കഥാപാത്രങ്ങള്‍ തിരഞ്ഞെടുക്കുന്നതില്‍ എന്നും പരീക്ഷണങ്ങള്‍ക്ക് മുതിര്‍ന്ന താരമാണ് സൈഫ് അലി ഖാന്‍. എല്ലാ തരത്തിലുളള കഥാപാത്രങ്ങളേയും അദ്ദേഹം ആവാഹിച്ചെടുക്കാന്‍ മിടുക്കനാണ്. സാക്രഡ് ഗെയിംസ് എന്ന നെറ്റ്‍ഫ്ലിക്സ് വെബ് സീരീസിന് പുകഴ്ത്തലുകള്‍ കേട്ടിരിക്കുന്ന സമയത്താണ് അദ്ദേഹം മറ്റൊരു ചിത്രത്തിന്റെ ഭാഗമാകുന്നത്. ഇത്തവണയും വളരെ വ്യത്യസ്ഥമായ കഥാപാത്രത്തിനാണ് അദ്ദേഹം ജീവന്‍ നല്‍കുന്നത്.

‘ഹണ്ടര്‍’ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തില്‍ വളരെയധികം വെല്ലുവിളി നിറഞ്ഞൊരു കഥാപാത്രത്തെയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ചിത്രത്തിലെ അദ്ദേഹത്തിന്റെ വേഷമാണ് ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ ലീക്കായിരിക്കുന്നത്. ഒരു നാഗ സന്ന്യാസി ആയിട്ടാണ് അദ്ദേഹം വേഷമിടുന്നത്. നീണ്ട താടി വളര്‍ത്തി, മുഷിഞ്ഞ വേഷമിട്ട അദ്ദേഹത്തിന്റെ ചിത്രം വൈറലായി മാറി. അനുഷ്ക ശര്‍മ്മയ്ക്ക് ഏറെ പ്രശസ്തി നേടിക്കൊടുത്ത എന്‍എച്ച്-10 എന്ന ചിത്രം സംവിധാനം ചെയ്ത നവദീപ് സിംഗ് ആണ് ഹണ്ടര്‍ സംവിധാനം ചെയ്യുന്നത്.

ഹിമാലയത്തില്‍ അംഗ്രേസി, അഗോരി, അഗഢ, ഉഗ്രന്‍, കാപാലികന്‍ തുടങ്ങി അനവധി സന്ന്യാസി വിഭാഗങ്ങളുണ്ട്. ഇതില്‍ അങ്ങേയറ്റം നിഗൂഢത നിറഞ്ഞ സന്ന്യാസി വിഭാഗമാണ് നാഗ സന്ന്യാസികള്‍. നാഗസന്ന്യാസിയായി സൈഫ് വേഷിടുമ്പോള്‍ പ്രതീക്ഷയോടെയാണ് പ്രേക്ഷകര്‍ കാത്തിരിക്കുന്നത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Entertainment News in Malayalam by following us on Twitter and Facebook