ദ്രുതഗതിയിലുള്ള നൃത്തച്ചുവടുകൾ കൊണ്ടും സ്വാഭാവികമായ അഭിനയശൈലി കൊണ്ടും പ്രേക്ഷകരെ വിസ്മയിപ്പിക്കുന്ന താരമാണ് സായ് പല്ലവി. ലോക്ക്ഡൌൺ കാലത്ത് താരങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ സജീവമായപ്പോഴും സായ് പല്ലവിയെ അത്ര സജീവമായിരുന്നില്ല. ഇപ്പോഴിതാ, സായ് പല്ലവിയുടെ പുതിയ ചിത്രങ്ങളാണ് സോഷ്യൽ മീഡിയയിൽ വൈറലാവുന്നത്. ട്രിച്ചി യിലെ ഒരു കോളേജിൽ പരീക്ഷ എഴുതാൻ എത്തിയ സായ് പല്ലവിയെയാണ് ചിത്രങ്ങളിൽ കാണാൻ സാധിക്കുക.
Pallu's latest clickzs….#Pallu drlgg …#Saipallavi pic.twitter.com/kgk8QS80hL
— Santhosh Ranvier (@santhoshranveer) August 31, 2020
Exclusive Latest Click @Sai_Pallavi92 #SaiPallavi #Fans #fanmoment #UPDATE #Smile #Exclusive pic.twitter.com/6NGIKFqjxK
— Saipallavi™Kerala (@Saipallavi_KFC) September 1, 2020
2016ൽ സായ് പല്ലവി തന്റെ മെഡിക്കൽ പഠനം പൂർത്തിയാക്കിയിരുന്നെങ്കിലും താരം മെഡിക്കൽ പ്രാക്റ്റീസ് തുടങ്ങിയിരുന്നില്ല. ആഗസ്റ്റ് 31ന് ട്രിച്ചിയിലെ ഒരു സ്വകാര്യ കോളേജിൽ പരീക്ഷയ്ക്ക് എത്തിയതായിരുന്നു സായ് പല്ലവി. താരത്തെ നേരിട്ട കണ്ടതോടെ സെൽഫി എടുക്കാനും ഓട്ടോഗ്രാഫ് വാങ്ങാനും മറ്റുമായി കോളേജിലെ സ്റ്റാഫും കുട്ടികളും സായിയെ പൊതിഞ്ഞു. അതിന്റെ ചിത്രങ്ങളും വീഡിയോകളുമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവരുന്നത്. ലോക്ക്ഡൗൺകാലത്ത് പരീക്ഷയ്ക്കായി തയ്യാറെടുക്കുകയായിരുന്നു സായ്.
‘പ്രേമം’ എന്ന മലയാളചിത്രത്തിലൂടെ അരങ്ങേറ്റം കുറിച്ച സായ് ഇന്ന് തമിഴ്, തെലുങ്ക് ഭാഷകളിലെയും മിന്നും താരമാണ്. സെൽവരാഘവൻ സംവിധാനം ചെയ്ത ‘എൻജികെ’ എന്ന ചിത്രമായിരുന്നു ഒടുവിൽ തിയേറ്ററുകളിലെത്തിയ സായ് പല്ലവി ചിത്രം. ചിത്രത്തിൽ സൂര്യയുടെ ഭാര്യയായാണ് സായ് വേഷമിട്ടത്.
Read more: എല്ലാം കിസ്മത്താണ് മോനേ: പത്ത് വർഷം മുൻപത്തെ തോൽവിയുടെ കണക്കു തീർത്ത് സായ് പല്ലവി
ബാഹുബലി താരം റാണാ ദഗ്ഗുബാട്ടി നായകനാവുന്ന ‘വിരാടപർവ്വം’ എന്ന തെലുങ്ക് ചിത്രമാണ് സായിയുടേതായി ഇനി പുറത്തിറങ്ങാനുള്ളത്. സായിയുടെ പിറന്നാൾ ദിനത്തിൽ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസ് ചെയ്തിരുന്നു. യഥാർത്ഥ സംഭവങ്ങളിൽ നിന്നും പ്രചോദനം ഉൾകൊണ്ട് നിർമ്മിക്കുന്ന ചിത്രമാണിതെന്ന് സംവിധായകൻ മുൻപു തന്നെ വ്യക്തമാക്കിയിരുന്നു. തെലുങ്കാനയിലെ കരിംനഗർ, വാറങ്കൽ ജില്ലകളിലാണ് ചിത്രം ഷൂട്ട് ചെയ്തത്.
ക്രൂരനായ ഒരു രാഷ്ട്രീയ പ്രവർത്തകനും യൗവ്വനകാലത്ത് വിദ്യാർത്ഥി നേതാവുമൊക്കെയായ ഒരു കഥാപാത്രമായാണ് റാണ എത്തുന്നത്. ഒരു മനുഷ്യാവകാശ പ്രവർത്തകയുടെ വേഷമാണ് തബു കൈകാര്യം ചെയ്യുന്നത്. തന്ത്രപ്രധാനമായൊരു വേഷത്തിൽ പ്രിയാ മണിയും ചിത്രത്തിലുണ്ട്,” ചിത്രത്തിന്റെ വക്താക്കളിൽ ഒരാൾ ഇന്ത്യൻ എക്സ്പ്രസ്സിനോട് പറഞ്ഞു. ഒരിടവേളയ്ക്ക് ശേഷം തെലുങ്ക് സിനിമയിലേക്കുള്ള തബുവിന്റെ തിരിച്ചുവരവ് കൂടിയാണ് ‘വിരാടപർവ്വം’.
‘വിരാടപർവ്വം’ ഒരു പൊളിറ്റിക്കൽ ത്രില്ലറാണ്, ഒപ്പം ഒരു മനോഹരമായ ലവ് സ്റ്റോറിയും. ഒരു എക്സ്ട്രാ ഓർഡിനറി കഥാപാത്രത്തെയാണ് സായ് പല്ലവി അവതരിപ്പിക്കുന്നത്. സ്ത്രീകളുടെ വിവിധ ഘട്ടത്തിലുള്ള പ്രശ്നങ്ങളെ അഭിമുഖീകരിക്കുന്ന കഥാപാത്രമാണ് സായിയുടേത്. തെലുങ്കിൽ ഒരുങ്ങുന്ന ചിത്രം മറ്റു ഭാഷകളിലേക്കും മൊഴിമാറ്റി ഇറക്കാനാണ് ശ്രമം,” ചിത്രത്തിന്റെെ വക്താവ് വ്യക്തമാക്കുന്നു. സുരേഷ് ബാബു ദഗ്ഗുബാട്ടി, സുധാകർ ചെറുകുറി എന്നിവർ ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.