ങളിൽ നിറഞ്ഞുനിൽക്കുമ്പോഴും അതിനോടൊന്നും പ്രതികരിക്കാൻ സൽമാൻ തയ്യാറായില്ല. അടുത്തിടെ പങ്കെടുത്ത ഒരു പരിപാടിയിൽ സൽമാൻ ഖാനോട് വിവാഹിതനാകാത്തതിന്റെ കാരണം ചോദിച്ചു. ഇതിനു സല്ലു നൽകിയ മറുപടി രസകരമായിരുന്നു.

”കല്യാണം അത്ര വലിയ കാര്യമാണോ? ഒരാളെ വിവാഹം ചെയ്യാൻ നിങ്ങള്‍ കോടിക്കണക്കിന് പണം ചെലവാക്കുന്നു. അത്രയും പണം എന്റെ പക്കലില്ല. അതുകൊണ്ടാണ് ഇപ്പോഴും ഒറ്റയ്ക്ക് ജീവിക്കുന്നത്”- സല്‍മാന്‍ പറഞ്ഞു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ