scorecardresearch

ഖത്തറിൽ സെയ്ഫ് അലി ഖാന് പുതിയ അവധിക്കാല വസതി

പുതുതായി സ്വന്തമാക്കിയ ദോഹയിലെ ഈ പ്രോപ്പർട്ടി കൂടാതെ, ലണ്ടനിലും ജിസ്റ്റാഡിലും സെയ്ഫിന് വീടുകളുണ്ട്. ബാന്ദ്രയിലെ അപ്പാർട്ട്മെന്റ്,  ഹരിയാനയിലെ പട്ടൗഡി പാലസ് എന്നിവയാണ് സെയ്ഫിന്റെ മറ്റു പ്രോപ്പർട്ടികൾ

പുതുതായി സ്വന്തമാക്കിയ ദോഹയിലെ ഈ പ്രോപ്പർട്ടി കൂടാതെ, ലണ്ടനിലും ജിസ്റ്റാഡിലും സെയ്ഫിന് വീടുകളുണ്ട്. ബാന്ദ്രയിലെ അപ്പാർട്ട്മെന്റ്,  ഹരിയാനയിലെ പട്ടൗഡി പാലസ് എന്നിവയാണ് സെയ്ഫിന്റെ മറ്റു പ്രോപ്പർട്ടികൾ

author-image
Entertainment Desk
New Update
Saif Ali Khan buys holiday home Qatar

സെയ്ഫും കരീനയും

ബാന്ദ്രയിലെ അപ്പാർട്ട്മെന്റിലേക്ക് അതിക്രമിച്ചെത്തിയ ആളിൽ നിന്നും സെയ്ഫ് അലി ഖാനു കുത്തേറ്റ സംഭവം അടുത്തിടെ വലിയ വാർത്താ പ്രാധാന്യം നേടിയിരുന്നു. ആ സംഭവം നടന്ന് മൂന്നുമാസം പിന്നിടുമ്പോൾ, ഖത്തറിലെ ദോഹയിലെ ദി സെന്റ് റെജിസ് മാർസ അറേബ്യ ഐലൻഡിൽ, ദി പേളിൽ ഒരു പ്രോപ്പർട്ടി സ്വന്തമാക്കിയിരിക്കുകയാണ് താരം.

Advertisment

തന്റെ പുതിയ ചിത്രം ദി ജുവൽ തീഫ്: ദി ഹീസ്റ്റ് ബിഗിൻസിന്റെ പ്രൊമോഷനിടെയാണ് സെയ്ഫ് അലി ഖാൻ ഇക്കാര്യം വെളിപ്പെടുത്തിയത്. വളരെ സുരക്ഷിതമായ പ്രോപ്പർട്ടിയാണ് ഇതെന്നാണ് സെയ്ഫ് പറയുന്നത്. “ഒരു അവധിക്കാല വസതിയെക്കുറിച്ചു ചിന്തിച്ചപ്പോൾ തോന്നിയ ചില കാര്യങ്ങളുണ്ട്. ഒന്ന്, അത് വളരെ ദൂരെയല്ല, എളുപ്പത്തിൽ എത്തിച്ചേരാവുന്നതാണ്. മറ്റൊന്ന്, ഏറ്റവും പ്രധാനപ്പെട്ട കാര്യം അവിടം വളരെ സുരക്ഷിതമാണ്, അവിടെ ആയിരിക്കുന്നത് വളരെ നല്ലതായി തോന്നുന്നു," സെയ്ഫ് അലിഖാൻ പറഞ്ഞു.

"ഞാൻ ഷൂട്ടിംഗിനായി ആ പ്രദേശത്ത് പോയിരുന്നു. ഞാൻ ആ സ്ഥലത്ത് താമസിച്ചു.  അവിടം അതിമനോഹരമായി എനിക്കുതോന്നി.  സ്വകാര്യതയും ആഡംബരവും കൂടിച്ചേർന്ന എന്തോ ഒന്ന് എനിക്ക് ശരിക്കും ഇഷ്ടപ്പെട്ടു," സെയ്ഫ് കൂട്ടിച്ചേർത്തു, "പ്രധാന കാര്യം അത് സമാധാനപരവും ഒറ്റപ്പെട്ടതുമാണ് എന്നതാണ്, അതാണ് ഞാനന്വേഷിച്ചു കൊണ്ടിരുന്നതും."

ഉടനെ തന്നെ  കരീന കപൂറിനും മക്കളായ തൈമൂർ അലി ഖാൻ, ജഹാംഗീർ അലി ഖാൻ എന്നിവർക്കൊപ്പം ആ സ്ഥലം സന്ദർശിക്കാൻ ആഗ്രഹിക്കുന്നുവെന്നും സെയ്ഫ് കൂട്ടിച്ചേർത്തു.

പുതുതായി സ്വന്തമാക്കിയ ദോഹയിലെ ഈ പ്രോപ്പർട്ടി കൂടാതെ, ലണ്ടനിലും ജിസ്റ്റാഡിലും സെയ്ഫിന് വീടുകളുണ്ട്. ബാന്ദ്രയിലെ അപ്പാർട്ട്മെന്റ്,  ഹരിയാനയിലെ പട്ടൗഡി പാലസ് എന്നിവരും സെയ്ഫിന്റെ സ്വത്തുവകയിൽ പെടും. 

ജനുവരി 16നാണ് താരത്തിലെ ബാന്ദ്രയിലെ അപ്‌സ്‌കേലിലുള്ള അപ്പാർട്ട്മെന്റിന്റെ 12-ാം നിലയിലേക്ക് ഒരാൾ അതിക്രമിച്ചു കയറിയത്. 

Read More

Kareena Kapoor Saif Ali Khan

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: