ബോളിവുഡിന്റെ മസിൽമാൻ ആണെങ്കിലും ആരാധകരെ കണ്ടാൽ സൽമാൻ ഖാന് മസിലു പിടിത്തം ഒട്ടുമില്ല. തന്റെ പ്രിയപ്പെട്ട ആരാധകരെ കണ്ടാൽ സല്ലു പിന്നെ എല്ലാം മറക്കും. കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ സൽമാൻ ഖാന്റെ ആരാധകരായതിൽ പിന്നെ അതിശയോക്തിയില്ല.

വയസ്സ് 52 ആയെങ്കിലും തന്റെ കുട്ടി ആരാധകരെ കണ്ടാൽ സൽമാൻ ഖാനും അവരിൽ ഒരാളാകും. അവരെ സന്തോഷിപ്പിക്കാൻ വേണ്ടി സല്ലു എന്തും ചെയ്യും. അടുത്തിടെ താരം തന്റെ കടുത്തൊരു ആരാധികയെ കണ്ടുമുട്ടി. സൽമാനെ കണ്ട കുട്ടി ആരാധികയ്ക്ക് വിശ്വാസം അടക്കാനായില്ല. സന്തോഷം സങ്കടമായി മാറി. ഒടുവിൽ കുട്ടി ആരാധികയുടെ സങ്കടം മാറ്റാൻ സല്ലു പാട്ട് പാടി, ഡാൻസ് കളിച്ചു. സല്ലുവിന്റെ പാട്ട് കേട്ട് കുട്ടി ആരാധിക സ്നേഹത്താൽ കെട്ടിപ്പിടിച്ചു. ആരാധികയ്ക്ക് ഒപ്പം സൽമാൻ നൃത്തം ചെയ്യുകയും ചെയ്തു. ആരാധികയ്ക്ക് ഒപ്പമുളള സല്ലുവിന്റെ വിഡിയോ കണ്ടിരിക്കാൻ മനോഹരമാണ്.

സൽമാൻ ഖാന്റെ ഏറ്റവും പുതിയ ചിത്രം ടൈഗർ സിന്താ ഹെ ബോക്സോഫിസിൽ വിജയം തീർത്ത് മുന്നേറുകയാണ്. ഡിസംബർ 22 ന് റിലീസ് ചെയ്ത ചിത്രം ഇതിനോടകം 300 കോടി കടന്നതായാണ് വിവരം. ഓപ്പണിങ് ദിവസം തന്നെ 34 കോടിയായിരുന്നു ചിത്രം വാരിക്കൂട്ടിയത്. 5 വർഷങ്ങൾക്കുശേഷം സൽമാനും കത്രീന കെയ്ഫും ഒന്നിച്ച ചിത്രം സംവിധാനം ചെയ്തത് അലി അബ്ബാസ് സഫർ ആണ്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook