ബോളിവുഡിലെ പുതിയ താരം തൈമുറാണ്. സെയ്ഫ്- കരീന ദമ്പതികളുടെ മകൻ. ഒരു മാസം മാത്രം പ്രായമായ തൈമുറിന്റെ പേരുമായി ബന്ധപ്പെട്ട് നവമാധ്യമങ്ങളിൽ ചർച്ച നടന്നു കൊണ്ടിരിക്കെയാണ്. ഇപ്പോഴിതാ സെയ്ഫ് തന്നെ വിമർശനങ്ങൾക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കയാണ്.
ഇരുമ്പ് എന്നർത്ഥം വരുന്ന പേർഷ്യൻ പേരാണ് തന്റെ മകന്റേതെന്ന് സെയ്ഫ് പറയുന്നു. ഞാനും എന്റെ ഭാര്യയും തൈമുറെന്ന പേരിന്റെ അർത്ഥവും അതിന്റെ മുഴക്കവും ഇഷ്ടപ്പെടുന്നു. പണ്ട് ടർക്കി ഭരിച്ചിരുന്ന ഭരണാധികാരിയെ കുറിച്ചെനിക്കറിയാം. അദ്ദേഹത്തിന്റെ പേര് തിമുർ ( Timur) എന്നായിരുന്നു. എന്റെ മകൻ തൈമുറാണ്. ഇരുമ്പെന്നർത്ഥം വരുന്ന പഴയൊരു പേർഷ്യൻ പേര്- മുംബൈ മിറർ വെബ്സൈറ്റിനോട് സെയ്ഫ് പറഞ്ഞു.
പതിമൂന്നാം നൂറ്റാണ്ടിൽ ഡൽഹി കീഴടക്കിയ ടർക്കി ഭരണാധികാരി തിമുറെന്നാണോ കുഞ്ഞിന്റെ പേരെന്ന നിലയിൽ നവമാധ്യമങ്ങൾ ചർച്ചകളുണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് സെയ്ഫ് വിശദീകരണവുമായെത്തിയത്.