ടൊവിനോ സംവിധായകന്റെ വേഷത്തില്‍

സെപ്റ്റംബർ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും

tovino featured

യുവതാരങ്ങളില്‍ തിരഞ്ഞെടുക്കുന്ന വേഷങ്ങള്‍ കൊണ്ട് ശ്രദ്ധേയനായ നടനാണ് ടൊവിനോ തോമസ്. കൈ നിറയെ ചിത്രങ്ങളാണ് ടൊവിനോയ്‌ക്ക്. ഏറ്റവും ഒടുവിലായി ഇറങ്ങിയ ദ്വിഭാഷാ ചിത്രം അഭിയുടെ കഥ അനുവിന്റെയും എന്ന സിനിമയ്‌ക്കു ശേഷം രണ്ടു ചിത്രങ്ങള്‍ റിലീസിന് തയ്യാറെടുക്കുന്നു. തീവണ്ടി, മറഡോണ എന്നിവയാണ് ഈ ചിത്രങ്ങള്‍. മധുപാല്‍ സംവിധാനം ചെയ്യുന്ന ഒരു കുപ്രസിദ്ധ പയ്യനും അണിയറയില്‍ ഒരുങ്ങുന്നുണ്ട്. അനു സിത്താരയും നിമിഷ സജയനുമാണ് ചിത്രത്തിലെ നായികമാര്‍.

ഏറ്റവും പുതിയ വാര്‍ത്ത സലിം അഹമ്മദ് സംവിധാനം ചെയ്യുന്ന ആന്‍ഡ് ദി ഓസ്‌കാര്‍ ഗോസ് ടു എന്ന ചിത്രത്തില്‍ ടൊവിനോ നായകനായി എത്തുന്നു എന്നതാണ്. ചിത്രത്തില്‍ ഒരു സംവിധായകനായ, അല്ലെങ്കില്‍ സംവിധായകനാകാന്‍ കഷ്‌ടപ്പെടുന്ന നായകനെയാണ് ടൊവിനോ അവതരിപ്പിക്കുന്നത്. സിനിമ സ്വപ്‌നം കണ്ടു നടക്കുന്ന നിരവധി പേരുടെ ജീവിതമാണ് സിനിമയ്‌ക്ക് ആധാരമായതെന്ന് സലിം അഹമ്മദ് പറയുന്നു.

ഈ ചിത്രത്തിലും ടൊവിനോയുടെ നായികയായി എത്തുന്നത് അനു സിത്താരയാണ്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്, സലിം കുമാര്‍ എന്നിവര്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. സെപ്റ്റംബര്‍ ആദ്യവാരം സിനിമയുടെ ചിത്രീകരണം ആരംഭിക്കും. ലൊസാഞ്ചൽസ്, കാനഡ, ചെന്നൈ എന്നിവിടങ്ങളാണ് ലൊക്കേഷനുകള്‍.

പത്തേമാരിക്കു ശേഷം സലീം അഹമ്മദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്. മലയാളത്തിന്റെ യങ് സൂപ്പര്‍സ്റ്റാര്‍ ദുല്‍ഖര്‍ സല്‍മാനാകും ചിത്രത്തിലെ നായകനെന്ന് നേരത്തെ വാര്‍ത്തകള്‍ ഉണ്ടായിരുന്നെങ്കിലും ദുല്‍ഖറല്ല ടൊവിനോ തോമസാണ് തന്റെ ചിത്രത്തിലെ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്നതെന്ന് സലീം അഹമ്മദ് തന്നെ പ്രഖ്യാപിച്ചു.

സിനിമയ്‌ക്കുള്ളിലെ സിനിമ കൈകാര്യം ചെയ്യുന്ന ചിത്രമാണിത്. കഴിഞ്ഞ വര്‍ഷത്തെ ഓസ്‌കര്‍ പുരസ്‌കാരത്തോടനുബന്ധിച്ചാണ് ചിത്രത്തെക്കുറിച്ചുള്ള പ്രഖ്യാപനം നടന്നത്. ചിത്രത്തിന്റെ പേരും ഫസ്റ്റ് ലുക്ക് പോസ്റ്ററും ഫെയ്സ്ബുക്കിലൂടെ പുറത്തുവിട്ടിരുന്നു.

നാല് ദേശീയ പുരസ്‌കാരങ്ങള്‍ വാരിക്കൂട്ടിയ ‘ആദാമിന്റെ മകന്‍ അബു’ എന്ന ചിത്രത്തിലൂടെയാണ് സലീം അഹമ്മദ് സംവിധാന രംഗത്തേക്ക് എത്തുന്നത്. ഈ ചിത്രത്തിലെ അഭിനയത്തിനാണ് സലീം കുമാര്‍ മികച്ച നടനുള്ള ദേശീയ പുരസ്‌കാരം നേടിയത്. തുടര്‍ന്ന് മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ പത്തേമാരി മികച്ച നിരൂപക പ്രശംസ നേടിയിരുന്നു.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Salim ahamed movie and the oscar goes to tovino thomas director role

Next Story
Uppum Mulakum: അയാം ദി സോറി അളിയാ; കിടിലൻ ടീ ഷർട്ടുമായി ലെച്ചുuppum mulakum, uppum mulakum series latest episodes , latest episode, ഉപ്പും മുളകും പാറുക്കുട്ടി, Parukutty Uppum Mulakum, Uppum Mulakum Parukutty, uppum mulakum series latest episodes video, uppum mulakum series, ഉപ്പും മുളകും, ഉപ്പും മുളകും സീരിയൽ, ഉപ്പും മുളകും ഇന്ന്, uppum mulakum video, uppum mulakum latest episode, uppum mulagum, ഉപ്പും മുളകും വീഡിയോ, ഉപ്പും മുളകും ബാലു, ഉപ്പും മുളകും നീലു, ഉപ്പും മുളകും ശിവ, ഉപ്പും മുളകും കേശു, ഉപ്പും മുളകും ലെച്ചു, ഉപ്പും മുളകും മുടിയൻ, ഉപ്പും മുളകും ഭവാനിയമ്മ, Uppum mulakum bhavaniyamma
The moderation of comments is automated and not cleared manually by malayalam.indianexpress.com