ബാല്യകാല ചിത്രങ്ങൾ ആരാധകർക്കായി പല താരങ്ങളും സോഷ്യൽ മീഡിയ വഴി പങ്കുവയ്ക്കാറുണ്ട്. ഇക്കൂട്ടത്തിലേക്ക് ഒരാൾ കൂടി. നടൻ സൈജു കുറുപ്പാണ് കുടുംബത്തിനൊപ്പമുളള ചിത്രങ്ങൾ ഇൻസ്റ്റഗ്രാമിൽ പങ്കുവച്ചത്. ഇന്നലെ അച്ഛനും സഹോദരിക്കും ഒപ്പമുളള ബാല്യകാല ചിത്രമാണ് സൈജു ഷെയർ ചെയ്തത്. ഇന്നു അച്ഛനും അമ്മയും സഹോദരിയും സൈജുവും അടങ്ങുന്ന കുടുംബ ഫോട്ടോയാണ് പങ്കുവച്ചത്.

 

View this post on Instagram

 

With achan and chechi…

A post shared by Saiju Govinda Kurup [SGK] (@saijukurup) on

സൈജുവിന്റെ ചിരിക്ക് ഇപ്പോഴും ഒരു മാറ്റവുമില്ലെന്നും അതു കണ്ടാൽ മനസിലാകും ആരാണെന്നുമായിരുന്നു ഫോട്ടോയ്ക്ക് ആരാധകരുടെ കമന്റ്.

 

View this post on Instagram

 

With my parents and chechi…

A post shared by Saiju Govinda Kurup [SGK] (@saijukurup) on

കഴിഞ്ഞ വർഷം സൈജുവിന്റെ പിതാവ് ഗോവിന്ദക്കുറുപ്പ് (75) വാഹനാപകടത്തിൽ മരിച്ചിരുന്നു. ഭാര്യ ശോഭനാകുമാരിയുമൊത്ത് സ്കൂട്ടറിൽ യാത്ര ചെയ്യവേ എതിർദിശയിൽനിന്നു വന്ന ബൈക്ക് ഇവരുടെ വാഹനവുമായി കൂട്ടിയിടിച്ചായിരുന്നു അപകടം. ഗുരുതരമായി പരുക്കേറ്റ ഗോവിന്ദക്കുറുപ്പിനെയും ശോഭനാകുമാരിയെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും ഗോവിന്ദക്കുറുപ്പിനെ രക്ഷിക്കാനായില്ല.

ഹരിഹരൻ സംവിധാനം ചെയ്ത ‘മയൂഖം’ എന്ന ചിത്രത്തിലൂടെയാണ് സൈജു കുറുപ്പ് അഭിനയ രംഗത്തേക്ക് എത്തിയത്. തുടർന്ന് നിരവധി സിനിമകളിൽ നായകനായും, വില്ലനായും, സഹനടനായും വേഷമിട്ടു. മിഥുന്‍ മാനുവല്‍ തോമസ് സംവിധാനം ചെയ്ത ‘ആട്’ എന്ന ചിത്രത്തില്‍ സൈജു അവതരിപ്പിച്ച കഥാപാത്രമായ അറക്കല്‍ അബു എന്ന കഥാപാത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്. തനി ഒരുവന്‍, ആദി ഭഗവാന്‍, മറുപടിയും ഒരു കാതല്‍, സിദ്ധു പ്ലസ് 2 എന്നീ തമിഴ് ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. വൃത്തം, പ്രണയമീനുകളുടെ കടൽ എന്നീ സിനിമകളിലാണ് ഇപ്പോൾ അഭിനയിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook