സിനിമയിൽ മാത്രമല്ല ജീവിതത്തിലും തമാശകൾ കൊണ്ട് സലിം കുമാർ ചിരിപ്പിക്കാറുണ്ട്. അദ്ദേഹത്തിന്റെ പുസ്തകമായ ‘ഒരു ലുക്കില്ലെന്നേയുളളൂ ഭയങ്കര ബുദ്ധിയാ-സലിം കുമാർ ഫലിതങ്ങൾ’ എന്ന പുസ്തക പ്രകാശന ചടങ്ങിലും സദസ്സരെ ചിരിപ്പിക്കുന്ന പ്രസംഗം അദ്ദേഹം നടത്തി. തിരുവനന്തപുരത്തെ തെക്കൻ കണ്ണൂരെന്ന് വിശേഷിപ്പിച്ചുകൊണ്ടായിരുന്നു സലിം കുമാർ പ്രസംഗിച്ചത്. പുസ്തകത്തിന്റെ പേര് അന്വർഥമാക്കുന്നതരത്തിലുളളതായിരുന്നു പ്രസംഗം. തമാശരൂപേണ കേരള സമൂഹത്തിൽ ഇന്നു നടക്കുന്ന പല വിഷയങ്ങളും സലിം കുമാർ ചൂണ്ടിക്കാട്ടുകയായിരുന്നുവെന്ന് പ്രസംഗം കേട്ടു കഴിയുമ്പോൾ ചിലപ്പോൾ തോന്നിപ്പോകും.

”പണ്ടായിരുന്നു തിരുവനനന്തപുരം. ഇപ്പോഴിത് തെക്കൻ കണ്ണൂരാണ്. കാരണം കണ്ണൂരിനേക്കാള്‍ കൂടുതല്‍ കൊലപാതകങ്ങള്‍ നടക്കുന്നത് തിരുവനന്തപുരത്താണ്. അപ്പോൾപിന്നെ തെക്കൻ കണ്ണൂരെന്നല്ലാതെ തിരുവനന്തപുരത്തെ മറ്റെന്താണ് വിളിക്കുക. ഇതിനൊക്കെ കാരണം ചിരി നമ്മളിൽനിന്നും അകന്നു പോയതാണ്. സോഷ്യൽ മീഡിയ 10-15 തവണ എന്നെ കൊന്നു. അപ്പോഴൊക്കെ ഞാൻ ചിരിച്ചുനിന്നില്ലെങ്കിൽ പണ്ടേ ഞാൻ മരിച്ചു പോയേനെയെന്നും” സലിം കുമർ പറഞ്ഞു.

ഐഎംജി ഡയറക്ടർ ജേക്കബ് തോമസ് നടൻ ഇന്ദ്രൻസിനു നൽകിക്കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook