അടുത്ത ചിത്രത്തില്‍ തന്നോടൊപ്പം അഭിനയിക്കാന്‍ താല്പര്യമുള്ളവരെ ക്ഷണിച്ച് ബോളിവുഡ് നടന് സല്മാന് ഖാന്. തന്റെ ആപ്പായ ‘ബീയിംഗ് ഇന്‍ ടച്ചി’ ലൂടെയാണ് സല്മാന് സിനിമാ പ്രേമികള്‍ക്കുള്ള ഈ സമ്മാനം അറിയിച്ചത്.
‘എനിക്ക് ഇന്നൊരാഗ്രഹം തോന്നുന്നു; നിങ്ങളോടൊപ്പം അഭിനയിക്കാന്‍. മനസ്സിലായില്ല അല്ലേ, എന്നാല്‍ മനസ്സിലാക്കിത്തരാം. ശ്രദ്ധിച്ചു കേട്ടോളൂ. എന്റെ ബീയിംഗ് ഇന്‍ ടച്ച് കുടുംബത്തിന് ഞാന്‍ ഒരു പ്രത്യേക സമ്മാനം നല്‍കുകയാണ്. ആപ്പിലെ പുതിയ വിഭാഗം ‘ബീയിംഗ് ഇന്‍ ടച്ച് ഓഡിഷന്’ ആണത്. നിങ്ങള്‍ എല്ലാവരും കഴിവുള്ളവരാണ്, അവസരങ്ങള്‍ ലഭിക്കുന്നില്ല എന്നേയുള്ളൂ.
അഭിനയിക്കാന്‍ അറിയുന്നവര്‍, ഗായകര്‍, നര്‍ത്തകര്‍ എന്നിങ്ങനെ പല കഴിവുകള്‍ ഉള്ളവരുണ്ട്, ആ കഴിവുകളെല്ലാം എങ്ങനെ പുറത്തു കൊണ്ട് വരണം എന്നറിയാതെ നിങ്ങള്‍ വിഷമിക്കേണ്ട. ഒരു വഴിയുണ്ട്. നിങ്ങളുടെ കഴിവുകളെ ലോകത്തെ അറിയിക്കാന്‍ ‘ബീയിംഗ് ഇന്‍ ടച്ച്’ ആപ്പിലെ ഈ പുതിയ വിഭാഗത്തില്‍ നിങ്ങളുടെ പ്രൊഫൈല്‍, വീഡിയോ ലിങ്ക് എന്നിവ ചേര്‍ക്കുക.
മുകേഷ് ചാബ്രാ എന്ന കാസ്റ്റിംഗ് സംവിധായകന് അതില്‍ നിന്നും തിരഞ്ഞെടുത്തവര്‍ക്ക് തക്കതായ അവസരങ്ങള്‍ ലഭ്യമാക്കുന്നതാണ്. അപ്പോള്‍ നമുക്ക് കാണാം… മറ്റെവിടെയുമല്ല, എന്റെ സിനിമാ സെറ്റില്‍.
നാളെ ചെയ്യാം എന്ന് കരുതുന്നത് ഇന്ന് തന്നെ ചെയ്യൂ, ഇന്ന് ചെയ്യാം എന്ന് കരുതുന്നത് ഇപ്പോള്‍ ചെയ്യൂ’