ബോളിവുഡ് താരം സെയ്ഫ് അലി ഖാന്റെ 52-ാം ജന്മദിനമായിരുന്നു ചൊവ്വാഴ്ച. സഹോദരിമാരായ സോഹയും സബയും സെയ്ഫിന്റെ ഭാര്യ കരീനയും മക്കളായ ഇബ്രാഹിം, തൈമൂർ, ജെഹ് അലി ഖാൻ, സഹോദരി ഭർത്താവായ കുനാൽ കെമ്മി എന്നിവർ ചേർന്ന് പിറന്നാൾ ആഘോഷമാക്കി.
മകൾ സാറ അലി ഖാൻ സ്ഥലത്തില്ലാത്തതിനാൽ സമൂഹമാധ്യമങ്ങളിലൂടെയാണ് സാറ ജന്മദിനാശംസകൾ നേർന്നത്.
“ലോകത്തിലെ ഏറ്റവും മികച്ച മനുഷ്യന് ജന്മദിനാശംസകൾ,” എന്നാണ് കരീന കുറിച്ചത്.