ചിത്രത്തിലെ സുന്ദരികളെ മനസ്സിലായോ? മലയാളത്തിലെ രണ്ടു യുവ നടന്മാരാണിത്. സിനിമയ്ക്ക് വേണ്ടി നടത്തിയ മേക്ക് ഓവര്‍ ഒന്നുമല്ല. ഫേസ്ആപ്പ് പരീക്ഷണങ്ങളാണ്. ഇത് നടത്തിയത് മറ്റാരുമല്ല, നടന് സലിം കുമാര്‍ ആണ്.
ലോക്ക്ഡൌണ്‍ കാലത്ത് വീട്ടിലിരുന്ന് ബോറടിച്ചപ്പോൾ ആണ് സലിം കുമാര്‍ ഫേസ്ആപ്പ് പരീക്ഷണം നടത്തിയത്. പരീക്ഷണം സ്വന്തം മുഖത്തില്‍ മാത്രമൊതുക്കാതെ മലയാള സിനിമയിലെ നടന്മാരെയെല്ലാം ഫെയ്സ് ആപ്പ് ഉപയോഗിച്ച് സ്ത്രീകളാക്കിയിരിക്കുകയാണ് അദ്ദേഹം.
മമ്മൂട്ടി, മോഹൻലാൽ, ഉണ്ണിമുകുന്ദൻ, കുഞ്ചാക്കോ ബോബൻ, നിവിൻ പോളി, മമ്മൂട്ടി, അജു വർഗീസ്, വിനീത് ശ്രീനിവാസൻ, സൌബിൻ ഷാഹിർ, സണ്ണി ലിയോൺ, ഷെയ്ൻ നിഗം, ജോജു ജോർജ്, പൃഥ്വിരാജ്, ശ്രീനിവാസൻ, ടൊവിനോ, ഇന്ദ്രജിത്, ബിജു മേനോൻ, സുരാജ് വെഞ്ഞാറമൂട്, ദുൽഖർ സൽമാൻ, ഫഹദ് ഫാസിൽ, ആസിഫ് അലി, ജയസൂര്യ, സായികുമാർ തുടങ്ങിയവരെല്ലാം ഇദ്ദേഹത്തിന്റെ പരീക്ഷണത്തിന്റെ ഇരകളാണ്.
രസകരമായ കമന്റുകളാണ് ആരാധകർ ഇതിനു താഴെ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദുൽഖറിന് വാണി വിശ്വനാഥിന്റെ മുഖഛായയാണ് എന്നാണ് ഒരാളുടെ കണ്ടെത്തൽ.
സണ്ണി വെയ്നിന് സണ്ണി ലിയോണിന്റെ മുഖഛായ എന്നും ബിജു മേനോനെ കണ്ടാൽ സംയുക്താ വർമയെ പോലുണ്ടിപ്പോൾ എന്നും പറയുന്നു.
കൂട്ടത്തിൽ ഏറ്റവും ക്യൂട്ടായിരിക്കുന്നത് ചാക്കോച്ചനാണ് എന്ന് അഭിപ്രായപ്പെടുന്നവരുണ്ട്. ഷെയ്നും നല്ല സുന്ദരിയായിട്ടുണ്ട്.
ഈ താരങ്ങളെല്ലാം സലിം കുമാറിന്റെ ഭാവനയോട് എങ്ങനെയാണ് പ്രതികരിച്ചിരിക്കുന്നത് എന്നറിയില്ല. എന്തായാലും ഇതെല്ലാവരേയും ചിരിപ്പിക്കും എന്നുറപ്പ്.
Read Here: മിയ-അശ്വിൻ വിവാഹ നിശ്ചയ ചിത്രങ്ങൾ കാണാം