സായ് പല്ലവിയും നാനിയും കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിച്ച ‘ശ്യാം സിൻഹ റോയ്’ സിനിമയ്ക്ക് മികച്ച പ്രേക്ഷക പ്രതികരമാണ് ലഭിക്കുന്നത്. സിനിമ റിലീസ് ചെയ്ത് ഒരു മാസം തികയുമ്പോൾ തനിക്ക് ലഭിക്കുന്ന ആരാധക സ്നേഹത്തിൽ സന്തുഷ്ടയാണ് സായ് പല്ലവി. ശ്യാം സിൻഹ റോയ് പോലൊരു മികച്ച സിനിമ തനിക്ക് തന്നതിന് അണിയറ പ്രവർത്തകരോട് നന്ദി പറഞ്ഞിരിക്കുകയാണ് താരം.
നല്ല ഓർമ്മകൾ നൽകിയതിന് നന്ദിയെന്നായിരുന്നു സായ് പല്ലവി ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. സിനിമയുടെ ഷൂട്ടിങ് സമയത്ത് പകർത്തിയ തന്റെ ചിത്രങ്ങളും സായ് പല്ലവി പോസ്റ്റ് ചെയ്തിട്ടുണ്ട്.
സിനിമയിലെ പ്രാണവല്യ എന്ന ഗാനത്തിന്റെ പരിശീലന സമയത്തെ വീഡിയോകളും താരം പോസ്റ്റ് ചെയ്തിട്ടുണ്ട്.
റോസി എന്ന ദേവദാസിയുടെ കഥാപാത്രത്തെയാണ് ശ്യാം സിൻഹ റോയിൽ സായ് പല്ലവി അവതരിപ്പിച്ചത്. ഡിസംബർ 24 നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. സിനിമ റിലീസ് ചെയ്ത് ഒരു മാസത്തിനുശേഷം നെറ്റ്ഫ്ലിക്സിലും സ്ട്രീമിങ് ചെയ്തിരുന്നു. തമിഴ്, തെലുങ്ക്, മലയാളം, കന്നഡ എന്നീ ഭാഷകളിലാണ് സിനിമ റിലീസ് ചെയ്തത്.
Read More: വൃദ്ധയായി സായ് പല്ലവി; അമ്പരിപ്പിക്കും ഈ മേക്കപ്പ് വീഡിയോ