വിനോദ് ഗുരുവായൂർ സംവിധാനം നിർവഹിക്കുന്ന “സകലകലാശാല” എന്ന ചിത്രത്തിന് വേണ്ടി അഭിനേതാക്കളെ തേടുന്നു. ചിത്രത്തിന്റെ അണിയറ പ്രവർത്തകർ ധർമജൻ ബോൾഗാട്ടിയും ടിനി ടോമും അഭിനയിച്ച കാസ്റ്റിങ് കോൾ ടീസർ പുറത്തു വിട്ടിട്ടുണ്ട്. 18നും 25നും ഇടയിൽ പ്രായമുള്ളവർക്ക് 30 സെക്കന്റ് ഉള്ള പെർഫോമൻസ് വീഡിയോ +91-7907827028 എന്ന നമ്പറിൽ വാട്ട്സാപ്പ് ചെയ്ത് അപേക്ഷിക്കാം.

ജയരാജ് സെഞ്ച്വറിയും മുരളി ഗിന്നസും ചേർന്നാണ് ഈ ക്യാംപസ് ചിത്രത്തിന്റെ തിരക്കഥയും സംഭാഷണങ്ങളും ഒരുക്കുന്നത്. മനോജ് പിള്ള ഛായാഗ്രഹണവും റിയാസ് ചിത് രസംയോജനവും നിർവഹിക്കുന്നു എബി ടോം സിറിയക്കാണ് ഗാനങ്ങൾക്കു സംഗീതം നൽകുന്നത്. ഷാജി മൂത്തേടൻ ചിത്രം നിർമിക്കുന്നു. മ്യൂസിക്247നാണ് ഒഫീഷ്യൽ മ്യൂസിക് പാർട്ണർ.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook