scorecardresearch

എന്നെ 'മലയാളി' എന്ന് വിളിക്കരുത്: മാധ്യമപ്രവര്‍ത്തകരെ തിരുത്തി സായി പല്ലവി

മലയാളി എന്ന് വിളിക്കരുതെന്നും തമിഴ് പെണ്‍കുട്ടി എന്ന് വിളിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിച്ചു

മലയാളി എന്ന് വിളിക്കരുതെന്നും തമിഴ് പെണ്‍കുട്ടി എന്ന് വിളിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിച്ചു

author-image
WebDesk
അപ്‌ഡേറ്റ് ചെയ്‌തു
New Update
Sai Pallavi, sai pallavi ad, sai pallavi advertisement, sai pallavi pimple, sai pallavi fairness cream, Sai Pallavi Athiran, Sai Pallavi latest photos, അതിരൻ, സായ് പല്ലവി, Sai pallavi next , sai pallavi films

മലയാളികള്‍ക്ക് ഏറെ പ്രിയങ്കരിയായ നടിയാണ് സായി പല്ലവി. പ്രേമത്തിലൂടെയും കലിയിലൂടെയുമൊക്കെ പ്രേക്ഷകരുടെ ഇഷ്ടതാരമായി സായി മാറിയിട്ടുണ്ട്. ഫിദ എന്ന ചിത്രത്തിലൂടെ തെലുങ്കിലും താരം അരങ്ങേറ്റം കുറിച്ചു. അതേസമയം 'മലയാളി നടി' എന്ന വിളി താരത്തെ പ്രകോപിപ്പിച്ചതായാണ് ടോളിവുഡില്‍ നിന്നുളള റിപ്പോര്‍ട്ടുകള്‍.

Advertisment

സായി പല്ലവി വിവാഹം കഴിഞ്ഞ ഒരു തമിഴ് താരവുമായി അടുപ്പത്തിലാണെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. എന്നാല്‍ 'മലയാളി' എന്ന് വിളിച്ചതാണ് താരത്തെ ദേഷ്യം പിടിപ്പിച്ചത്. തമിഴ്നാട്ടിലെ കോയമ്പത്തൂരിലാണ് താന്‍ ജനിച്ചതെന്നും 'മലയാളി' എന്ന് വിളിക്കരുതെന്നും സായി പല്ലവി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നത്. മലയാളി എന്ന് വിളിക്കരുതെന്നും തമിഴ് പെണ്‍കുട്ടി എന്ന് വിളിക്കണമെന്നും നടി മാധ്യമപ്രവര്‍ത്തകരോട് അപേക്ഷിച്ചു.

മലയാള ചിത്രമായ പ്രേമത്തിലൂടെയാണ് സായി പല്ലവി സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. അതുകൊണ്ട് തന്നെയാണ് താരം മലയാളി ആണെന്ന് എല്ലാവരും തെറ്റിദ്ധരിക്കുന്നതും. പ്രേമം തെലുങ്കിലേക്കും മൊഴിമാറ്റിയിട്ടുണ്ട്. 'മലര്‍' എന്ന കഥാപാത്രത്തെ തെന്നിന്ത്യ മുഴുവനും ഏറ്റെടുക്കുകയും ചെയ്തിരുന്നു. ഒരു പ്രമുഖ തമിഴ് നടനുമായി സായി പല്ലവി പ്രണയത്തിലാണെന്ന് പ്രചരിയ്ക്കുന്നതിനിടെയാണ് 'മലയാളി' വിളിയില്‍ താരം പ്രകോപിതയായത്. വിവാഹിതനായ നടനുമായിട്ടാണത്രേ സായി പല്ലവിയ്ക്ക് ബന്ധം. എന്നാല്‍ ആ നടന്‍ ആരാണെന്ന് വ്യക്തമല്ല.

തമിഴ് സിനിമയിലേക്ക് സായി പല്ലവി അരങ്ങേറ്റം കുറിയ്ക്കുന്നതിന് മുന്‍പേയാണ് ഇങ്ങനെയൊരു വാര്‍ത്ത. പല തമിഴ് സിനിമകളിലും സായി പല്ലവിയുടെ പേര് പറഞ്ഞ് കേട്ടിരുന്നെങ്കിലും ഇതുവരെ ഒന്നും സംഭവിച്ചിരുന്നില്ല. ഏറ്റവുമൊടുവില്‍ മാരി 2 വില്‍ ധനുഷിന്റെ നായികയായി സായി എത്തുന്നു എന്ന് വാര്‍ത്തകളുണ്ടായിരുന്നു. ഇതാദ്യമായിട്ടാണ് സായി പല്ലവിയുടെ പേര് പ്രണയ ഗോസിപ്പു കോളത്തില്‍ വരുന്നത്.

Advertisment
Sai Pallavi Malayalam Thelangana

Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.

Follow us: