scorecardresearch
Latest News

ചേച്ചിയും അനിയത്തിയും നടിമാർ; ഈ താരങ്ങളെ മനസിലായോ?

അനിയത്തി ആദ്യമായി നായികയാവുന്ന സിനിമയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ് മലയാളികളുടെ പ്രിയ നടി

sai pallavi, actress, ie malayalam

പ്രേമം സിനിമയിലൂടെ മലയാളികളുടെ ഇഷ്ടം നേടിയെടുത്ത നടിയാണ് സായ് പല്ലവി. മലയാളികൾക്ക് സ്വന്തം വീട്ടിലെ കുട്ടിയെ പോലെയൊരാളാണ് സായി. തെന്നിന്ത്യൻ സിനിമയിലെ അറിയപ്പെടുന്ന നടിമാരിലൊരാളാണ് താരം. സായ് പല്ലവിയെ പോലെ അനിയത്തി പൂജ കണ്ണനും സിനിമയിലേക്ക് എത്തുകയാണ്.

സ്റ്റണ്ട് കൊറിയോഗ്രാഫര്‍ സില്‍വ സംവിധാനം ചെയ്യുന്ന ‘സിത്തിരൈ സെവ്വാനം’ എന്ന ചിത്രത്തിലൂടെയാണ് പൂജ നായികയാവുന്നത്. സമുദ്രക്കനി, റിമ കല്ലിങ്കൽ എന്നിവർ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സീ 5 ലാണ് സിനിമ ഇന്നു റിലീസ് ചെയ്യുന്നത്.

പൂജ ആദ്യമായി നായികയാവുന്ന സിനിമയ്ക്ക് ആശംസകൾ നേർന്നിരിക്കുകയാണ് സായ് പല്ലവി. ”ഒരു കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ ലഭിക്കുന്ന സന്തോഷം പോലെ പ്രേക്ഷകർ നൽകുന്ന സ്നേഹവും ലഹരിയാണ്. ഈ യാത്ര നീ ആസ്വദിക്കാനും നിനക്ക് ചുറ്റും പോസിറ്റിവിറ്റി നിറയാനും എല്ലാ അനുഭവങ്ങളിലൂടെയും മികച്ച വ്യക്തിയാകാനും ഞാൻ പ്രാർത്ഥിക്കുന്നു. ഞാൻ നിന്നെ സ്നേഹിക്കുന്നു,” ഞാൻ നിന്നെ എന്നേക്കും സംരക്ഷിക്കും, സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ കുറിച്ചു. അനുജത്തിക്കൊപ്പമുള്ള ബാല്യകാല ചിത്രവും നടി പങ്കുവച്ചിട്ടുണ്ട്.

നടി സായ് പല്ലവിയും അനിയത്തി പൂജ കണ്ണനും തമ്മിലുള്ള സ്നേഹം ആരെയും കൊതിപ്പിക്കുന്നതാണ്. ആ സ്നേഹം മനസ്സിൽ സൂക്ഷിക്കുന്നത് മാത്രമല്ല, പ്രകടിപ്പിക്കുന്നതിലും ഇരുവരും മടി കാണിക്കാറില്ല. കഴിഞ്ഞ ദിവസം പൂജയുടെ ജന്മദിനമായിരുന്നു.

Read More: കുടുംബത്തിനൊപ്പം ദീപാവലി ആഘോഷിച്ച് സായ് പല്ലവി; ചിത്രങ്ങൾ

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sai pallavi wishes sister pooja first film