നിവിൻ പോളി നായകനായെത്തുന്ന സഖാവിന്റെ ടീസറെത്തി. നിവിനെ പരിചയപ്പെടുത്തിയുളള ടീസറാണെത്തിയിരിക്കുന്നത്. സഖാവ് കൃഷ്‌ണകുമാറായാണ് നിവിൻ ചിത്രത്തിലെത്തുന്നത്. ചുവപ്പ് ഷർട്ടിട്ട് കട്ട താടിയുമായി നിൽക്കുന്ന നിവിനെയാണ് ടീസറിൽ കാണുന്നത്. ഒരു യുവ രാഷ്ട്രീയക്കാരന്റെ വേഷത്തിലാണ് ചിത്രത്തില്‍ നിവിന്‍ പോളി പ്രത്യക്ഷപ്പെടുന്നത്.

സഖാവ്…സഖാവ് എന്ന് പല പ്രാവശ്യം പറയുന്നതാണ് 37 സെക്കന്റ് ദൈർഘ്യമുളള ടീസർ.. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് സഖാവ് കൃഷ്‌ണകുമാറിനെ നിവിൻ പോളി പരിചയപ്പെടുത്തിയത്. നിവിന്റെ താടിയും മുടിയും വളർത്തിയ ലുക്ക് ഇതിനോടകം തന്നെ സമൂഹമാധ്യമങ്ങളിൽ ഏറെ ചർച്ചയായിരുന്നു.

സിദ്ധാർഥ് ശിവ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ഐശ്വര്യ രാജേഷാണ് നായിക. ജോമോന്റെ സുവിശേഷങ്ങളിലൂടെ ദുൽഖറിന്റെ നായികയായി മലയാളത്തിൽ എത്തിയ ഐശ്വര്യയുടെ മോളിവുഡിലെ രണ്ടാം ചിത്രമാകും സഖാവ്.

nivin pauly, sakhavu

ഫെബ്രുവരിയിലാണ് സഖാവിന്റെ ഷൂട്ടിങ്ങ് കഴിഞ്ഞത്. യൂണിവേഴ്‌സൽ സിനിമയുടെ ബാനറിൽ ബി.രാകേഷ് ആണ് സഖാവിന്റെ നിർമാണം നിവഹിക്കുന്നത്. ജേക്കബിന്റെ സ്വർഗരാജ്യത്തിനു ശേഷം നിവിൻ പോളി നായകനായെത്തുന്ന ചിത്രമാണ് സഖാവ്.

കുതിരവട്ടം പപ്പുവിന്റെ മകൻ ബിനു പപ്പുവും സഖാവിൽ അഭിനയിക്കുന്നുണ്ട്. അഭിനയിക്കുന്നു. ശ്രീനിവാസൻ, അപർണ ഗോപിനാഥ്, മണിയൻപിള്ള രാജു, ജോജോ, ഗായത്രി തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് താരങൾ. ജോർജ് വില്യംസാണ് സഖാവിന്റെ ഛായാഗ്രഹണം നിർവഹിക്കുന്നത്. സംഗീത സംവിധാനം പ്രശാന്ത് പിളളയാണ്. നടൻ നിവിൻ പോളി നായകനായെത്തുന്ന പുതിയ ചിത്രം ‘സഖാവ് ‘ വിഷുവിന് തീയറ്ററുകളിലെത്തും.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ