scorecardresearch

എന്നും സ്വപ്നം കണ്ടിരുന്നയാൾ കൈ അകലത്തിൽ; ഇഷ്ടതാരത്തെ കണ്ട സന്തോഷത്തിൽ സായ് പല്ലവി

“സ്വപ്നം സത്യമായ നിമിഷമാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. കാരണം ഇത് സാധ്യമാവുമെന്ന് ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല”

sai pallavi, Aamir khan, sai pallavi about aamir khan, sai pallavi speech, Sai pallavi video, sai pallavi photos, love story movie, naga chaitanya, naga chaitanya love story, love story, naga chaitanya aamir khan, Sai pallavi love story review

നടിയെന്ന രീതിയിലും നർത്തകിയെന്ന രീതിയിലും മലയാളികൾ ഒരുപോലെ ഇഷ്ടപ്പെടുന്ന താരമാണ് സായ് പല്ലവി. നാഗചൈതന്യ നായകനായി എത്തിയ ‘ലവ് സ്റ്റോറി’ എന്ന ചിത്രമാണ് സായ് പല്ലവിയുടേതായി ഏറ്റവുമൊടുവിൽ റിലീസ് ചെയ്തത്.

എന്നും ഏറെ ആരാധനയോടെ നോക്കി കണ്ട തന്റെ പ്രിയതാരത്തെ അടുത്തു കണ്ട സന്തോഷത്തിൽ സായ് പല്ലവി പറഞ്ഞ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. സായിയുടെ ഇഷ്ടതാരം മറ്റാരുമല്ല, സാക്ഷാൽ ആമിർ ഖാൻ ആണ്.

സായ് പല്ലവി നായികയാവുന്ന പുതിയ ചിത്രം ‘ലവ് സ്റ്റോറി’യുടെ പ്രീ റിലീസ് ഇവന്റിനായി ഹൈദരാബാദിൽ എത്തിയതായിരുന്നു ആമിർ ഖാൻ. ചിരഞ്ജീവിയും അതിഥിയായി എത്തിയിരുന്നു. കുട്ടിക്കാലം മുതൽ തന്നെ അത്ഭുതപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്ത നടനാണ് ആമിർ ഖാനെന്നാണ് വേദിയിൽ വച്ച് സായ് പല്ലവി വെളിപ്പെടുത്തിയിരിക്കുന്നത്.

“ആമിർ സാർ, സ്വപ്നം സത്യമായ നിമിഷമാണ് ഇതെന്ന് എനിക്ക് പറയാനാവില്ല. കാരണം ഇത്തരമൊരു നിമിഷം ഞാൻ സങ്കൽപ്പിച്ചിട്ടു കൂടിയില്ല, ഇത് സാധ്യമാവുമെന്നും കരുതിയിരുന്നില്ല. താങ്കൾ ലോകത്തിന്റെ മറ്റൊരു കോണിലാണെന്ന് ഞാൻ സങ്കൽപ്പിച്ചു. ഇപ്പോൾ, താങ്കളുടെ അടുത്ത് രണ്ടടി അകലത്തിൽ ഞാൻ. ഇതൊരു സ്വപ്നസമാനമായ അനുഭവമാണ്.”

“താങ്കളെ കുറിച്ച് ഞാൻ നിരവധി കഥകൾ കേട്ടിട്ടുണ്ട്. നിങ്ങളെത്ര മാത്രം അച്ചടക്കമുള്ള വ്യക്തിയാണ്,​ എങ്ങനെയാണ് കഥാപാത്രങ്ങളെ സമീപിക്കുന്നത് എന്നിങ്ങനെ ഒരു പാട് കഥകൾ. താങ്കൾ എന്നെ ഒരുപാട് പ്രചോദിപ്പിച്ച ഒരു വ്യക്തിയാണ്,” സായ് പല്ലവി പറഞ്ഞു. സായ് പല്ലവിയുടെ വാക്കുകൾ കൗതുകത്തോടെ കേട്ടിരിക്കുന്ന ആമിർ ഖാനെയും വീഡിയോയിൽ കാണാം.

Read more: താത്തയുടെ ചെല്ലക്കുട്ടി; വീട്ടിലെ വിശേഷം പങ്കിട്ട് സായ് പല്ലവി

Stay updated with the latest news headlines and all the latest Entertainment news download Indian Express Malayalam App.

Web Title: Sai pallavi speech at love story pre release event