തൈമുറിന് അവനിഷ്‌ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം ഉണ്ടെന്ന് സെയ്‌ഫ് അലി ഖാൻ. സെയ്‌ഫ് അലി ഖാൻ -കരീന കപൂർ ദമ്പതികളുടെ കുഞ്ഞ് രാജകുമാരാനാണ് തൈമുർ. കഴിഞ്ഞ  ഡിസംബർ 20 നാണ് തൈമുർ ജനിച്ചത്. കുഞ്ഞിന് തൈമുറെന്ന പേരിട്ടത് വൻ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു

“ഞങ്ങളുടെ മകൻ രാജ്യത്തിന്റെ നല്ലൊരു പ്രതിനിധിയായിരിക്കാനാണ് ഞാനും എന്റെ ഭാര്യയും ശ്രമിക്കുന്നത്. അവന് ഇഷ്‌ടമുളള മതം തെരഞ്ഞെടുക്കാനുളള സ്വാതന്ത്ര്യം അവനുണ്ട്. അവന്റെ അച്ഛനമ്മമാരെ പോലെ ലിബറലായ, തുറന്ന മനസുളള,താഴ്‌‌മയുളള ഒരാളായി അവൻ വളരണം.”

എക്‌സ്പ്രസ് അഡയിൽ സംസാരിക്കവെയാണ് സെയ്‌ഫ് മകന്റെ പേരിനെയും മതത്തെയും സംബന്ധിച്ച കാര്യങ്ങൾ പങ്ക്‌വച്ചത്.

ഞാൻ തൈമുറിന്റെ നല്ലൊരു സുഹൃത്തും ഫിലോസഫറും ഗൈഡുമായിരിക്കും. ഞാനവനെ ആരാധിക്കുന്നെന്നും സെയ്‌ഫ് പറഞ്ഞു.

എപ്പോഴെങ്കിലും കുഞ്ഞിന്റെ ഡയപ്പർ മാറ്റിയിട്ടുണ്ടോയെന്ന ആരാധകരുടെ ചോദ്യത്തിന് മൂന്ന് തവണയെന്നായിരുന്നു സെയ്‌ഫിന്റെ മറുപടി. എന്നാൽ ഇതിനെ കുറിച്ചുളള വിശദാംശങ്ങളും സെയ്‌ഫ് പങ്ക്‌വെച്ചു.

saif ali khan

“കുട്ടികളുമായി ഇടപഴകുന്നതിലും ഒരു ബന്ധമുണ്ടാക്കുന്നതിലും അച്ഛന്മാർ അമ്മമാരേക്കാൾ അല്‌പം പുറകിലായിരിക്കുമെന്നാണ് എനിക്ക് തോന്നുന്നത്. അമ്മമാരും കുഞ്ഞു തമ്മിൽ ഒരാന്തരിക ബന്ധമുണ്ട്. കുഞ്ഞ് അമ്മയുടെ ഉദരത്തിലുണ്ടായിരിക്കുമ്പോൾ തുടങ്ങുന്നതാണാ ബന്ധം. എന്നാൽ പിതാവിനെ സംബന്ധിച്ച് കുഞ്ഞ് തന്നെ നോക്കി തുടങ്ങുന്ന നിമിഷം തൊട്ടാണ് ആ ബന്ധം വളർന്ന് തുടങ്ങുന്നത്. എന്റെ കുഞ്ഞിനെ ഞാൻ എത്രത്തോളം സ്‌നേഹിക്കുന്നു, അവനോടുളള എന്റെ വികാരമെന്തെന്നെല്ലാം പറഞ്ഞ് തരാൻ കുറച്ച് ബുദ്ധിമുട്ടായിരിക്കും. പക്ഷേ എന്റെ എല്ലാ മക്കൾക്കും സംരക്ഷകനായും മാർഗദർശിയായും എപ്പോഴും ഞാനുണ്ടാവും. അതിനാൽ ഞാനവരുടെ ഡയപ്പർ മാറ്റുന്നുണ്ടോ ഇല്ലയോ എന്നുളളത് ഒരു വിഷയമല്ല,” സെയ്‌ഫ്  പറഞ്ഞു.

“എന്റെ മോൻ അവന്റെ 16-ാം വയസിലോ 30-ാം വയസിലോ അവന് അവന്റെ പിതാവ് അവനരികിൽ വേണമെന്ന് തോന്നുമ്പോൾ ഞാനന്ന് ജീവിച്ചിരുപ്പുണ്ടെങ്കിൽ അവനരികിലുണ്ടാവണം, എന്റെ പിതാവ് ചെയ്‌തത് പോലെ. എന്റെ പിതാവൊരിക്കലും ഡയപ്പർ മാറ്റിയിട്ടൊന്നുമില്ല, പക്ഷേ നല്ലൈരു പിതാവായിരുന്നു. ഞങ്ങൾക്ക് എപ്പോൾ വേണമെങ്കിലും അദ്ദേഹത്തെ വിളിക്കാമായിരുന്നു അദ്ദേഹം അവിടെയുണ്ടാകും. ഒരു പിതാവെന്ന നിലയിൽ ഞാൻ കരുതുന്നതും അവിടെയുണ്ടാവുക വലിയ കാര്യമാണെന്നാണ്.”

saif ali khan

തൈമുറിന്റെ പേരിനെ സംബന്ധിച്ച് ഉയർന്ന് വന്ന വിവാദങ്ങളെ പറ്റി ചോദിച്ചപ്പോൾ അത് താനും കരീനയെയും കാര്യമായി ശ്രദ്ധിച്ചില്ലെന്നും എന്നാൽ സമൂഹമാധ്യമങ്ങളെ ചില കമന്റുകൾ വളരെ പരുഷമായിരുന്നെന്നും സെയ്‌ഫ് പറഞ്ഞു.

തൈമുർ എന്നത് ചെറുപ്പം തൊട്ടെ ഇഷ്‌ടമുളള പേരുകളിലൊന്നായിരുന്നു. ഒരു വെസ്‌റ്റേൺ പേരിടാമെന്നായിരുന്നു ആദ്യത്തെ ആലോചന. പക്ഷേ എനിക്ക് എന്റെ സംസ്‌കാരത്തോട് ബന്ധമുളള ഒരു പേരിടണമായിരുന്നു. അങ്ങനെ രാജാക്കന്മാരുടെ പേരിലെത്തി. ഭാര്യയോട് സംസാരിച്ചപ്പോൾ അവർക്കും അതിന്റെ അർത്ഥവും ശബ്‌ദവും ഇഷ്‌ടമായി. ഈ പേരിൽ ചരിത്രത്തിൽ ഒരു വ്യക്തിയുളളതായും തനിക്കറിയാവുന്ന കാര്യമായിരുന്നെന്നും സെയ്‌ഫ് പറയുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ