/indian-express-malayalam/media/media_files/uploads/2017/05/18222379_1116820235089581_7918420899731790920_n.jpg)
ചലച്ചിത്രതാരം സലീം കുമാർ സംവിധായ വേഷത്തിൽ എത്തുന്നു. കറുത്ത ജൂതൻ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ സലീം കുമാർ പുറത്ത് വിട്ടു. സലീം കുമാർ തന്നെയാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. തന്റെ ഫെയിസ് ബുക്ക് പേജിലൂടെയാണ് സലീം കുമാർ ചിത്രത്തിന്റെ ആദ്യ പോസ്റ്റർ പുറത്ത് വിട്ടിരിക്കുന്നത്.
ലാഫിങ് ബുദ്ധയുടെ ബാനറിൽ സലീം കുമാറും, മാധവൻ ചെട്ടിക്കാട്ടിലുമാണ് ചിത്രം നിർമ്മിക്കുന്നത്. ചരിത്രം പറയാൻ മറന്ന ജൂദരുടെ കഥയാണ് ചിത്രം പറയുന്നത്. സലീം കുമാർ തന്നെയാണ് ചിത്രത്തിലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നതും.
വർഷങ്ങൾക്ക് മുൻപ് കേരളത്തിലേക്ക് കുടിയേറി പാർത്ത ഒരു വിഭാഗം ജൂതരുടെ കഥ പറയുന്ന ചിത്രമാണ് കറുത്ത ജൂതൻ. സലിം കുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ പ്രധാന കഥാപാത്രമായ ആരോൺ ഇല്യാഹുവായി എത്തുന്നതും സലിം കുമാറാണ്. ചരിത്രം അടയാളപ്പെടുത്താതെ പോയ മലബാറിലെ ഒരു വിഭാഗം കറുത്ത ജൂതരുടെയും അവർ ഇസ്രയേലിലേക്ക് മടങ്ങിയ ശേഷം തനിച്ചാകുന്ന ആരോൺ ഇല്യാഹു എന്ന ജൂതന്റെയും ജീവിതമാണ് ചിത്രത്തിൽ പറയുന്നത്.
ദേശീയ അവാർഡ് ജേതാവായ സലിം കുമാറിന്റെ അഭിനയ മികവിനോടൊപ്പം സംവിധാന മികവും പ്രകടമാകുന്ന ചിത്രം കൂടിയാണ് കറുത്ത ജൂതൻ. ടി.എൻ.പ്രതാപൻ എംഎൽഎയും ചിത്രത്തിൽ പ്രധാന വേഷത്തിലെത്തുന്നുണ്ട്. രമേഷ് പിഷാരടി, സുബീഷ് സുധി, ശിവജി ഗുരുവായൂര്‍, ഉഷ തുടങ്ങിയവരാണ് ചിത്രത്തിൽ അഭിനയിച്ചിരിക്കുന്ന മറ്റ് താരങ്ങൾ.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.