scorecardresearch
Latest News

ഇതാണ് ഞങ്ങളുടെ ജെ; മകനൊപ്പമുള്ള ചിത്രവുമായി കരീനയും സെയ്ഫും

ഇതാദ്യമായാണ് മകന്റെ മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ കരീന പങ്കുവയ്ക്കുന്നത്

Kareena Kapoor, Saif Ali Khan, Sara Ali Khan, Taimur Ali Khan, Jeh Ali Khan, sara Eid celebrations, kareena, saif kareena, saif kareena kids, Saif Ali Khan kids, Saif Ali Khan family, Jeh Ali Khan photo, Kareena saif Jeh photo

തൈമൂറിന് അനിയനായി പട്ടോഡി കുടുംബത്തിലേക്ക് ജെ (Jeh) കൂടിയെത്തിയ സന്തോഷത്തിലാണ് സെയ്ഫ് അലിഖാനും കരീന കപൂറും മറ്റ് കുടുംബാംഗങ്ങളും. ഇപ്പോഴിതാ, മകന്റെ മുഖം കാണുന്ന രീതിയിലുള്ള ഒരു ചിത്രം ആരാധകർക്കായി പങ്കു വച്ചിരിക്കുകയാണ് കരീന.

മകന്റെ വിശേഷങ്ങൾ മുൻപും സെയ്ഫും കരീനയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നില്ല. അതിനാൽ തന്നെ ജെയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകരും.

സെയ്ഫിനും കരീനയ്ക്കും ഒപ്പം സെയ്ഫിന്റെ മകൾ സാറാ അലി ഖാനെയും ചിത്രത്തിൽ കാണാം. തൈമൂറിന്റെ കാർബൺ കോപ്പിയാണ് ജെ എന്നാണ് ആരാധകരുടെ കമന്റ്.

സെയ്ഫിന്റെ ജന്മദിനം കൂടിയാണ് ഇന്ന്.കരീനയും സാറയും സെയ്ഫിന് ആശംസകൾ നേർന്നുകൊണ്ട് പ്രത്യേകം കുറിപ്പുകൾ പങ്കുവച്ചിട്ടുണ്ട്.

സെയ്ഫിന്റെ ഈ വർഷത്തെ പെരുന്നാൾ ആഘോഷത്തിൽ നിന്നുള്ള ചിത്രങ്ങളും അടുത്തിടെ വൈറലായിരുന്നു. നാലു മക്കൾക്കുമൊപ്പമായിരുന്നു സെയ്ഫിന്റെ പെരുന്നാൾ ആഘോഷം.

സെയ്ഫിനൊപ്പം സാറാ അലി ഖാൻ, ഇബ്രാഹിം അലി ഖാൻ, തൈമൂർ, ജെ എന്നിവരെയും ചിത്രത്തിൽ കാണാം. മക്കൾക്കുമൊപ്പമുള്ള സെയ്ഫിന്റെ ചിത്രം ഇതിനകം ആരാധകരും ഏറ്റെടുത്തു കഴിഞ്ഞു. കുഞ്ഞനിയൻ ജെയെ മടിയിലെടുത്തിരിക്കുകയാണ് ചിത്രത്തിൽ സാറാ അലി ഖാൻ. സാറ തന്നെയാണ് ആരാധകർക്ക് ആശംസകൾ നേർന്നുകൊണ്ട് ഈ കുടുംബചിത്രം പങ്കുവച്ചത്.

Read more: അച്ഛന്റെ രണ്ടാം വിവാഹത്തിന് തന്നെ ഒരുക്കി വിട്ടത് അമ്മയെന്ന് സാറാ അലി ഖാൻ

സെയ്ഫ് അലി ഖാന്റെ ആദ്യവിവാഹത്തിലുള്ള മക്കളാണ് സാറയും ഇബ്രാഹിമും. 2004ലാണ് സെയ്ഫും ആദ്യഭാര്യ അമൃത സിങ്ങും വിവാഹമോചിതരാവുന്നത്.

2012 ഒക്ടോബറിൽ ആയിരുന്നു സെയ്ഫും കരീനയും തമ്മിലുള്ള വിവാഹം. മൂത്ത മകൻ തൈമൂറിനു കൂട്ടായി കഴിഞ്ഞ ഫെബ്രുവരിയിലാണ് കരീന – സെയ്ഫ് ദമ്പതികൾക്ക് ജെ ജനിച്ചത്.

Read more: മകന്റെ ജനനശേഷം അമ്മായിയമ്മ നൽകിയ ഉപദേശത്തെക്കുറിച്ച് കരീന

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Saif kareena kapoor jeh sara ali khan latest photo