നിങ്ങൾ ഇന്നുകാണുന്ന സലിം കുമാറാകാൻ എന്നെ സഹായിച്ചത് സുരേഷേട്ടൻ

60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്, ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ്

Suresh Gopi Birthday, സുരേഷ് ഗോപിയുടെ ജന്മദിനം, Action King Suresh Gopi, ആക്ഷൻ കിങ് സുരേഷ് ഗോപി, Suresh Gopi 61 Birthday. സുരേഷ് ഗോപിയുടെ 61-ാം ജന്മദിനം, IE Malayalam, ഐഇ മലയാളം

മലയാള സിനിമയുടെ ആക്ഷൻ താരം സുരേഷ് ഗോപിയുടെ 61ാം ജന്മദിനമാണിന്ന്. നിരവധി പേരാണ് സുരേഷ് ഗോപിക്ക് ജന്മദിനാശംസകൾ നേർന്നത്. ഏറെ വ്യത്യസ്തവും ഹൃദയസ്പർശിയുമായ ഒരു കുറിപ്പാണ് നടനും സംവിധായകനുമായ സലിം കുമാർ പങ്കുവച്ചത്. ഇന്ന് കാണുന്ന തിരക്കുള്ള നടനിലേക്ക് താൻ വളരാൻ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണെന്ന് അദ്ദേഹം പറയുന്നു.

Read More: സുരേഷ് ഗോപിയുടെ ജന്മദിനം: അച്ഛന് ആശംസകളുമായി ഗോകുൽ

സലിം കുമാറിന്റെ ഫെയ്സ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം:

ജീവിതത്തിൽ ഒരിക്കലും അഭിനയിക്കാൻ അറിയാത്ത സുരേഷ് ഗോപി എന്ന മഹത് വ്യക്തിക്ക് എന്റെ ഹൃദയം നിറഞ്ഞ ജന്മദിനാശംസകൾ നേരുന്നു. സലിം കുമാർ എന്ന തിരക്കുള്ള നടനെ സൃഷ്ടിക്കുന്നതിൽ സുരേഷ് ഗോപി വഹിച്ച പങ്ക് വളരെ വലുതാണ്, “തെങ്കാശിപ്പട്ടണം “എന്ന സിനിമയിലൂടെയാണ് ഞാൻ തിരക്കുള്ള നടനായി മാറിയത്. അതിന്റെ സംവിധായകരായ റാഫി മെക്കാർട്ടിനും, നിർമാതാവായ ലാലും എന്നെ ആ ചിത്രത്തിലേക്ക് തിരഞ്ഞെടുക്കുന്നത്, അതിനു തൊട്ടു മുമ്പായി റിലീസ് ചെയ്ത വിജി തമ്പി സംവിധാനം ചെയ്ത “സത്യമേവ ജയതേ “എന്ന സിനിമയിലെ എന്റെ അഭിനയം കണ്ടു ഇഷ്ടപ്പെട്ടിട്ടാണ്. ഈ സത്യമേവ ജയതേയിൽ സംവിധായകൻ വിജി തമ്പി എന്നെ അഭിനയിക്കാൻ വിളിക്കുന്നത്, സുരേഷ് ചേട്ടന്റെ നിർബന്ധം മൂലമായിരുന്നു.

അന്നുവരെ എന്നെ നേരിട്ട് അറിയാത്ത ഒരാളായിരുന്നു സുരേഷേട്ടൻ. എന്റെ ടിവി പരിപാടികൾ കണ്ട പരിചയം മാത്രമേ അദ്ദേഹത്തിനു എന്നെക്കുറിച്ച് ഉണ്ടായിരുന്നുള്ളൂ. സത്യമേവ ജയതേയിലെ കള്ളനിൽ നിന്ന് ഇന്നു നിങ്ങൾ കാണുന്ന സലിംകുമാറിലേക്ക് എത്താൻ സഹായകമായത് സുരേഷ് ഗോപി എന്ന ആ വലിയ മനുഷ്യൻ ഒരു കൊച്ചു നിർബന്ധബുദ്ധി ആയിരുന്നു.

ഞാൻ ആദ്യമായി സംവിധാനം ചെയ്ത ചിത്രമായിരുന്നു “കമ്പാർട്ട്മെന്റ്”. ഓട്ടിസം ബാധിച്ച കുട്ടികളെ കേന്ദ്രകഥാപാത്രങ്ങളാക്കിയിട്ടുള്ള ഒരു പ്രമേയം ആയിരുന്നു കമ്പാർട്ട്മെന്റിന്റേത്‌. അതിന്റെ നിർമ്മാതാവും ഞാൻ തന്നെയായിരുന്നു. അതിൽ ഒരു അതിഥി വേഷം ചെയ്യാൻ ഞാൻ സുരേഷേട്ടനെ ക്ഷണിച്ചു ഷൂട്ടിംഗ് കഴിഞ്ഞ് പോകാൻ സമയത്ത് ഞാനദ്ദേഹത്തോട് പ്രതിഫലത്തിന്റെ കാര്യത്തെക്കുറിച്ച് കുറിച്ചു സംസാരിച്ചപ്പോൾ അദ്ദേഹം എന്നോട് പറഞ്ഞു “ഈ ഭിന്നശേഷിക്കാരായ കുട്ടികളെക്കുറിച്ച് നീ ഒരു സിനിമ എടുക്കുന്നു എന്നറിഞ്ഞപ്പോൾ സന്തോഷം തോന്നി. പിന്നെ ഇന്ന് ഈ കുട്ടികളുമായി ഒരുദിവസം ചിലവഴിച്ചപ്പോൾ വല്ലാത്തൊരു ചാരിതാർത്ഥ്യം തോന്നി, അതുമാത്രം മതി എനിക്ക് ഈ സിനിമയിൽ അഭിനയിച്ചതിന്റെ പ്രതിഫലമായി,” അക്ഷരാർത്ഥത്തിൽ എന്റെ കണ്ണുനിറഞ്ഞുപോയി….

60 കഴിഞ്ഞാൽ രണ്ടാം ബാല്യമായി എന്നാണ് എന്റെ ഒരു കണക്ക്, ആ കണക്ക് വെച്ചുനോക്കുമ്പോൾ ഇന്ന് ചേട്ടന്റെ ഒന്നാം പിറന്നാൾ ആണ്. ഒന്നാം പിറന്നാൾ ആഘോഷിക്കുന്ന സുരേഷേട്ടന് ഒരുപാട് ‘ഒരുപാട് ജന്മദിനങ്ങൾ. സകുടുംബം ആഘോഷിക്കാൻ സർവ്വശക്തൻ ദീർഘായുസ്സും ആരോഗ്യവും നൽകട്ടെ എന്ന പ്രാർത്ഥനയോടെ, സലിംകുമാർ

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Salim kumar shares touching write up about suresh gopi on his birthday

Next Story
ചിരുവിന്റെ ശബ്ദമാകാൻ സഹോദരൻ ധ്രുവ; ചിരഞ്ജീവിക്ക് വേണ്ടി ഡബ്ബ് ചെയ്യുംchiranjeevi sarja, meghana raj, chiranjeevi, arjun sarja, chiru sarja, dhruva sarja, chiranjeevi sarja wife, shakti prasad, chiranjeevi sarja death, kishore sarja, chiranjeevi sarja father, meghna raj, shakthi prasad, sundar raj, meghana raj age, arjun sarja family, kannada actor chiranjeevi sarja, chiranjeevi sarja family, chiranjeevi sarja age, chiranjivi sarja, dhruva sarja wife, druvasarja, meghana raj parents, yash, dhruva sarja age
The moderation of comments is automated and not cleared manually by malayalam.indianexpress.com