അച്ഛനും മകനും തിരക്കിലാണ്; കൃഷിപ്പണിയിൽ മുഴുകി സെയ്ഫ് അലി ഖാനും തൈമൂറും

കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്

saif ali khan, saif ali khan pics, saif ali khan films, saif ali khan kids, saif ali khan son, taimur ali khan, taimur ali khan pics, taimur ali khan family, pataudi

ശനിയാഴ്ച, ഹരിയാനയിലെ പട്ടൗഡിയിലെ തന്റെ പൂർവ്വിക സ്ഥലത്ത് സെയ്ഫ് അലി ഖാൻ കൃഷി ചെയ്യുന്നതിന്റെ നിരവധി ഫോട്ടോകൾ വൈറലായിരുന്നു.  കൃഷിസ്ഥലത്ത് ജോലി ചെയ്യുന്ന താരത്തെയാണ് ചിത്രങ്ങളിൽ കാണാനാവുക. കൂടെ കുഞ്ഞ് തൈമൂർ ചെളിയിൽ കളിക്കുന്നതും കാണാം. സെയ്ഫിന്റേയും തൈമൂറിന്റെയും നിരവധി ഫാൻ പേജുകളിലാണ് ചിത്രം വൈറലായിരിക്കുന്നത്.

കഴിഞ്ഞമാസം സെയ്ഫും കരീനയും തൈമൂറം നടത്തിയ യാത്രയുടേതായിരുന്നു ഈ ചിത്രങ്ങൾ. താരം ഒരു കൃഷിസ്ഥലത്ത് ജോലി ചെയ്യുന്നതായി കാണാം. അതിലൂടെ ഒരു ചെറിയ നീരൊഴുക്കും ഉണ്ട്. തൈമൂർ ചെളിയിൽ കളിക്കുന്നത് കണ്ട് ആരാധകർക്ക് ചിരിയടക്കാനാകുന്നില്ല.

കരീന കപൂർ ഖാനും സെയ്ഫ് അലി ഖാനും തങ്ങളുടെ രണ്ടാമത്തെ കുട്ടിക്കായുള്ള കാത്തിരിപ്പിലാണ്.

“ഞങ്ങളുടെ കുടുംബത്തിലേക്ക് ഒരു അതിഥി കൂടി വരുന്നുണ്ടെന്ന് അറിയിക്കുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ് !! എല്ലാ സ്നേഹത്തിനും പിന്തുണയ്ക്കും ഞങ്ങളുടെ എല്ലാ അഭ്യുദയകാംക്ഷികൾക്കും നന്ദി.”

ഓഗസ്റ്റിൽ ഇരുവരും ചേർന്ന് പുറത്തിറക്കിയ പ്രസ്താവനയിലാണ് ഇക്കാര്യം പറയുന്നത്. സെയ്ഫും കരീനയും 2012 ഒക്ടോബറിൽ ആണ് വിവാഹിതരായത്. തൈമൂറിന് ഇപ്പോൾ​ മൂന്ന് വയസാണ് പ്രായം.

Get the latest Malayalam news and Entertainment news here. You can also read all the Entertainment news by following us on Twitter, Facebook and Telegram.

Web Title: Saif ali khan goes farming with taimur in pataudi

Next Story
അച്ഛന്റേം അമ്മേടേം പാത്തു; പൂർണിമയ്ക്കും ഇന്ദ്രജിത്തിനുമൊപ്പം പ്രാർഥനയുടെ ചിത്രങ്ങൾPoornima Indrajith, പൂർണിമ ഇന്ദ്രജിത്ത്, Indrajith, ഇന്ദ്രജിത്ത്, Poornima Indrajith daughter, Poornima Indrajith daughter Nakshatra, Poornima Indrajith daughter Nakshatra video, Poornima Indrajith daughter Nakshatra singing video, Poornima Indrajith photos, Poornima Indrajith old photos, Pranaah, indrajith singing video, പ്രാണ, Indian express malayalam, IE Malayalam
The moderation of comments is automated and not cleared manually by malayalam.indianexpress.com