scorecardresearch

സ്വന്തം പടം കാണാൻ പർദ്ദയണിഞ്ഞ് തിയേറ്ററിലെത്തി സായ് പല്ലവി; വീഡിയോ

പർദ്ദയിലെത്തിയ താരത്തെ ആരാധകരൊന്നും തിരിച്ചറിഞ്ഞില്ല, അതിനാൽ തന്നെ പടം ആസ്വദിച്ച് കണ്ട് മടങ്ങുകയായിരുന്നു സായി പല്ലവി

Sai Pallavi, Sai Pallavi burqa, സായ് പല്ലവി, Shyam Singha Roy, Sai Pallavi burqa, Shyam Singha Roy, Nani, Rahul Sankrityan

സായ് പല്ലവി അഭിനയിച്ച ശ്യാം സിൻഹ റോയി എന്ന ചിത്രം വിജയകരമായി തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. സ്വന്തം പടം തിയേറ്ററിൽ പോയി കാണാനുള്ള ആഗ്രഹം കൊണ്ട് പർദ്ദയണിഞ്ഞ് തിയേറ്ററിലെത്തിയ സായ് പല്ലവിയുടെ ചിത്രങ്ങളും വീഡിയോയുമാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ ശ്രദ്ധ നേടുന്നത്.

പർദ്ദയിലെത്തിയ താരത്തെ ആരാധകരൊന്നും തിരിച്ചറിഞ്ഞില്ല, അതിനാൽ തന്നെ പടം ആസ്വദിച്ച് കണ്ട് മടങ്ങുകയായിരുന്നു താരം. ചിത്രത്തിന്റെ സംവിധായകൻ രാഹുൽ സാക്രിത്ര്യനും സായ് പല്ലവിയ്ക്ക് ഒപ്പമുണ്ടായിരുന്നു. സിനിമ കഴിഞ്ഞിറങ്ങിയ താരം ക്യാമറകൾക്കായി പോസ് ചെയ്തു.

നാനി, സായ് പല്ലവി, കൃതി ഷെട്ടി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. ഡിസംബർ 24-ാം തീയതിയാണ് ചിത്രം തിയേറ്ററുകളിലേക്ക് എത്തിയത്.

Read more: ചുംബന രംഗത്തെക്കുറിച്ച് ചോദിച്ച അവതാരകയ്ക്ക് കിടിലൻ മറുപടി കൊടുത്ത് സായ് പല്ലവി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sai pallavi wears burqa and watches shyam singha roy in theatres with her fans

Best of Express