/indian-express-malayalam/media/media_files/2025/01/22/uUD8MHlReU6TJjdEehFV.jpg)
ചരിത്രമുറങ്ങുന്ന പട്ടോഡി പാലസ് സിനിമകളിലൂടെ പ്രേക്ഷകർക്കും ഏറെ പരിചിതമാണ്. സെയ്ഫ് അലിഖാന്റെ കുടുംബ വീടായ പട്ടൗഡി പാലസിനെ കുറിച്ചുള്ള ദുഖകരമായൊരു വാർത്തയാണ് ഇപ്പോൾ പുറത്തുവരുന്നത്. പട്ടൗഡി പാലസ് ഉൾപ്പെടെ സെയ്ഫ്​ അലി ഖാന്റെ 15000 കോടി രൂപ വിലമതിക്കുന്ന സ്വത്തുവകകൾ നഷ്ടപ്പെടാൻ സാധ്യത. മധ്യപ്രദേശിലെ ഭോപാലിലുള്ള പട്ടൗഡി കുടുംബത്തിന്റെ പൂർവ്വിക സ്വത്തുക്കൾ സർക്കാർ ഏറ്റെടുത്തേക്കുമെന്നാണ് സൂചന. പട്ടൗഡി കുടുംബത്തിന്റെ കൈവശമുള്ള സ്വത്തുക്കൾ മദ്ധ്യപ്രദേശ് സര്‍ക്കാർ ശത്രുസ്വത്തായി പ്രഖ്യാപിച്ചിരുന്നു. ഇതിനെതിരായ ഹര്‍ജി ഹൈക്കോടതി തള്ളിയ സാഹചര്യത്തിൽ സ്വത്തുക്കൾ നടന് നഷ്ടപ്പെട്ടേക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നത്.
/indian-express-malayalam/media/media_files/uploads/2021/11/Kareena-Saif-Pataudi-Palace.jpg)
ഹരിയാനയിലെ ഗുഡ്ഗാവ് ജില്ലയിലാണ് പട്ടോഡി കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. 1900 കളിൽ സെയ്ഫിന്റെ മുത്തച്ഛൻ ഇഫ്തിഖർ അലി ഖാനാണ് പട്ടോഡി പാലസ് പണികഴിപ്പിച്ചത്. ഇബ്രാഹിം കോഠി എന്നും ഈ കൊട്ടാരത്തിന് പേരുണ്ട്. റോബർട്ട് ടോർ റസ്സൽ ആണ് കൊളോണിയൽ ശൈലിയിലുള്ള ഈ കൊട്ടാരത്തിന്റെ ശില്പി.
2014ലാണ് കസ്റ്റോഡിയന്‍ ഓഫ് എനിമി പ്രോപര്‍ട്ടി വിഭാഗം സെയ്ഫ് അലി ഖാന് നോട്ടിസ് നല്‍കിയത്. പട്ടൗഡി കുടുംബത്തിന്റെ വസ്തുക്കള്‍ ശത്രുസ്വത്തായി പ്രഖ്യാപിച്ചു എന്നായിരുന്നു നോട്ടീസ്. വിഭജനകാലത്ത് പാക്കിസ്ഥാനിലേക്ക് ചേക്കേറി അവിടെ പൗരത്വം നേടിയവര്‍ക്ക് ഇന്ത്യയിലുണ്ടായിരുന്ന സ്വത്തുക്കളെ ശത്രുസ്വത്തായി പ്രഖ്യാപിക്കുന്ന കീഴ്‌വഴക്കമുണ്ട്. ഇതോടെയാണ് പട്ടൗഡി കുടുംബത്തിന്റെ സ്വത്ത് ശത്രുസ്വത്ത് വിഭാഗത്തിൽപ്പെട്ടത്.
നോട്ടീസിനിതിരെ, 2015ല്‍ സെയ്ഫ് ഹൈക്കോടതിയെ സമീപിക്കുകയും സ്റ്റേ നേടുകയും ചെയ്തിരുന്നു. അടുത്തിടെ മധ്യപ്രദേശ് ഹൈക്കോടതി സ്റ്റേ നീക്കിയതോടെ, 1968ലെ എനിമി പ്രോപ്പർട്ടി ആക്‌ട് പ്രകാരം സ്വത്തിന്റെ ഉടമസ്ഥാവകാശം ഏറ്റെടുക്കാൻ സർക്കാരിന് അവസരം ലഭിച്ചു.
സർക്കാർ നീക്കത്തിനെതിരെ അപ്പീല്‍ ട്രൈബ്യൂണലിനെ സമീപിക്കാന്‍ സെയ്ഫിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട് കുടുംബത്തിന്റെ ഭാഗത്തുനിന്ന് നടപടിയൊന്നും ഉണ്ടാകാത്ത സാഹചര്യത്തിലാണ് നടന്റെ കുടുംബം കൈവശം വെക്കുന്ന 15,000 കോടി രൂപയുടെ സ്വത്തുക്കൾ ഏറ്റെടുക്കാൻ സർക്കാർ ഒരുങ്ങുന്നത്.
നാട്ടുരാജ്യമായിരുന്ന ഭോപ്പാലിലെ അവസാന നവാബായിരുന്ന ഹമീദുള്ള ഖാൻ. അദ്ദേഹത്തിന്റെ മൂന്നു മകളിൽ മൂത്തയാളായിരുന്ന ആബിദ സുല്‍ത്താന്‍. ഇവർ1950ൽ പാക്കിസ്ഥാനിലേക്ക് ചേക്കേറി. രണ്ടാമത്തെ മകളായ സാജിദ സുൽത്താൻ ഇന്ത്യയിൽ താമസിക്കുകയും നവാബ് ഇഫ്തിഖർ അലി ഖാൻ പട്ടൗഡിയെ വിവാഹം കഴിക്കുകയും ചെയ്തു. സാജിദയുടെ ചെറുമകനായ സെയ്ഫ് അലി ഖാൻ പിന്നീട് സ്വത്തുക്കളുടെ ഒരു ഭാഗത്തിനു അവകാശിയായി മാറി.
2005 മുതൽ 2014 വരെ ഒരു ഹെറിറ്റേജ് ഹോട്ടലിന് പാട്ടത്തിന് നൽകിയ പട്ടോഡി പാലസ് 2014 ൽ സെയ്ഫ് പുതുക്കി പണിതിരുന്നു. 150 മുറികളും ഏഴ് ഡ്രസ്സിംഗ് റൂമുകളും ഏഴ് ബാത്ത് റൂമുകളും ഏഴ് ബില്യാർഡ് റൂമുകളും വലിയ ഡ്രോയിംഗ് റൂമുകളും ഡൈനിംഗ് റൂമുകളും ഇവിടെയുണ്ടെന്നാണ് കണക്കുകൾ. 5000 കോടിയാണ് 10 ഏക്കറിൽ വ്യാപിച്ചു കിടക്കുന്ന ഈ കൊട്ടാരത്തിന്റെയും പട്ടൗഡി കൊട്ടാരത്തിന്റെ കീഴിലുള്ള സ്വത്തുവകകളുടെയും മതിപ്പുവില.
Read More
- കഷ്ടകാലം ഒഴിയാതെ സെയ്ഫ് അലി ഖാൻ; നഷ്ടപ്പെടുക 15000 കോടിയുടെ സ്വത്തുക്കൾ
- ഇത് അവസാനിപ്പിക്കൂ, ദൈവത്തെ ഓർത്ത് ഞങ്ങളെ വെറുതേവിടൂ; പാപ്പരാസികളോട് കരീന കപൂർ
- സെയ്ഫ് അലി ഖാനെ ആക്രമിച്ച പ്രതിയെ കുടുക്കിയത് യുപിഐ ഇടപാട്
- Pani OTT: പണി ഒടിടിയിലെത്തി; എവിടെ കാണാം?
- ഞങ്ങളില്ലാതെ അപ്പനെന്ത് ആഘോഷം; പണിയിൽ താരമായി ജോജുവിന്റെ മക്കളും
- വിരസകാഴ്ചകൾ, ഏൽക്കാതെ പോയ കോമഡികൾ; പ്രാവിൻകൂട് ഷാപ്പ് റിവ്യൂ; Pravinkoodu Shappu Review
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)

Follow Us