രാമായണകഥയെ പ്രമേയമാക്കി ഓം റൗട്ട് ഒരുക്കുന്ന പ്രഭാസ് ചിത്രം ‘ആദിപുരുഷി’ല്‍ ബോളിവുഡ് താരം സെയ്ഫ് അലി ഖാന് രാവണനായി എത്തുന്നു. ഇതാദ്യമായാണ് പ്രഭാസും സെയ്ഫ് അലിഖാനും ഒന്നിക്കുന്നത്. പ്രഭാസ് തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.
സെയ്ഫ് അലി ഖാന് ‘ആദിപുരുഷി’ല്‍ പങ്കാളിയാകുന്നുവെന്നറിഞ്ഞതോടെ താന്‍ ആവേശത്തിലാണെന്നും അദ്ദേഹവുമൊത്ത് അഭിനയിക്കാന്‍ കാത്തിരിക്കുകയാണെന്നും പ്രഭാസ് പറഞ്ഞു. ആദിപുരുഷിന്റെ ഭാഗമാകാന്‍ കഴിഞ്ഞതിലും ജനപ്രിയതാരം പ്രഭാസുമായി ഒന്നിച്ചഭിനയിക്കാന്‍ അവസരം ലഭിച്ചതിലും താന്‍ ഏറെ സന്തോഷവാനാണെന്ന് സെയ്ഫ് അലി ഖാനും പറയുന്നു. നേരത്തെ ഓം റൗട്ടിന്റെ സൂപ്പര്‍ഹിറ്റ് ചിത്രം ‘തന്‍ഹാജി’യിലും സെയ്ഫ് അലി ഖാന് അഭിനയിച്ചിരുന്നു.
ത്രിഡി രൂപത്തില്‍ ഒരുക്കുന്ന ചിത്രം ഹിന്ദി, തെലുങ്ക് ഭാഷകളില്‍ ചിത്രീകരിക്കും. കൂടാതെ തമിഴ്, മലയാളം, കന്നഡ, കൂടാതെ മറ്റ് നിരവധി വിദേശ ഭാഷകളിലും ഡബ് ചെയ്യും. ഭൂഷണ് കുമാര്‍, കൃഷന് കുമാര്‍, ഓം റൗട്ട്, പ്രസാദ് സുതര്‍, രാജേഷ് നായര്‍ എന്നിവര്‍ ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രം ഇപ്പോള്‍ പ്രീ പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്. 2022 ല്‍ റിലീസിനായി തിയറ്ററുകളിലെത്തിക്കാനാണ് അണിയറപ്രവര്‍ത്തകരുടെ തീരുമാനം.
Read more: പ്രഭാസിന്റെ ത്രിഡി ചിത്രം ‘ആദിപുരുഷ്’ പറയുന്നത് രാമായണ കഥയോ?