scorecardresearch
Latest News

ഇനി കാണുമ്പോൾ ആ കൈ ഞാൻ ഉഴിഞ്ഞു തരും:രാജേഷിന്റെ അമ്മയോട് സജിത

ജയ ജയ ജയ ജയഹേ ചിത്രത്തെ അഭിനന്ദിച്ചു കൊണ്ട് സജിത മഠത്തിൽ പങ്കുവച്ച കുറിപ്പാണ് ശ്രദ്ധ നേടുന്നത്

ഇനി കാണുമ്പോൾ ആ കൈ ഞാൻ ഉഴിഞ്ഞു തരും:രാജേഷിന്റെ അമ്മയോട് സജിത

ദർശന രാജേന്ദ്രൻ, ബേസിൽ ജോസഫ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിപിൻ ദാസ് സംവിധാനം ചെയ്ത ചിത്രമാണ് ‘ജയ ജയ ജയ ജയഹേ’. ചിത്രം പുറത്തിറങ്ങുന്നതിനു മുൻപു തന്നെ ചിത്രത്തിലെ ഗാനം പ്രേക്ഷർക്കിടയിൽ ജനകീയമായതു വഴി പ്രധാന കഥാപാത്രമായ ജയയും മനസ്സിൽ പതിഞ്ഞിരുന്നു. ബോക്സ് ഓഫീസ് റൊക്കോർടുകളെയെല്ലാം പിന്നിലാക്കി ജയയും രാജേഷും തങ്ങളുടെ വിജയയാത്ര തുടരുകയാണ്. ചിത്രം റിലീസായി ആഴ്ച്ചകൾ കഴിഞ്ഞെങ്കിലും ഇപ്പോഴും പല പ്രമുഖരും ചിത്രത്തിൻെറ പ്രമേയത്തെയും അവതരണത്തെയും അഭിനന്ദിച്ചു കൊണ്ട് സോഷ്യൽ മീഡിയയിലെത്തുന്നത്. നടി സജിത മഠത്തിലിൻെറ സോഷ്യൽ മീഡിയ പോസ്റ്റാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

ചിത്രത്തിലെ കഥാപാത്രങ്ങളെയും, അണിയറപ്രവർത്തകരെയും അഭിനന്ദിക്കുന്നതിനൊപ്പം സമൂഹത്തിലെ അവസ്ഥകളെക്കുറിച്ചും സജിത കുറിക്കുന്നുണ്ട്. “വിപിൻദാസ് നിങ്ങൾ ഒരു ഗംഭീര കക്ഷിയാണ്! ക്രൂവിലെ മൊത്തം ടീമും അടിപൊളിയാണ്.ദർശനക്കുട്ടി ലവ് യൂ!ഉമ്മ.ബേസിലേ,നിഷ്കു ഭർത്താവ് നിങ്ങളിൽ സുഭദ്രം” സജിത കുറിച്ചു. ചിതത്തിൽ ബേസിലിൻെറ അമ്മ കഥാപാത്രത്തെ അവതരിപ്പിച്ച കുടശ്ശനാട് കനകത്തെ സജിത പ്രത്യേകം അഭിന്ദിക്കുന്നുണ്ട്. ചേച്ചിയെ ഇനി കാണുമ്പോൾ ഇടിയപ്പം ഉണ്ടാക്കി ക്ഷീണിച്ച കൈ തിരുമി തരുന്നതായിരിക്കുമെന്നാണ് സജിത പറയുന്നത്. രാജേഷിൻെറ അമ്മയായി സ്ക്രീനിലെത്തിയ കനകത്തിനു ചിത്രം പുറത്തിറങ്ങിയതിനു ശേഷം ആരാധക ശ്രദ്ധ നേടാൻ കഴിഞ്ഞിട്ടുണ്ട്.

വിപിൻ ദാസ് തന്നെ തിരക്കഥ ഒരുക്കിയിരിക്കുന്ന ചിത്രം ബോക്സ് ഓഫീസിൽ റൊക്കോർഡ് വിജയം നേടിയിരിക്കുകയാണ്. 25 കോടിയാണ് മൂന്നാഴ്ച്ച കൊണ്ട് കേരളത്തിൽ മാത്രമായി ചിത്രം സ്വന്തമാക്കിയിരിക്കുന്നത്. സൂപ്പർ ഡൂപ്പർ ഫിലിംസുമായി ചേർന്ന് ചിയേഴ്സ് എന്റർടെയ്ൻമെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.ലക്ഷ്മി വാര്യർ,​ഗണേശ് മോനോൻ എന്നിവരാണ് ചിത്രത്തിന്റെ നിർമ്മാതാക്കൾ. അമൽ പോൾസൺ ആണ് സഹനിർമ്മാതാവ്. ബബ്ലു അജുവാണ് ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത്. അങ്കിത് മേനോനാണ് സംഗീതം ഒരുക്കിയത്. എഡിറ്റർ ജോൺകുട്ടി.

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sajitha madathil appreciation post film jaya jaya jaya jayahey

Best of Express