അന്തരിച്ച നടി ശ്രീദേവിയോടും മക്കള്‍ ജാന്‍വി, ഖുശി എന്നിവരോടും തനിക്കുള്ള ആത്മബന്ധത്തെക്കുറിച്ച് പാക്കിസ്ഥാൻ സിനിമാ താരം സജല്‍ അലി. ശ്രീദേവി അഭിനയിച്ച ‘മോം’ എന്ന ചിത്രത്തില്‍ ശ്രീദേവിയുടെ മകളായി എത്തിയത് സജല്‍ ആയിരുന്നു. ചിത്രീകരണ വേളയില്‍ ശ്രീദേവി തനിക്ക് എല്ലാ പിന്തുണയും തന്നിരുന്നെന്ന് സജല്‍.

ഇരു രാജ്യങ്ങളും തമ്മിലുള്ള തര്‍ക്കങ്ങള്‍ മൂലം ‘മോം’ എന്ന ചിത്രത്തിന്റെ പ്രമോഷന്‍ പരിപാടികളില്‍ പങ്കെടുക്കാന്‍ സാധിക്കാതിരുന്നത് വിഷമിച്ചിരുന്നെന്നു സജല്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം തന്റെ അമ്മ മരിച്ച സമയത്ത് ശ്രീദേവിയും മക്കളും തന്നെ മാനസികമായി ഒരുപാട് പിന്തുണച്ചതായും സജല്‍ പറഞ്ഞതായി ഡെയ്‌ലി പാകിസ്താന്‍ ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു.

ചിത്രീകരണത്തിനു ശേഷം പാകിസ്താനിലേക്കു മടങ്ങിയപ്പോഴും സജല്‍ ശ്രീദേവിയെ ഹൃദയത്തോടു ചേര്‍ത്തുവച്ചിരുന്നു. ശ്രീദേവിയുടെ ചിത്രം ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച് ആ സ്‌നേഹം സജല്‍ വെളിപ്പെടുത്തിയിട്ടുമുണ്ട്.

Lost my mom again…

A post shared by Sajal Ali Firdous (@sajalaly) on

എന്നാല്‍ ശ്രീദേവിയുടെ മരണവാര്‍ത്ത സജലിനെ ശരിക്കും തകര്‍ത്തു കളഞ്ഞു. ജാന്‍വിയേയും ഖുശിയേയും വന്നു കാണാന്‍ ആഗ്രഹം ഉണ്ടായിരുന്നെങ്കിലും വീസ പ്രശ്‌നങ്ങള്‍ മൂലം അതിനുള്ള അനുവാദം സജലിനു ലഭിച്ചില്ല. ശ്രീദേവിയുടെ മരണം അറിഞ്ഞപ്പോൾ തനിക്ക് വീണ്ടും അമ്മയെ നഷ്ടമായി എന്നായിരുന്നു സജലിന്റെ പ്രതികരണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook